Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് 12-നു കൊടിയേറും



വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് 12-നു കൊടിയേറും


രാമപുരം: ഫൊറോന പള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനു തുടക്കമായി. പ്രധാന തിരുനാള്‍ ദിനമായ 16 വരെ എല്ലാ ദിവസവും രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനകളും നടക്കും. 12-നു വൈകുന്നേരം നാലിനു ഫൊറോന വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ തിരുനാള്‍ കൊടിയേറ്റും.

തിരുനാളിനു തുടക്കമായതോടെ പള്ളിയിലേക്കു തീര്‍ഥാടകരുടെ പ്രവാഹമാണ്. നാടിന്റെ നാനാഭാഗത്തുനിന്നും ജാതിമത ഭേദമെന്യേ ഭക്തജനങ്ങള്‍ കുഞ്ഞച്ചന്റെ കബറിടത്തിങ്കല്‍ മധ്യസ്ഥപ്രാര്‍ഥനയ്ക്കായി എത്തുന്നുണ്ട്. മലബാറിലെ കുടിയേറ്റ മേഖലയില്‍നിന്നും ഭക്തജനങ്ങള്‍ ഇത്തവണ കൂടുതലായി എത്തിത്തുടങ്ങി. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ താമസിച്ചിരുന്ന മുറി ഉള്‍പ്പെടുന്ന കുഞ്ഞച്ചന്‍ മ്യൂസിയത്തിലെ സന്ദര്‍ശനം ഭക്തജനങ്ങള്‍ക്ക് പുതിയ ഒരു ആത്മീയ അനുഭൂതിയാണ്.

കുഞ്ഞച്ചന്‍ ഉപയോഗിച്ചിരുന്ന കട്ടില്‍, മേശ, തിരുവസ്ത്രങ്ങള്‍, കൊന്ത, ധൂപക്കുറ്റി തുടങ്ങിയവ ഭംഗിയായും അടുക്കുംചിട്ടയോടും കൂടി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നാളിതുവരെ നടന്ന ചരമവാര്‍ഷികാചരണങ്ങളുടെ മുഴുവന്‍ ചിത്രങ്ങളും ഇവിടെയുണ്ട്.

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന്റെ ഭാഗമായി ഇന്നു രാവിലെ ഒമ്പതിന് റവ. ഡോ. അലക്‌സ് താരാമംഗലം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. വൈകുന്നേരം നാലിന് ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.


അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP