Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: എ ഗ്രൂപ്പിലെ പടലപിണക്കം മൂന്ന് വട്ടം പരസ്യമായി തെരുവില്‍ ഏറ്റുമുട്ടി

കുറവിലങ്ങാട്: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പ് ആദ്യ ദിനത്തില്‍ തന്നെ കൈയ്യാങ്കളിയുടേതായി മാറി. “എ.” ഗ്രൂപ്പിലെ ഉന്നതരായ രണ്ട് നേതാക്കളുടെ നേതൃത്വത്തിലുള്ളവരാണ് മൂന്ന് വട്ടം തെരുവില്‍ തല്ലി മത്സരിച്ചത്.
കടപ്ലാമറ്റം, കടുത്തുരുത്തി മണ്ഡലം കമ്മിറ്റികളിലെ തിരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച കുറവിലങ്ങാട് പള്ളിക്കവലയ്ക്കു സമീപത്തെ ബൂത്തില്‍ നടന്നത്. എ.ഗ്രൂപ്പിലെ കെ.പി.സി.സി. മെമ്പര്‍ അഡ്വ. ടി. ജോസഫും നിലവില്‍ കോട്ടയം ജില്ലാ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായ ജോബോയ് ജോര്‍ജും ചേരിതിരിഞ്ഞാണ് ഭാരവാഹി തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നത്.

കടപ്ലാമറ്റത്തുനിന്നും എത്തിയ ചിലര്‍ വ്യാജ വോട്ടര്‍മാരാണെന്ന ജോബോയിയുടെ നേതൃത്വത്തിലുള്ള ആരോപണത്തെ ടി. ജോസഫിന്റെ നേതൃത്വത്തിലുള്ളവര്‍ എതിര്‍ത്തു. ഈ വാക്കേറ്റമാണ് മൂന്ന് വട്ടം അടിയില്‍ കലാശിച്ചത്.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കടപ്ലാമറ്റത്ത് ജോബോയ് ജോര്‍ജിനെ പിന്തുണയ്ക്കുന്ന അഭിലാഷ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കടുത്തുരുത്തിയില്‍ ടി.ജോസഫിനെ അനുകൂലിയ്ക്കുന്ന ജയ്‌സണ്‍ ജോസഫും മണ്ഡലം പ്രസിഡണ്ടായി.

എകെസിസി കര്‍ഷകധര്‍ണ കുറവിലങ്ങാട്ട് ഇന്ന്

കുറവിലങ്ങാട്: റബര്‍, നാളികേരം, ഏലം, കാപ്പി തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച തടയുവാനുള്ള ക്രിയാത്മക നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പ്രാവര്‍ത്തിക്കമാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന തുടര്‍സമരപരമ്പരകളുടെ ഭാഗമായി ഇന്ന് കുറവിലങ്ങാട് ടൗണില്‍ കര്‍ഷകധര്‍ണ നടത്തും.

കുറവിലങ്ങാട്, മുട്ടുചിറ, കോതനല്ലൂര്‍, ഇലഞ്ഞി ഫൊറോനാസമിതികളിലെ അംഗങ്ങള്‍ പ്രധാനമായും പങ്കെടുക്കുന്ന ധര്‍ണയില്‍ രൂപതയിലെ മുഴുവന്‍ കേന്ദ്രങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ അണിനിരക്കും.
 
ഇന്നു വൈകുന്നേരം നാലിന് കുറവിലങ്ങാട് പള്ളിയങ്കണത്തില്‍നിന്നും ആരംഭിക്കുന്ന കര്‍ഷകമാര്‍ച്ച് ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. കര്‍ഷകമാര്‍ച്ച് ടൗണ്‍ചുറ്റി സമരപ്പന്തലില്‍ എത്തിച്ചേരുമ്പോള്‍ നടക്കുന്ന കര്‍ഷകധര്‍ണ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സാജു അലക്‌സ് അധ്യക്ഷത വഹിക്കും. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര, ഫാ. ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍, രാജീവ് കൊച്ചുപറമ്പില്‍, ജേക്കബ് മുണ്ടക്കല്‍, ഇമ്മാനുവല്‍ നിധീരി, ജോസ് പുത്തന്‍കാലാ, ടോമി പാലകുന്നേല്‍, ജോസഫ് നെടിയകാലാ, ജോസ് വട്ടുകുളം, ബെന്നി പാലക്കാത്തടം, തോമസ് മാഞ്ഞൂരാന്‍, ബേബി ആലുങ്കല്‍, ബ്രൈസ് വെള്ളാരംകാലായില്‍ എന്നിവര്‍ പ്രസംഗിക്കും.

പൊതുയോഗം

കുറവിലങ്ങാട്: എക്‌സ് സര്‍വീസ് ലീഗ് കുറവിലങ്ങാട് യൂണിറ്റ് പൊതുയോഗം നാളെ വൈകുന്നേരം നാലിന് എക്‌സ് സര്‍വീസ് ലീഗ് ക്ലബ് ഹാളില്‍ നടക്കും.

കിണറ്റില്‍ മരിച്ച നിലയില്‍

വെമ്പള്ളി: പട്ടിത്താനം കോളനി തെക്കേ ആരംപിള്ളില്‍ പരേതനായ കുമാരു ആചാരിയുടെ ഭാര്യ അമ്മിണി അമ്മാള്‍ (79)-നെ വീടിനു സമീപത്തെ ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മകനും ഭാര്യയും വീട്ടിലെത്തിയപ്പോള്‍ അമ്മയെ കാണത്താതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

കുറവിലങ്ങാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയില്‍. മക്കള്‍: ഹരിഹരന്‍, അംബിക, വേണുഗോപാലന്‍. മരുമക്കള്‍: കൃഷ്ണമ്മ, ഗണപതി, മണിയമ്മ. ശവസംസ്‌കാരം ശനിയാഴ്ച 11-ന് ചെറുവാണ്ടൂര്‍ വി. എസ്.എസ് ശ്മശാനത്തില്‍.

2013, ഏപ്രിൽ 10, ബുധനാഴ്‌ച

“ലാഭപ്രഭ” മരങ്ങാട്ടുപിള്ളിയില്‍ പ്രചരണം ഊര്‍ജ്ജിതമാക്കി

ചലച്ചിത്രതാരം പ്രൊഫ. ബാബു നമ്പൂതിരി “ലാഭപ്രഭ” അംഗമാകുന്നതിന് മെസേജ് അയക്കുന്നു.
മരങ്ങാട്ടുപിള്ളി: ലാഭപ്രഭ പദ്ധതിയുടെ പ്രചരണം മരങ്ങാട്ടുപിള്ള സെക്ഷനില്‍ ഊര്‍ജ്ജിതമാക്കിി വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിനായി ഉപഭോഗം കുറയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് സമ്മാനവുമായ് കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന പരിപാടിയാണിത്.

ബുധനാഴ്ച ചലച്ചിത്രതാരം പ്രൊഫ. ബാബു നമ്പൂതിരിയും “ലാഭപ്രഭ” അംഗമാകുന്നതിന് മെസേജ് അയച്ചു. എ.ഇ. ജി.എസ്.ബിബിന്‍, ഉദ്യോഗസ്ഥരായ ജയപ്രകാശ്, ടി,.ക. സത്യന്‍, ശ്രീവത്സന്‍, ബാലചന്ദ്രന്‍, അനില്‍കുമാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു.

പുറമ്പോക്ക് കൈയേറ്റം തടഞ്ഞു

വെളിയന്നൂര്‍: പുറമ്പോക്ക് കൈയേറി മതില്‍ കെട്ടിയെടുക്കാനുള്ള ശ്രമം വില്ലേജ് ആഫിസര്‍ ഇടപെട്ട് തടഞ്ഞു. വെളിയന്നൂര്‍ വില്ലേജ് ആഫീസിനു സമീപത്തു തന്നെയുള്ള സ്ഥലത്തെ കൈത്തോടാണ് മതിലു കെട്ടി സ്വന്തമാക്കാന്‍ തുടങ്ങിയത്. ഇവിടുത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായി വില്ലേജ് ആഫിസര്‍ പറഞ്ഞു.

ഉഴവൂരില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം

കോഴാ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം 13-ന് നടക്കും. വിവിധ പദ്ധതികള്‍ക്ക് ഇതേ ചടങ്ങില്‍ തുടക്കവും കുറിക്കും
വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.സി. ജോസഫ് നിര്‍വ്വഹിക്കും. ഐ.എ.വൈ. വീടുകളുടെ താക്കോല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാധാ വി. നായര്‍ നിര്‍വ്വഹിക്കും. ജോസ് കെ.മാണി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എസ്.ജി.എസ്.വൈ. ഉല്പന്ന വിപണന കേന്ദ്രം ഉദ്ഘാടനം ഭാരത് നിര്‍മ്മാണ്‍ രാജീവ് ഗാന്ധി സേവാകേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം, സംയോജിത നീര്‍ത്തട പരിപാലന പദ്ധതി എന്‍ട്രി പോയിന്റുകളുടെ ആക്ടിവിറ്റി ഉദ്ഘാടനം എന്നിവയാണ് പ്രധാനമായും നടക്കുക. തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിനെയും ഏറ്റവും കൂടുതല്‍ പേര്‍ നൂറ് തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിനും പദ്ധതി വിഹിതം നൂറ് ശതമാനം നേടിയ കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളെ ചടങ്ങില്‍ ആദരിക്കുമെന്നും പ്രസിഡണ്ട് എം.എം. തോമസ്, സെക്രട്ടറി വി.എം. ബാബു രാജ് എന്നിവര്‍ അറിയിച്ചു

മുകളേല്‍തൊട്ടിയില്‍ കൗസല്യ (73) നിര്യാതയായി.

വടക്കേനിരപ്പ്: മുകളേല്‍തൊട്ടിയില്‍ തങ്കപ്പന്റെ ഭാര്യ കൗസല്യ (73) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത പെരുമ്പടവം വട്ടമലക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ബാബു (റിട്ടയേഡ് അധ്യാപകന്‍), മോഹനന്‍, അജിതന്‍, ലതിക. മരുമക്കള്‍: ചിത്ര, സരോജിനി, അമ്പിളി, ശശി.

2013, ഏപ്രിൽ 9, ചൊവ്വാഴ്ച

പാചകവാതകം ചോര്‍ന്നു: മാതാപിതാക്കള്‍ക്കും മകനും പൊള്ളലേറ്റു

കുര്യം: പാചകവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് വീടിനുള്ളില്‍ തീപടര്‍ന്ന് കുടുംബാംഗങ്ങളായ മൂന്നുപേര്‍ക്ക് പൊള്ളലേറ്റു. നമ്പുശ്ശേരി കോളനി പുതുശ്ശേരി കുന്നുംപുറത്ത് സോമന്‍ (50), ഭാര്യ സുജാത (40), മകന്‍ ശ്യാം (ഉണ്ണി 22) എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സ തേടിയത്.

തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. പാചകം എല്ലാം കഴിഞ്ഞ് ഗ്യാസ് ഓഫ് ചെയ്തശേഷം മുറിയിലായിരുന്നു കുടുംബാംഗങ്ങള്‍. വൈദ്യുതി വിതരണം നിലച്ചതോടെ മണ്ണെണ്ണ വിളക്ക് കത്തിച്ചു. ഇതോടെ മുറിയില്‍ തീ ആളുകയായിരുന്നു. സുജാതയ്ക്കാണ് കാര്യമായി പൊള്ളലേറ്റത്. പാചക വാതക സിലിണ്ടറില്‍ നിന്ന് അടുപ്പിലേക്കുള്ള ട്യൂബ് ചോര്‍ന്നതാകാം കാരണമെന്ന് കരുതുന്നു.

ഐ.എ.വൈ ഭവന നിര്‍മ്മാണം: പണം കിട്ടാതെ ഗുണ­ഭോ­ക്താ­ക്കള്‍ ബുദ്ധി­മുട്ടുന്നു; പണ­ത്തി­നായി ബ്ലോക്ക് പഞ്ചാ­യ­ത്തു­കളും

കുറ­വി­ല­ങ്ങാട്: സര്‍ക്കാര്‍ പ്രഖ്യാ­പിച്ച പണം നല്‍കാതെ വന്ന­തോടെ ഐഎവൈ ഭവനനിര്‍മാണ പദ്ധ­തി­യില്‍ ഗുണ­ഭോ­ക്താ­ക്ക­ളായി തിര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്ന­വര്‍ ബുദ്ധി­മു­ട്ടു­ന്നു. ഇവര്‍ക്ക് ആവ­ശ്യ­മായ പണം ക­െത്താന്‍ ബ്ലോക്ക് പഞ്ചാ­യ­ത്തു­കളും കഷ്ട­പ്പെ­ടു­ക­യാ­ണ്.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പദ്ധ­തി­യാണ് ഇന്ദിരാ ആവാസ് യോജന (ഐ.എ.­വൈ). ഒരു വീടിന് എഴുപത്തയ്യായിരം രൂപയാണ് 2011 സെപ്റ്റംബര്‍ വരെ നല്‍കിയിരുന്നത്. പിന്നീട് രണ്ടു ലക്ഷമായി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. വര്‍ദ്ധി­പ്പിച്ചതില്‍ എഴു­പത്തി അയ്യാ­യിരം രൂപ­യാണ് ഇനിയും ഗുണഭോക്താ­ക്കള്‍ക്ക് ലഭി­ക്കാ­ത്ത­ത്.

ഉഴ­വൂര്‍ ബ്ലോക്ക് പഞ്ചാ­യത്ത് 2012 - 13 വര്‍ഷം 168 വീടു­കള്‍ക്കാണ് അനു­മതി നല്‍കി­യ­ത്. ഇതില്‍ 40 ലേറേ പേര്‍ വീട് നിര്‍മ്മാണം പൂര്‍ത്തി­യാ­ക്കി. ബ്ലേഡ് മാഫി­യാ­യില്‍ നിന്ന് വരെ കടം വാങ്ങിയും താലി­മാല അടക്കം പണയം വച്ചു­മാണ് പലരും വീട് പണി തീര്‍ത്ത­ത്. 75000 രൂപാ കിട്ടാതെ വന്ന­തോടെ പലരും കട­ക്കെ­ണി­യി­ലാ­യി.

2012- 13 സാമ്പ­ത്തിക വര്‍ഷം മുതല്‍ അനു­വ­ദിച്ച അപേ­ക്ഷ­കര്‍ക്ക് എഴു­പത്തി അയ്യാ­യിരം രൂപാ ക­െത്താന്‍ സഹ­ക­രണ ബാങ്കു­ക­ളുടെ സഹായം തേടാ­നാ­യി­രുന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്ത­ര­വ്. ബ്ലോക്ക് പഞ്ചാ­യ­ത്തു­കള്‍ നേരിട്ട് സമീ­പി­ച്ചെ­ങ്കിലും അവ­ന­വന്റെ ഗ്രാമ പഞ്ചാ­യത്ത് അതിര്‍ത്തി­യിലെ ഗുണ­ഭോ­ക്താ­ക്കള്‍ക്ക് മാത്രം സഹാ­യ­ധനം നല്‍കാ­മെ­ന്ന­താ­യി­രുന്നു ഇവ­രുടെ മറു­പടി. എന്നാല്‍ ഒരു ധന­കാര്യ സ്ഥാപ­ന­ത്തില്‍ നിന്ന് മാത്രം ഒരു ബ്ലോക്ക് പഞ്ചാ­യത്ത് പണം ക­െത്താ­നാ­യി­രുന്നു സര്‍ക്കാര്‍ നിര്‍ദ്ദേ­ശം. ഒടു­വില്‍ ജില്ലാ ജോയിന്റ് രജി­സ്ട്രാര്‍ തന്നെ ര് വീതം സഹ­ക­രണ സ്ഥാപ­ന­ങ്ങളെ ബ്ലോക്ക് പഞ്ചാ­യ­ത്തു­കള്‍ക്ക് നിര്‍ദ്ദേ­ശി­ച്ചു.

ഉഴ­വൂര്‍ ബ്ലോക്ക് പഞ്ചാ­യ­ത്തിന് 1.26 ലക്ഷം രൂപാ വേണം 168 ഗുണ­ഭോ­ക്താ­ക്കള്‍ക്ക് നല്‍കാന്‍. ഇത് മര­ങ്ങാ­ട്ടു­പിള്ളി സര്‍വ്വീസ് സഹ­ക­രണ ബാങ്ക് നല്‍കാ­മെന്ന് സമ്മ­തി­ച്ച­തായി ചാര്‍ജ്ജ് ഓഫീ­സര്‍ കെ.ജി. ഗംഗാ­ധര പിള്ള പറ­ഞ്ഞു.

2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥന്റെ മൃത­ദ്ദേഹം: ഭാര്യയെ കോടതി റിമാന്‍ഡില­യച്ചു

കുറ­വി­ല­ങ്ങാട്: കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥനെ മരിച്ച നില­യില്‍ കണ്ടെ­ത്തിയ സംഭ­വ­ത്തില്‍ പ്രതി­യായ ഭാര്യയെ കോടതി റിമാന്‍ഡി­ല­യ­ച്ചു. കുര്യ­നാട് മരോ­ട്ടി­യ്ക്ക­ത്ത­ട­ത്തില്‍ രാമ­ച­ന്ദ്രന്‍ നായര്‍ (55) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി മരിച്ചത്. കൊല­പാ­തക കുറ്റം സമ്മ­തിച്ച ഭാര്യ സരോ­ജിനി (54) - നെ പാലാ ഫസ്റ്റ്ക്‌­ലാസ് ജുഡീ­ഷ്യന്‍ കോട­തി­യില്‍ ഹാജ­രാ­ക്കി 14 ദിവ­സത്തെ റിമാന്‍ഡി­ല­യ­ച്ചു.

വാക്കാട് ശ്രീരാമ നവമി ആഘോഷം

വാക്കാട്: അമ്പലംമല ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ 11 മുതല്‍ ശ്രീമരാമനവമി ആഘോഷിക്കും. 19-ന് രാവിലെ 9-ന് കലശപൂജ, 10-ന് കലശപ്രോക്ഷണം, രാത്രി 7-ന് പുഷ്പാഭിഷേകം എന്നിവ നടക്കും.

നമുക്കു ലഭിച്ച വിശ്വാസം മറ്റുളളവര്‍ക്കു പകര്‍ന്നുനല്‍കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

മോനിപ്പള്ളി: വിശ്വാസവര്‍ഷത്തില്‍ നമുക്കു ലഭിച്ച വിശ്വാസം മറ്റുളളവര്‍ക്കു പകര്‍ന്നുനല്‍കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ചെറുപുഷ്പ മിഷന്‍ലീഗ് കോട്ടയം അതിരൂപതയുടെ 65-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ലൗകികചിന്തകള്‍ മാറ്റി ദൈവത്തെപ്പറ്റിയുളള ചിന്തകള്‍ മനസില്‍ നിറയ്ക്കാന്‍ കുട്ടികള്‍ ശ്രദ്ധിക്കണമെന്നും ആര്‍ച്ച്ബിഷപ് ഉദ്‌ബോധിപ്പിച്ചു.

മോനിപ്പള്ളി തിരുഹൃദയ പള്ളി പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപതാ പ്രസിഡന്റ് സിജോയി പറപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം എംപി മുഖ്യപ്രഭാഷണം നടത്തി, മോന്‍സ് ജോസഫ് എംഎല്‍എ, ഉഴവൂര്‍ ഫൊറോന വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, റവ.ഡോ. തോമസ് പുതിയകുന്നേല്‍, ഫാ.ജോബി പൂച്ചുകണ്ടത്തില്‍, സിജിന്‍മോന്‍ ഒഴുകയില്‍, ആല്‍ബിന്‍ താഴത്തരീക്കാട്ടുംകര എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ നടന്ന മിഷന്‍ കുടുംബസംഗമം മിഷന്‍ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു മുന്നോടിയായി ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍നിന്നു വിശ്വാസപ്രഘോഷണ റാലി നടന്നു. റാലിയില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നുള്ള നൂറുകണക്കിനു മിഷന്‍ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

വനിതാ പഞ്ചായത്ത് മെംബര്‍ക്കും ഭര്‍ത്താവിനും മര്‍ദനം

രാമപുരം: രാമപുരം ഗ്രാമപഞ്ചായത്ത് കൂടപ്പുലം വാര്‍ഡ് മെംബര്‍ സാവിത്രി രാജുവിനെയും ഭര്‍ത്താവ് രാജുവിനെയും ഒരു സംഘമാളുകള്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ഇരുവരും പാലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദനത്തില്‍ ഇവരുടെ അയല്‍വാസികളായ മൂന്നുപേര്‍ക്കും പരിക്കേറ്റു. സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നു കേരള കോണ്‍ഗ്രസ്-എം നേതാക്കള്‍ ആരോപിച്ചു. സാവിത്രി രാജു കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയും രാജു കേരള കോണ്‍ഗ്രസ്-എം കൂടപ്പുലം വാര്‍ഡ് പ്രസിഡന്റുമാണ്.

ഞായറാഴ്ച രാത്രി എട്ടോടെ ഇവരുടെ വീടിനു സമീപം രണ്ടു യൂത്ത്ഫ്രണ്ട്-എം പ്രവര്‍ത്തകരെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു. പരിക്കേറ്റ ഇവര്‍ പഞ്ചായത്തംഗത്തിന്റെ വീട്ടിലെത്തിയപ്പോള്‍ പിന്നാലെ എത്തിയ അക്രമിസംഘം വീണ്ടും ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. തടസംപിടിക്കാനെത്തിയ പഞ്ചായത്ത് മെംബര്‍ക്കും ഭര്‍ത്താവിനും മര്‍ദനമേല്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനിടെ ആശുപത്രിക്കു സമീപംവച്ചും അക്രമികള്‍ വീണ്ടും ഇവരെ മര്‍ദിച്ചു. അക്രമസംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്നു ബിജെപി പ്രവര്‍ത്തകരായ മൂന്നുപേരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

സംഭവത്തില്‍ കേരള കോണ്‍ഗ്രസ്-എം രാമപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ബേബി ഉഴുത്തുവാല്‍, സണ്ണി പൊരുന്നക്കോട്ട്, പി.ജെ. ജോണ്‍, വി.എ. ജോസ്, തോമസ് ഉഴുന്നാലില്‍, സെല്ലി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.ഇതേസമയം, രാമപുരത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു പോലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.

കുഴിമുള്ളില്‍ മത്തായി പൗലോസിന്റെ മകന്‍ സാജു (45) നിര്യാത നായി.

മരങ്ങാട്ടുപിള്ളി: കുഴിമുള്ളില്‍ മത്തായി പൗലോസിന്റെ മകന്‍ സാജു (45) നിര്യാത നായി. സംസ്‌കാരം ഇന്നു 2.30ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍. ഭാര്യ ഷൈലജ ഇലയ്ക്കാട് കൂത്തോടിയില്‍ കുടുംബാംഗം. മകന്‍: അലന്‍ (ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂള്‍ മരങ്ങാട്ടുപിള്ളി). മാതാവ് പരേതയായ ത്രേസ്യാമ്മ മരങ്ങാട്ടുപിള്ളി ഇഞ്ചിപ്പുഴയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: ലീല പഴുപ്ലാക്കിയില്‍ (കടപ്ലാമറ്റം), ബേബി, മേരി പരുവനാടിയില്‍ (കുടക്കച്ചിറ), ടോമി.

വില്ലൂന്നിക്കല്‍ വി.ജെ. ജോസഫ് (ഔസേപ്പച്ചന്‍-61) നിര്യാതനായി.

കുറവിലങ്ങാട്: വില്ലൂന്നിക്കല്‍ വി.ജെ. ജോസഫ് (ഔസേപ്പച്ചന്‍-61) നിര്യാതനായി. സംസ്‌കാരം ഇന്നു പത്തിനു വാക്കാട് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. ഭാര്യ മേരി കമ്പിളിക്കണ്ടം കൊച്ചുവീട്ടില്‍ കുടുംബാംഗം. മക്കള്‍: കിഷോര്‍, കിരണ്‍.

പഴയിടത്ത് ജോര്‍ജ് മാത്യു (വക്കച്ചന്‍-62) നിര്യാതനായി

കളത്തൂര്‍ - കുര്യം: പഴയിടത്ത് ജോര്‍ജ് മാത്യു (വക്കച്ചന്‍-62) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. പരേതന്‍ കാഞ്ഞിരത്താനം മങ്ങാട്ടുകാട്ടേല്‍ കുടുംബാംഗം. ഭാര്യ മേരി. മകന്‍: ജിനോ. മരുമകള്‍: ആനിയമ്മ വേലംപറമ്പില്‍ (വാലാച്ചിറ).

2013, ഏപ്രിൽ 7, ഞായറാഴ്‌ച

കോഴാ കവല വികസനം: മൂന്ന് മാസത്തിനകം രണ്ട് ടാറിംഗ് രണ്ടാം വട്ട ടാറിംഗും പൊളിഞ്ഞു

കോഴാ കവലയിലെ ടാറിംഗ് ഇളകി മെറ്റലുകള്‍ നിരന്ന നിലയില്‍
കോഴാ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം കോഴായ്ക്ക് അനുവദിച്ച് കിട്ടിയ കവല വികസനത്തിന്റെ ടാറിംഗില്‍ അപാകം. നിര്‍മ്മാണം ആരംഭിച്ച് മൂന്ന് മാസത്തിനികം ടാറിംഗ് രണ്ട് വട്ടം പൊളിഞ്ഞു.

കഴിഞ്ഞ ജനവരിയില്‍ കുറവിലങ്ങാട് പള്ളിയിലെ മൂന്ന് നോമ്പ് തിരുനാളിന് മൂമ്പായി ആദ്യ ടാറിംഗ് നടത്തി. ഇത് ആഴ്ചകള്‍ക്കുള്ളില്‍ പൊളിഞ്ഞു തുടങ്ങി. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും മുമ്പായിരുന്നു. ഒരുമാസം മുമ്പ് ഡിവൈഡറുകള്‍ അടക്കം സ്ഥാപിച്ചു. നടപ്പാതയും നിര്‍മ്മിച്ചു. ഈ ഒപ്പം വീണ്ടും ടാറിംഗ് നടത്തി. എന്നാല്‍ ആഴ്ചകള്‍ക്കകം വീണ്ടും രണ്ടിടത്ത് ടാറിംഗ് തകര്‍ന്ന് മെറ്റലുകള്‍ ഇളകി തെറിച്ചു തുടങ്ങി.


ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഓഫീസ് കൂടി പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ഈ വികസന പ്രവര്‍ത്തനം നടത്തിയത്. അഞ്ച് വര്‍ഷത്തേക്ക് കരാറുകാരനുമായി ഉടമ്പടി ഉള്ളതിനാല്‍ റോഡിന്റെ തകര്‍ച്ചയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി.

തൊഴി­ലു­റപ്പ് പദ്ധതി: വെളി­യ­ന്നൂ­രില്‍ 92 പേര്‍ നൂറ് ദിനം പൂര്‍ത്തി­യാക്കി

വെളി­യ­ന്നൂര്‍: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴി­ലുറപ്പ് പദ്ധ­തി­യില്‍ വെളി­യ­ന്നൂര്‍ ഗ്രാമ പഞ്ചാ­യ­ത്തില്‍ 92 പേര്‍ 100 തൊഴില്‍ ദിന­ങ്ങള്‍ പൂര്‍ത്തി­യാ­ക്കി­. ചരി­ത്ര­ത്തി­ലാ­ദ്യ­മായി പഞ്ചായത്ത് പ്ലാന്‍ഫണ്ട് 99.8 ശത­മാനവും ചെല­വ­ഴി­ച്ചു. മെയിന്റ­നന്‍സ് ഗ്രാന്റ് 96.67 ശത­മാ­നവും പൂര്‍ത്തി­യാ­ക്കി. കരം പിരിവ് 87 ശതമാനം നേടി. 

പദ്ധതി നട­ത്തി­പ്പിന് പ്രവര്‍ത്തിച്ച നിര്‍വ്വ­ഹണ ഉദ്യോ­ഗ­സ്ഥര്‍, ജീവ­ന­ക്കാര്‍, തൊഴി­ലു­റപ്പ് പദ്ധതി ഉദ്യോ­ഗ­സ്ഥര്‍ തുട­ങ്ങി­യ­വരെ പഞ്ചാ­യ­ത്തില്‍ യോഗം ചേര്‍ന്ന് അനു­മോ­ദി­ച്ചു. പ്രസി­ഡണ്ട് എം.എന്‍. രാമ­കൃ­ഷ്ണന്‍ നായര്‍, സെക്ര­ട്ടറി സുരേഷ് ബാബു എന്നി­വര്‍ പ്രസം­ഗി­ച്ചു.

കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥന്റെ മൃത­ദ്ദേഹം: തെളിവെടുപ്പ് നടത്തി ഭാര്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കുറ­വി­ല­ങ്ങാട്: കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥനെ മരിച്ച നില­യില്‍ കണ്ടെ­ത്തിയ സംഭ­വ­ത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കുറ്റസമ്മതം നടത്തിയ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.

കുര്യ­നാട് മരോ­ട്ടി­യ്ക്ക­ത്ത­ട­ത്തില്‍ രാമ­ച­ന്ദ്രന്‍ നായര്‍ (55)-നെ­ ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി കട്ടി­ലി­ന­ടി­യില്‍ മരിച്ച നില­യില്‍ കാണ­പ്പെ­ട്ടത്. പോലീസ് നിരീക്ഷണത്തിലായിരുന്ന ഭാര്യ സരോ­ജിനി (54) - ന്റെ അറസ്റ്റ് ഞായറാഴ്ചയാണ് രേഖപ്പെടുത്തിയത്.

പ്രതിയുമായി പോലീസ് ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രാമചന്ദ്രന്റെ കഴുത്തില്‍ മുറുക്കിയ കയര്‍, കയര്‍ കണ്ടിക്കാന്‍ ഉപയോഗിച്ച കത്തി എന്നിവ കണ്ടെടുത്തു. ഏറ്റു­മാ­നൂര്‍ സി.ഐ. ഷാജു ജോസ്, കുറ­വി­ല­ങ്ങാട് എസ്.­ഐ. കെ.എന്‍.ഷാജിമോന്‍ എന്നി­വരുടെ നേതൃ­ത്വ­ത്തി­ലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിനെത്തിയത്.

രാമ­ച­ന്ദ്രനും ഭാര്യ സരോ­ജിനിയും മാത്ര­മാ­ണി­വിടെ താമസം. രാമചന്ദ്രന്റെ മരണത്തില്‍ ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജ്ജന്‍ പ്രഥമദൃഷ്ട്യാ നടത്തിയ പരാമര്‍ശമാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

രാമചന്ദ്രന്റെ മൃതദ്ദേഹത്തില്‍ കഴുത്തിന് ചുറ്റും കയര്‍ മുറുകിയ പാട് ഉണ്ടായിരുന്നു. സാധാരണ തൂങ്ങി മരണത്തില്‍ കഴുത്തിന് പുറകില്‍ കയര്‍ മുറുകി പാട് വീഴാറില്ല. പോലീസ് സര്‍ജ്ജന്റെ ഈ കണ്ടെത്തലാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

പലതവണ ചോദ്യം ചെയ്ത ശേഷമാണ് സരോജിനി കുറ്റ സമ്മതം നടത്തിയത്. രാമചന്ദ്രന്‍ മദ്യപിച്ച് സരോജിനിയുമായി ബഹളവും കൈയ്യാങ്കളിയും നടത്താറുണ്ട്. സംഭവ ദിവസവും ഇത് ആവര്‍ത്തിച്ചു. രാമചന്ദ്രന്‍ ഉറങ്ങാന്‍ കിടന്ന ശേഷം സരോജിനി പുറത്തു നിന്നും കതകിന് കുറ്റിയിട്ടു.

രാത്രി 11.30 ഓടെ സരോ­ജിനി മുറി തുറന്ന് നോക്കു­മ്പോള്‍ കട്ടി­ലിന്റെ ക്രാസി­യില്‍ ബന്ധിച്ച കയര്‍ കഴുത്തില്‍ കെട്ടിയ നില­യില്‍ രാമ­ച­ന്ദ്രന്‍ നിലത്ത് കിട­ക്കു­ക­യാ­യി­രു­ന്നു. ഭര്‍ത്താ­വിന്റെ പതി­വാ­യുള്ള അക്ര­മ­ത്തില്‍ ദേഷ്യം വന്ന സോരോ­ജിനി കയര്‍ മുറുക്കി കൊല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു. മരണം ഉറ­പ്പാ­ക്കിയ ശേഷം കയര്‍ മുറിച്ച് നീക്കി. പിന്നീ­ട് ഒച്ചവച്ച് നാട്ടു­കാരെ അറി­യിച്ചു എന്നുമാണ് സരോജിനി നല്‍കിയ മൊഴി എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുടുംബ വഴക്ക് കേട്ടെത്തിയ സമീപ വാസിക്ക് വെട്ടേറ്റു

വെളിയന്നൂര്‍: കുടുംബ വഴക്ക് കേട്ട് എത്തിയ സമീപവാസിയെ വെട്ടിപരിക്കേല്പിച്ച സംഭവത്തില്‍ ഭാര്‍ത്താവിനെയും ആദ്യ ഭാര്യയേയും പ്രതി ചേര്‍ത്ത് വധശ്രമത്തിന് കേസെടുത്തു. വെളിയന്നൂര്‍ മരോട്ടിയ്ക്കതടത്തില്‍ (പുളിക്കല്‍) ഷാജി (44)-ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പുളിമൂട്ടില്‍ ശശി (59), വത്സല (58) എന്നിവരെ പ്രതിചേര്‍ത്താണ് രാമപുരം പോലീസ് കേസെടുത്തിരിക്കുന്നത്.

വാക്കത്തി ഉപയോഗിച്ചാണ് വെട്ടിയത്. ക്കൈത്തണ്ട, ഒരം, എളി, തല എന്നിങ്ങനെ നാലിടങ്ങളില്‍ മാരകമായ മുറിവുണ്ട്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇതേക്കൂറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഒന്നാം പ്രതിയായ ശശി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. രണ്ട് ഭാര്യമാരും ഒപ്പവും ഉണ്ട്. രണ്ടാം ഭാര്യയായ ഉഷയെ ആദ്യഭാര്യയും ശശിയും ചേര്‍ന്ന് പതിവായി ഉപദ്രവിക്കുകയും വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്യും.

സംഭവ ദിവസവും ഉഷയെ ഇറക്കി വിട്ടു. ഇതേ തുടര്‍ന്ന് ഉഷയുടെ ആവശ്യപ്രകാരം സമീപവാസികള്‍ പ്രശ്‌നപരിഹാരത്തിനായി ഇവരുടെ വീടിനു മുന്നിലെത്തി. ബഹളം അവസാനിച്ച ശേഷം അയല്‍വാസികള്‍ പഞ്ചായത്ത് റോഡില്‍ നിന്ന് സംസാരിച്ചു. ഇതോടെ വീണ്ടും ക്ഷൂഭിതനായ ശശി റോഡിലേക്ക് ഇറങ്ങി വന്ന് ഷാജിയെ അക്രമിച്ചു. ശശിയുടെ ആവശ്യപ്രകാരം വത്സല വാക്കത്തിയുമായി എത്തി ഇരുവരും ചേര്‍ന്ന് വെട്ടിയെന്നുമാണ് കേസ്. പ്രതിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തി.

രാമപുരം സി.ഐ. അഗസ്റ്റ്യന്‍ മാത്യു, എസ്.ഐ. മോഹനന്‍ നായര്‍, അഡീഷണല്‍ എസ്.ഐ. കെ.വി. മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.

പൂവക്കുളം ചന്ദനശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം

പൂവക്കുളം: ചന്ദനശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം 11-ന് ആരംഭിക്കും. വ്യാഴാഴ്ച രാവിലെ 9-ന് വിശേഷാല്‍ പൂജകള്‍. വൈകിട്ട് 6-ന് ചാലയ്ക്കല്‍ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്നും പൂവക്കുളം സ്‌ക്കൂള്‍ കവല വഴി താലപ്പൊലി ഘോഷയാത്ര. 7.20-ന് ഭജന. 7.50-ന് അരിയേറ്. 8-ന് ഐവര്‍ കളി. 8.10-ന് തലയാട്ടംകളി. 8.30-ന് പുരാണനൃത്തനാടകം - ശ്രീഭദ്രകാളിതോറ്റം. 12-ന് മുടിയേറ്റ്.

വെള്ളിയാഴ്ച രാവിലെ 9-ന് പൊങ്കാല, 930-ന് കലംകരിയ്ക്കല്‍, 10-ന് ഓട്ടന്‍തുള്ളല്‍-കല്യാണ സൗഗന്ധികം. 10.30-ന് പാനപൂജ, 11.30-ന് ഭരണിയൂട്ട്. 5.30-ന് ഇളെപാനയ്ക്ക് എഴുന്നള്ളിപ്പ്., പാനതുള്ളല്‍, 7.10-ന് നാമജപപ്രദക്ഷിണം. ഭജന. 7.30-ന് തിരുവാതിരകളി, 9-ന് ശാസ്ത്രീയ നൃത്ത സന്ധ്യ, 12-ന് ഗരുഡന്‍ തൂക്കം. ശനിയാഴ്ച രാവിലെ 9-ന് വരിക്കോലി കാരികുന്നത്ത് ഇല്ലത്ത് പത്മനാഭന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വടക്കേനടയില്‍ ഗുരുതി നടക്കും.

പൂവക്കുളത്ത് സാമൂഹ്യ വിരുദ്ധ ശല്യം

പൂവക്കുളം: മേഖലയില്‍ സാമൂഹ്യ വിരുദ്ധ ശല്യമെന്ന് പരാതി. വാഹനങ്ങള്‍ക്ക് അള്ള് വയ്ക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.

ഇരുചക്ര, മുച്ചക്ര വാഹനയാത്രക്കാര്‍ രാത്രി കാലങ്ങളില്‍ വരെ അള്ളിന്റെ ദുഷ്യം അനുഭവിച്ചു. ടയറില്‍ തറച്ചു കയറി പഞ്ചറാകാന്‍ പാകത്തില്‍ ആണി റോഡില്‍ വിതറിയാണിത്. പരാതിയെ തുടര്‍ന്ന് പോലീസ് പെട്രോളിംഗ് വ്യാപകമാക്കി. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചിലരെക്കുറിച്ച് സൂചന ലഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാമപുരം എസ്.ഐ. മോഹനന്‍ നായര്‍ പറഞ്ഞു.

2013, ഏപ്രിൽ 6, ശനിയാഴ്‌ച

കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥന്റെ മൃത­ദ്ദേഹം: ഭാര്യ കൊല­പാ­തക കുറ്റം സമ്മ­തിച്ചു

കുര്യനാട്: വീട്ടില്‍ കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥനെ മരിച്ച നില­യില്‍ കണ്ടെ­ത്തിയ സംഭ­വ­ത്തില്‍ ഭാര്യയെ പോലീസ് കസ്റ്റ­ഡി­യി­ലെ­ടുത്തു. കുറ്റം സമ്മ­തി­ച്ച­തായും കേസ­ന്വേ­ഷി­ക്കുന്ന പോലീസ് പറ­ഞ്ഞു.

കുര്യ­നാട് മരോ­ട്ടി­യ്ക്ക­ത്ത­ട­ത്തില്‍ രാമ­ച­ന്ദ്രന്‍ നായര്‍ (55)-നെ­ കട്ടി­ലി­ന­ടി­യില്‍ മരിച്ച നില­യില്‍ കാണ­പ്പെ­ട്ടത്. ഭാര്യ സരോ­ജിനി (54) -നെ­യാണ് കുറ­വി­ല­ങ്ങാട് പോലീസ് കസ്റ്റ­ഡി­യില്‍ എടു­ത്തു­ത്.
വ്യാഴാഴ്ച രാത്രി­യാണ് കേസി­നാ­സ്പ­ദ­മായ സംഭ­വം. സംഭ­വ­ത്തെ­ക്കു­റിച്ച് കോട്ടയം ഡി.വൈ.­എ­സ്.­പി. വി. അജിത്ത് പറ­യു­ന്ന­തി­ങ്ങ­നെ. രാമ­ച­ന്ദ്രനും ഭാര്യ സരോ­ജിനിയും മാത്ര­മാ­ണി­വിടെ താമസം. മദ്യ­പി­ച്ചെ­ത്താറുള്ള രാമ­ച­ന്ദ്രന്‍ സരോ­ജി­നിയെ അക്ര­മിക്കുകയും അസഭ്യ വര്‍ഷം നടത്തു­കയും ചെയ്യു­ന്നത് പതി­വാണ്്. ആത്മ­ഹത്യാ ഭീഷ­ണി­യും മുഴ­ക്കാ­റു­ണ്ട്. സംഭവ ദി­വ­സവും മദ്യ­പി­ച്ചെ­ത്തിയ രാമ­ച­ന്ദ്രന്‍ സരോ­ജി­നിയെ മര്‍ദ്ദി­ച്ചു. തുടര്‍ന്ന് മുറി­യി­ലേക്ക് ആത്മ­ഹ­ത്യ­യ്‌ക്കെന്നു പറഞ്ഞ് കയ­റു­മായി പോയി. സരോ­ജിനി മുറി­യുടെ കതക് പുറത്തു നിന്ന് കുറ്റി­യി­ട്ടു.

കുറേ സമ­യ­ത്തിനു ശേഷം സരോ­ജിനി മുറി തുറന്ന് നോക്കു­മ്പോള്‍ കട്ടി­ലിന്റെ ക്രാസി­യില്‍ ബന്ധിച്ച കയര്‍ കഴുത്തില്‍ കെട്ടിയ നില­യില്‍ രാമ­ച­ന്ദ്രന്‍ നിലത്ത് കിട­ക്കു­ക­യാ­യി­രു­ന്നു. ഭര്‍ത്താ­വിന്റെ പതി­വാ­യുള്ള അക്ര­മ­ത്തില്‍ ദേഷ്യം വന്ന സോരോ­ജിനി കയര്‍ മുറുക്കി കൊല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു. മരണം ഉറ­പ്പാ­ക്കിയ ശേഷം കയര്‍ മുറിച്ച് നീക്കി. പിന്നീ­ടാണ് രാമ­ച­ന്ദ്രന്റ മരണം നാട്ടു­കാരെ അറി­യി­ക്കു­ന്ന­ത്.

മുമ്പും ഇവര്‍ തമ്മില്‍ അടി­പി­ടി­യു­ണ്ടാ­യി­ട്ടു­ണ്ട്. മാസ­ങ്ങള്‍ക്ക് മുമ്പ് സരോ­ജിനി രാമ­ച­ന്ദ്രനെ ഇഷ്ടി­കയ്ക്ക് ഇടിച്ച് പരി­ക്കേല്‍പ്പി­ച്ചി­രു­ന്നു. അന്ന് മോനി­പ്പ­ള്ളി­യിലെ സ്വകാര്യ ആസ്പ­ത്രി­യില്‍ ചികിത്സ തേടി­യി­രു­ന്നു എന്നും പോലീസ് പറ­ഞ്ഞു. ഏറ്റു­മാ­നൂര്‍ സി.ഐ. ഷാജു ജോസ്, കുറ­വി­ല­ങ്ങാട് എസ്.­ഐ. കെ.എന്‍.ഷാജിമോന്‍ എന്നി­വരുടെ നേതൃ­ത്വ­ത്തി­ലാണ് കേസ­ന്വേ­ഷ­ണം.

പോലീസ് സര്‍ജ്ജന്റെ പരാ­മര്‍ശ­ത്തിന്റെ അടി­സ്ഥാ­ന­ത്തി­ലാണ് വിശ­ദ­മായ അന്വേ­ഷണം ആരം­ഭി­ച്ചതും ഭാര്യയെ ചോദ്യം ചെയ്ത­തും. ഞായ­റാ­ഴ്ചയെ അറസ്റ്റ് രേഖ­പ്പെ­ടുത്തു എന്നും പോലീസ് പറ­ഞ്ഞു.

വേനല്‍ മഴ­യോടെ സര്‍ക്കാര്‍ ജലവിത­രണം നിലച്ചു; കുടി­വെ­ള്ള­ത്തി­നായി നാട് വല­യുന്നു

കുറവിലങ്ങാട്: കുടി­വെള്ള ക്ഷാമം രൂക്ഷ­മാ­യ­തോടെ, വാഹ­ന­ത്തില്‍ ശുദ്ധജല വിത­രണം നടത്തു­ന്ന­തിന് ഗ്രാമ പഞ്ചാ­യ­ത്തു­കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അനു­മതി അവ­സാ­നി­പ്പി­ച്ചു. മഴ പെയ്‌തെ­ങ്കിലും ­സ്രോ­ത­സു­ക­ളില്‍ ആവ­ശ്യ­ത്തിന് ജല­നി­രപ്പ് ഉണ്ടാകാ­ത്ത­തി­നാല്‍ നാടെങ്ങും ശുദ്ധ­ജ­ല­ക്ഷാമം നേരി­ടു­ക­യാ­ണ്.

ഒരാ­ഴ്ച­യി­ലേ­റെ­യായി പഞ്ചാ­യ­ത്തു­കള്‍ ജല­വി­ത­രണം നിര്‍ത്തി­യി­ട്ട്. വീണ്ടും വിത­ര­ണ­ത്തിന് താലൂക്ക് ആഫീ­സു­ക­ളില്‍ കത്ത് നല്‍കി­യെ­ങ്കിലും അനു­മതി ലഭി­ച്ചി­ട്ടി­ല്ലെന്ന് കട­പ്ലാ­മറ്റം പഞ്ചാ­യത്ത് വിക­സന കാര്യ സ്ഥിരം സമിതി അദ്ധ്യ­ക്ഷന്‍ തോമസ് ടി. കീപ്പുറം പറ­ഞ്ഞു. 

വെള്ളം ലഭ്യ­മ­ല്ലാ­താ­യ­തോടെ ഗ്രാമ പഞ്ചാ­യത്ത് ജന­പ്ര­തി­നി­ധി­ക­ളാണ് ഏറെയും പരാതി കേള്‍ക്കു­ന്ന­ത്. വെളി­യ­ന്നൂര്‍ ഗ്രാമ പഞ്ചാ­യ­ത്തിലെ എട്ടാം വാര്‍ഡില്‍ മെമ്പര്‍ ബിജു രാഘ­വന്‍ സ്വന്തം ചെല­വി­ലാണ് മല­യോര മേഖ­ല­ക­ളില്‍ വാഹ­ന­ത്തില്‍ വെള്ളം എത്തിച്ചു നല്‍കി­യ­ത്. വെളി­യ­ന്നൂ­രിലെ തോട്ടു­പുറം കുടി­വെള്ള വിത­രണ സൊസൈറ്റി അടക്കം പലരും ഇപ്പോഴും വിത­ര­ണ­ത്തില്‍ ഏര്‍പ്പെ­ടു­ത്തിയ നിയ­ന്ത്രണം പിന്‍വ­ലി­ച്ചി­ട്ടി­ല്ല. ഒന്നിട വിട്ട ദിവ­സ­ങ്ങ­ളില്‍ മാത്ര­മാണ് ഇവിടെ ജല­വി­ത­ര­ണം.

ഇതോടെ വീണ്ടും സ്വകാര്യ വ്യക്തി­കള്‍ അമിത ലാഭം കൊയ്യു­ക­യാണ്. അയ്യായിരം ലിറ്റര്‍ വെള്ളം കിണറുകളില്‍ അടിച്ചുകൊടുക്കുന്നതിന് നാനൂറു രൂപ മുതല്‍ ദൂരത്തിനനുസരിച്ച് 750 രൂപവരെയാണു വാങ്ങുന്നത്. ആച്ചിക്കല്‍ ഹരിജന്‍ കോളനി പോലുള്ള സാധാരനകുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കോളനി പ്രദേശങ്ങളില്‍ ചെറുവാഹനങ്ങളിലാണ് വെള്ളം കൊണ്ടു വരുന്നത്. 50 ലിറ്ററിന്റെ ഒരു കന്നാസ് വെള്ളത്തിന് 50 രൂപാ വരെ ഇവര്‍ മുടക്കേണ്ടി വരുന്നു. 

ഉയര്‍ന്ന പ്രദേശങ്ങളിലും വഴി മോശമായിട്ടുള്ള ഗ്രാമീണ മേഖലകളിലും ജലം എത്തിക്കുമ്പോള്‍ ചോദിക്കുന്ന വില ലഭിക്കും. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വന്‍ വിലവര്‍ധനയാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് മോശമായ സ്ഥലങ്ങളിലെ വീടുകളില്‍ വാഹനത്തില്‍ ജലം എത്തിച്ചാല്‍ അളവിലും കുറവു വരും.
ജലസമൃദ്ധമായ കിണറുകളും കുളങ്ങളും വാടകയ്‌ക്കെടുത്ത് ഇവിടെ നിന്ന് വെള്ളം നിറച്ചാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. വെള്ളത്തിന്റെ ആവശ്യം ഏറിയതോടെ ടാങ്കുകളുടെയും കന്നാസുകളുടെയും വില്‍പ്പനയും കൂടിയിട്ടുണ്ട്. യാതൊരുവിധ ഗുണനിലവാര പരിശോധനകളും നടത്താതെയാണ് ഏറെപ്പേരും വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

എകെസിസി കര്‍ഷകധര്‍ണ 13 നു കുറവിലങ്ങാട്ട്

കുറവിലങ്ങാട്: റബര്‍, നാളികേരം, ഏലം, കാപ്പി തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച തടയുവാനുള്ള ക്രിയാത്മക നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നാവശ്യപ്പെട്ടു കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സമരപരമ്പരകളുടെ ഭാഗമായി 13 നു കുറവിലങ്ങാട് ടൗണില്‍ കര്‍ഷകധര്‍ണ നടത്തും.

റബറിന്റെ ഇറക്കുമതിത്തീരുവ കൂട്ടിയ നടപടി പ്രസ്താവനയിലൊതുക്കാതെ നടപ്പില്‍വരുത്തുക, നാളികേര കര്‍ഷകര്‍ക്കു ന്യായവില ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വാതിലിലൂടെ നടപ്പിലാക്കാനുള്ള ഗൂഢനീക്കം തടയുക എന്നീ കാര്യങ്ങളാണു ധര്‍ണയിലൂടെ ആവശ്യപ്പെടുന്നത്.

കുറവിലങ്ങാട്, മുട്ടുചിറ, കോതനല്ലൂര്‍, ഇലഞ്ഞി ഫൊറോനാ സമിതികളിലെ അംഗങ്ങള്‍ പ്രധാനമായും പങ്കെടുക്കുന്ന ധര്‍ണയില്‍ രൂപതയിലെ മുഴുവന്‍ കേന്ദ്രങ്ങളില്‍നിന്നുമുള്ള കര്‍ഷകര്‍ അണിനിരക്കും.

13 നു വൈകുന്നേരം നാലിന് കുറവിലങ്ങാട് പള്ളിയങ്കണത്തില്‍നിന്ന് ആരംഭിക്കുന്ന കര്‍ഷകമാര്‍ച്ച് ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. കര്‍ഷകമാര്‍ച്ച് ടൗണ്‍ചുറ്റി സമരപ്പന്തലില്‍ എത്തിച്ചേരുമ്പോള്‍ നടക്കുന്ന കര്‍ഷകധര്‍ണ പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സാജു അലക്‌സ് അധ്യക്ഷത വഹിക്കും. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര, ഫാ. ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍, രാജീവ് കൊച്ചുപറമ്പില്‍, ജേക്കബ് മുണ്ടക്കല്‍, ഇമ്മാനുവല്‍ നിധീരി, ജോസ് പുത്തന്‍കാലാ, ടോമി പാലകുന്നേല്‍, ജോസഫ് നെടിയകാലാ, ജോസ് വട്ടുകുളം, ബെന്നി പാലക്കാത്തടം, തോമസ് മാഞ്ഞൂരാന്‍, ബേബി ആലുങ്കല്‍, ബ്രൈസ് വെള്ളാരംകാലായില്‍ എന്നിവര്‍ പ്രസംഗിക്കും.. ഫോണ്‍: 9947924697.

കിണറ്റിലകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

കാഞ്ഞിരത്താനം: തേകുന്നതിനായി ഇറങ്ങിയപ്പോള്‍ കിണറ്റിലകപ്പെട്ട യുവാവിനെ ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു. കാഞ്ഞിരത്താനം പള്ളിമലയില്‍ ബിജു (38) ആണ് കിണറ്റിലകപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. കിണറ്റില്‍നിന്നും കയറാനാവാതെ കുടുങ്ങിപ്പോയ ബിജുവിനെ കടുത്തുരുത്തിയില്‍നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് പുറത്തെടുത്തത്. കാലിന് പരിക്കേറ്റ ബിജുവിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാല്‍ വഴുതി പാറ­മ­ട­യില്‍ വീണ് മരിച്ചു

കട­പ്ലാ­മറ്റം: വെള്ളം കെട്ടി­കി­ടന്ന പാറ­മ­ട­യി­ല്‍ കാല്‍ വഴുതി വീണ് വയലാ കല്ലു­വെട്ടാംകുഴി­യില്‍ (കീപ്പു­റത്ത്) സാബു (40) മരി­ച്ചു. കുളി­ക്കു­ന്ന­തി­നായിട്ടാണ് കൂലി­പ്പ­ണി­ക്കാ­ര­നായ സാബു പാറ­മ­ടി­യില്‍ എത്തി­യ­തെന്ന് പോലീസ് പറ­ഞ്ഞു. ഇതേ പാറ­മ­ട­യില്‍ മുമ്പ് ഉടമ അടക്കം മൂന്ന് പേര്‍കൂടി അപ­ക­ട­ത്തില്‍ പെട്ട് മരി­ച്ചി­ട്ടു­ണ്ട്.

ശനി­യാഴ്ച വൈകിട്ട് 3.30 ഓടെ­യാണ് സംഭവം. പാറ­മ­ടയ്ക്ക് സമീ­പത്തു തന്നെ­യുള്ള പുര­യി­ട­ത്തിലായി­രുന്നു പണി­. അപ­കടം നടന്ന ഉടന്‍ തന്നെ സഹ­തൊ­ഴി­ലാ­ളി­ക­ളെത്തി കരയ്ക്കു കയറ്റി കോട്ടയെ മെഡി­ക്കല്‍ കോളേ­ജി­ലെ­ത്തി­ച്ചെ­ങ്കിലും ജീവന്‍ രക്ഷി­ക്കാ­നാ­യി­ല്ല. പരേ­ത­നായ ദാവീ­ദി­ന്റെയും അന്ന­യു­ടെയും മക­നാ­ണ്. സഹോ­ദ­ര­ങ്ങള്‍: പൗലോസ് (കുഞ്ഞ്), ജോസഫ് (അപ്പ­ച്ചന്‍), സണ്ണി, സിബി, പെണ്ണ­മ്മ, മേരി. മൃത­ദ്ദേഹം കോട്ടയം മെഡി­ക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ച­റി­യില്‍. ശവ­സം­സ്‌കാരം ഞായ­റാഴ്ച ഉച്ച­ക­ഴിഞ്ഞ് ഇല­യ്ക്കാട് ലത്തീന്‍ പള്ളി സെമി­ത്തേ­രി­യില്‍.

പാറ­മട ഉട­മ­യായ പള്ള­ത്തു­കുഴി റോയി കുളി­ക്കാ­നി­റ­ങ്ങി­യ­പ്പോള്‍ ഇതേ­മ­ട­യില്‍ കാല്‍ വഴുതി വീണ് മരി­ച്ചിട്ട് 10 വര്‍ഷ­ത്തോ­ള­മാ­യി. 15 വര്‍ഷം മുമ്പ് 4 വയ­സ്സു­കാ­രന്‍ അമ്മ­യ്‌ക്കൊപ്പം കുളി­ക്കാ­നി­റ­ങ്ങി­യ­പ്പോള്‍ കാല്‍വ­ഴുതി മുങ്ങി മരിച്ചതും ഇവി­ടെ­യാ­ണ്. പ്ലസ് ടൂ വിദ്യാര്‍ത്ഥി സേവ്യര്‍ 7 വര്‍ഷം മുമ്പാണ് ഇവിടെ കുളി­ക്കു­ന്ന­തി­നി­ട­യില്‍ അപ­ക­ട­ത്തില്‍ പെട്ടു മരി­ക്കു­ന്ന­ത്.

വെള്ളച്ചാലില്‍ വി.ടി. എസ്തപ്പാന്‍ (78) നിര്യാതനായി.


പുതുവേലി: വെള്ളച്ചാലില്‍ വി.ടി. എസ്തപ്പാന്‍ (78) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു പുതുവേലി സെന്റ് ജോസഫ് ക്‌നാനായ പള്ളിയില്‍. ഭാര്യ ചിന്നമ്മ വെളിയന്നൂര്‍ തണ്ണിപ്പാറയില്‍ കുടുംബാംഗം. മക്കള്‍: തോമസ്, മേരി, സാലി (യുകെ), വില്‍സണ്‍, ജോബി (യുകെ). മരുമക്കള്‍: റൂബി കൂവപ്പിള്ളില്‍ (വെള്ളൂര്‍), ഏബ്രഹാം കവുങ്ങുംപാറയില്‍ (ഇടക്കോലി), ലോറന്‍സ് ഒരപ്പനാനിയില്‍ (ചെറുപുഴ, യുകെ), സിബി പുത്തന്‍പറമ്പില്‍ (അരീക്കര), ഗ്ലാഡിസ് ഇടപ്പാടിയില്‍ (വെള്ളൂര്‍, യുകെ). പരേതന്‍ പുതുവേലി സെന്റ് ജോസഫ് ക്‌നാനായ പള്ളിയിലെ ദീര്‍ഘകാല ശുശ്രൂഷകനാ യിരുന്നു.

സംസ്‌കാരം ഇന്ന്

ഞീഴൂര്‍: കഴിഞ്ഞ ദിവസം നിര്യാതനായ പാഴുത്തുരുത്ത് പുത്തൂപറമ്പില്‍ (വാലുതൊട്ടിയില്‍) പി.ജെ. സിറിയക്കിന്റെ (കുര്യാച്ചന്‍- 65)) സംസ്‌കാരം ഇന്നു മൂന്നിന് തുരുത്തിപള്ളി സെന്റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ. കാട്ടാമ്പാക്ക് മഞ്ഞളാമല കുടുംബാംഗം. മക്കള്‍: ബിജു, ബിന്ദു (ഇരുവരും അയര്‍ലന്റ്). മരുമക്കള്‍: ഷീബ പുന്നറ്റുശേരില്‍ തിരുവന്‍ വണ്ടൂര്‍, സണ്ണി മനയ്ക്കപറമ്പില്‍ വല്ലകം (ഇരുവരും അയര്‍ലന്റ്).

മലയില്‍ (പുളിക്കോലില്‍) ശോശാമ്മ (88) നിര്യാതയായി.

ഞീഴൂര്‍: മലയില്‍ (പുളിക്കോലില്‍) പരേതനായ എസ്താപ്പന്റെ ഭാര്യ ശോശാമ്മ (88) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത ഞീഴൂര്‍ തൈയില്‍ കുടുംബാംഗം.

2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച

ഗൃഹ­നാ­ഥന്‍ വീടി­നു­ള്ളിലെ കട്ടി­ലി­ന­ടി­യില്‍ മരിച്ച നില­യില്‍

കുറ­വി­ല­ങ്ങാട്: കുര്യ­നാട് മരോ­ട്ടി­യ്ക്ക­ത്ത­ട­ത്തില്‍ രാമ­ച­ന്ദ്രന്‍ നായര്‍ (55) -നെ­ വീടി­നു­ള്ളിലെ കട്ടി­ലി­ന­ടി­യില്‍ മരിച്ച നില­യില്‍ കാണ­പ്പെ­ട്ടു. വെള്ളി­യാഴ്ച രാവി­ലെ­യാണ് മൃത­ദ്ദേഹം കാണ­പ്പെ­ട്ട­ത്.

രാമ­ച­ന്ദ്രനും ഭാര്യ സരോ­ജിനിയും മാത്ര­മാ­ണി­വിടെ താമസം. വ്യാഴാഴ്ച രാത്രി­യോ 12.30 ഓടെ­യാണ് ഇവര്‍ ഉറ­ങ്ങാന്‍ കിട­ന്ന­ത്. രാവിലെ കട്ടി­ലിന് സമീപം എത്തി­യ­പ്പോള്‍ രാമ­ച­ന്ദ്രന്‍ കട്ടി­ലി­ന­ടി­യില്‍ കിട­ക്കു­ക­യാ­യി­രു­ന്നു. കട്ടി­ലിന്റെ ക്രാസി­യില്‍ ബന്ധിച്ച കയര്‍ രാമ­ച­ന്ദ്രന്റെ കഴുത്തില്‍ മുറു­കിയ നില­യിലും കാണ­പ്പെ­ട്ടിരു­ന്നു. ഇത് ചെത്തി മുറി­ച്ച­തായും ഭാര്യ ഭാര്യ സരോ­ജിനി മൊഴി­നല്‍കി­യ­തായി പോലീസ് പറ­ഞ്ഞു. നെറ്റി­യുടെ വലുത് ഭാഗത്ത് മുറി­വു­ണ്ടെന്നും നിലത്ത് രക്തം തളം കെട്ടി­കി­ട­ന്നി­രു­ന്നതായും പോലീസ് പറ­ഞ്ഞു. മക്കള്‍: സ്മിത, സുധ.

കുറ­വി­ല­ങ്ങാട് പോലീസ് മേല്‍നട­പടി സ്വീക­രിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃത­ദ്ദേഹം ബന്ധു­ക്കള്‍ക്ക് വിട്ടു നല്‍കി. പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ മര­ണ­ കാരണം വ്യക്ത­മാ­ക്കി­യി­ല്ല. മര­ണ­ത്തില്‍ ബന്ധു­ക്ക­ള്‍ അടക്കം ആരും പരാതി നല്‍കി­യി­ട്ടി­ല്ലെന്നും നാട്ടില്‍ ചിലരില്‍ നിന്ന് ഉയ­രുന്ന സംശയം ദൂരു­ഹ­രി­ക്കു­ന്ന­തി­നായി വിശ­ദ­മായ അന്വേ­ഷണം നട­ത്തു­മെന്നും കുറ­വി­ല­ങ്ങാട് എസ്.­ഐ. കെ.എന്‍. ഷാജി മോന്‍ പറ­ഞ്ഞു.

മള്ളി­യൂ­രില്‍ പ്രതിഷ്ഠാ ദിനം 7-ന്

മള്ളി­യൂര്‍: മഹാ­ഗ­ണ­പതി ക്ഷേത്ര­ത്തില്‍ 7-ന് പ്രതിഷ്ഠാ ദിനം ആഘോ­ഷി­ക്കും. ഞായ­റാഴ്ച രാവിലെ 6-ന് തന്ത്രി മന­യ­ത്താ­റ്റി­ല്ലത്ത് ആര്യന്‍ നമ്പൂ­തി­രി­യുടെ മുഖ്യ കാര്‍മ്മി­ക­ത്വ­ത്തില്‍ കല­ശ­പൂ­ജ­കള്‍ ആരം­ഭി­ക്കും. 10-ന് കല­ശാ­ഭി­ഷേകം നട­ക്കും.

കുറ­വി­ല­ങ്ങാട് ശാഖാ വാര്‍ഷികം

കുറ­വി­ല­ങ്ങാട്: കേരളാ വെളു­ത്തേ­ടത്ത് നായര്‍ സമാജം കുറ­വി­ല­ങ്ങാട് ശാഖാ വാര്‍ഷികം 7-ന് മണ്ണ­യ്ക്ക­നാട് ശ്രീഭദ്രാ ഓഡി­റ്റോ­റി­യ­ത്തില്‍ നട­ക്കും. മര­ങ്ങാ­ട്ടു­പിള്ളി ഗ്രാമ പഞ്ചാ­യ­ത്തംഗം മോളി ജോസഫ് ഉദ്ഘാ­ടനം ചെയ്യും. യൂണിറ്റ് പ്രസി­ഡണ്ട് സി.ആര്‍. തങ്ക­പ്പന്‍ അദ്ധ്യ­ക്ഷത വഹി­ക്കും. എസ്.­എ­സ്.­എല്‍.­സി., പ്ലസ്ടൂ പരീ­ക്ഷ­ക­ളില്‍ ഉന്നത വിജയം നേടി­യ­വര്‍ക്ക് പുര­സ്‌കാരം സമ്മാ­നി­ക്കും.

പാട്ടു­പു­ര­യ്ക്കല്‍ ക്ഷേത്ര­ത്തില്‍ ഇന്ന് മുടി­യേറ്റ്, നാളെ വലിയ ഗുരുതി

കാട്ടാ­മ്പാക്ക്: കിഴ­ക്കും­ഭാഗം പാട്ടു­പു­ര­യ്ക്കല്‍ ഭഗ­വതി ക്ഷേത്ര­ത്തില്‍ ശനി­യാഴ്ച രാത്രി മുടി­യേറ്റ് നട­ക്കും. ഞായ­റാഴ്ച വലി­യ­ഗു­രു­തി­യോടെ ഉത്സവം സമാ­പി­ക്കും.

ശനി­യാഴ്ച രാവിലെ 8-ന് മുക്ക­വ­ല­ക്കു­ന്നില്‍ കുംഭ­കു­ടം നിറ­യ്ക്കല്‍. 9-ന് കുംഭ­കു­ട­ഘോ­ഷ­യാത്ര, പമ്പ­മേ­ളം, അമ്മന്‍കുടം. 12-ന് കുംഭ­കുട അഭി­ഷേ­കം. 8-ന് താല­പ്പൊലി എതി­രേ­ല്പ്. 8.45-ന് ബാലെ - ഘണ്ടാകര്‍ണ്ണന്‍.. 12-ന് മുടി­യേ­റ്റ്. ഞായ­റാഴ്ച രാത്രി 8-ന് വലി­യ­ഗു­രുതി. വെള്ളി­യാഴ്ച പുഷ്പാഭിഷേകം നട­ന്നു.

2013, ഏപ്രിൽ 3, ബുധനാഴ്‌ച

വനിതകള്‍ക്ക് സ്വകാര്യബസുകളില്‍ കണ്ടക്ടറാകാന്‍ പരിശീലനം

കോട്ടയം: ജില്ലയിലെ സ്വകാര്യബസുകളിലെ വനിതാ ജീവനക്കാരാകാന്‍ വേമ്പനാട് ട്രാന്‍സ്‌പോര്‍ട്ട്‌സില്‍ 15 വനിതകള്‍ തയാറെടുക്കുകയാണ്. നാഗമ്പടം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഹാളില്‍ ഇന്നലെ ആരംഭിച്ച പരിശീലന പരിപാടി ആര്‍ടിഒ ടി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു.

ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.വി. ചാക്കോ പുല്ലത്തില്‍ അധ്യക്ഷത വഹിച്ചു. ട്രാഫിക് ഇന്‍സ്‌പെക്ടര്‍ കെ.എം. രാജു, മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ റോയി തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പി.കെ. ബൈജു, ടി.യു. ജോണ്‍, കെ.എസ്. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും അപേക്ഷ ക്ഷണിച്ചാണു പരിശീലനത്തിനുള്ളവരെ കണെ്ടത്തിയത്.

ഇവര്‍ക്കുള്ള പ്രത്യേക പരിശീലനത്തില്‍ യന്ത്രവത്കൃത ടിക്കറ്റ് വിതരണം, ജേര്‍ണി ബില്ലു തയാറാക്കല്‍ തുടങ്ങി യാത്രക്കാരോടു പെരുമാറേണ്ട രീതിവരെ ഉള്‍പ്പെടുന്നു.
പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശീലനം വിജയകരമായാല്‍ കൂടുതല്‍ വനിതാ ജീവനക്കാരെ സര്‍വീസിലെത്തിക്കാനാണ് അസോസിയേഷന്റെ തീരുമാനം. കണ്ടക്ടര്‍ ലൈസന്‍സെടുത്ത് നിരവധിപേര്‍ കെഎസ്ആര്‍ടിസി നിയമനം കാത്തിരിക്കുമ്പോഴാണ് സ്വകാര്യബസുകളില്‍ ജോലിചെയ്ത് ഈ വനിതകള്‍ ശ്രദ്ധേയരാകുന്നത്.

വിദ്യാര്‍ഥിനിയുടെ 10 പവന്‍ തട്ടിയെടുത്ത കേസ്:പ്രതിയെ റിമാന്‍ഡു ചെയ്തു

കോട്ടയം: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട് കോളജ് വിദ്യാര്‍ഥിനിയുടെ 10 പവന്‍ ആഭരണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ ആലപ്പുഴ കണിച്ചുകുളങ്ങര ശ്രീഭദ്രയില്‍ രവീന്ദ്രന്റെ മകന്‍ റോബിനെ (26) ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. റോബിന്‍ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്ന് തട്ടിയെടുത്ത ആഭരണങ്ങളില്‍ നാലു പവന്‍ കോട്ടയത്തെ രണ്ടു ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ചതായി കണെ്ടത്തി. നെക്ലേസ്, മാല, വള എന്നിവ പണയം വച്ച് 66000 രൂപ വാങ്ങിയതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണെ്ടത്തി. ധനകാര്യ സ്ഥാപനങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുത്തു.

10 പവന്‍ ആഭരണങ്ങളില്‍ ബാക്കി ഇയാള്‍ വിറ്റുവെന്നാണ് കരുതുന്നത്. ഒരു നെക്ലേസും മാലയും വിറ്റുവെന്ന് പ്രതി സമ്മതിച്ചു. ഇതേക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. ചെങ്ങളം സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയെ കബളിപ്പിച്ച് 10 പവന്‍ ആഭരണം തട്ടിയെടുത്തതിനാണ് റോബിന്‍ അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്കിയാണ് ഇയാള്‍ ആഭരണങ്ങള്‍ പണയം വയ്ക്കാന്‍ വാങ്ങിയത്. എന്നാല്‍ ഇയാള്‍ക്ക് ഭാര്യയും കുട്ടിയുമുണെ്ടന്ന് പിന്നീടാണ് വിദ്യാര്‍ഥിനി മനസിലാക്കിയത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്കിയത്.

നാലമ്പലദര്‍ശനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും: ജോസ് കെ. മാണി എംപി

രാമപുരം: പതിനായിരക്കണക്കിനു ഭക്തജനങ്ങള്‍ നാലമ്പലദര്‍ശനത്തിനെത്തുന്ന രാമപുരത്ത് അടിസ്ഥാന സൗകര്യവികസനത്തിന് ആവശ്യമായ തുക അനുവദിക്കുമെന്നു ജോസ് കെ. മാണി എംപി. എംപി ഫണ്ടില്‍നിന്ന് അനുവദിച്ച പത്തു ലക്ഷം രൂപ വിനിയോഗിച്ചു രാമപുരത്തു നിര്‍മിച്ച രണ്ടു ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാലമ്പലങ്ങളിലേക്കുള്ള റോഡുകള്‍ ആധുനികരീതിയില്‍ പുനര്‍നിര്‍മിക്കും. വിശ്രമകേന്ദ്രങ്ങളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും എംപി പറഞ്ഞു. പ്രാദേശികതലത്തിലുള്ള ഫണ്ടുകള്‍ക്കു പുറമേ മണ്ഡലത്തിന്റെ വികസനത്തിനായി കേന്ദ്ര റോഡ് ഫണ്ടുകള്‍ വിനിയോഗിച്ചതു കേരളത്തില്‍ ആദ്യമായി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലാണെന്നും ജോസ് കെ. മാണി പറഞ്ഞു.

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എം. തോമസ് അധ്യക്ഷത വഹിച്ചു. ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, അഡ്വ. ബിജു പുന്നത്താനം, സണ്ണി പൊരുന്നക്കോട്ട്, സെല്ലി ജോര്‍ജ്, സുജാത മുകുന്ദന്‍, പി.എം. മാത്യു, പി.ജെ. ജോണ്‍, ബെന്നി തെരുവത്ത്, ചെറിയാന്‍ ആഗസ്തി, സാവിത്രി രാജു, അമ്മിണി തോമസ്, വി.എ. ജോസ്, ഡി. പ്രസാദ് ഭക്തിവിലാസ്, എം.പി. കൃഷ്ണന്‍നായര്‍, വി.ജി. വിജയകുമാര്‍, പയസ് രാമപുരം, പി.പി. നിര്‍മ്മലന്‍, ഷാജികുമാര്‍ പയനാല്‍, മോഹനന്‍ കണക്കംചേരി, സുകുമാരന്‍ നമ്പൂതിരിപ്പാട്, എന്‍. രാമനാഥന്‍, ടി.എന്‍. വിശ്വന്‍, കെ.കെ. പൊന്നപ്പന്‍, അനില്‍ ആറുകാട്ടില്‍, ശാന്തചന്ദ്രന്‍, എം.ആര്‍. ബുദ്ധന്‍ എന്നിവര്‍ പ്രസംഗിച്ചു.

2013, ഏപ്രിൽ 2, ചൊവ്വാഴ്ച

ഷട്ടില്‍ ടൂര്‍ണമെന്റ് ആരം­ഭിച്ചു

കുറവിലങ്ങാട് ബാഡ്മിന്റണ്‍ ക്ലബിന്റെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
കുറവിലങ്ങാട്: കുറവിലങ്ങാട് ബാഡ്മിന്റണ്‍ ക്ലബിന്റെ രണ്ടാമത് അഖില കേരള ഔട്ട്‌ഡോര്‍ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. രമാദേവി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസി­ഡണ്ട് ലീലാമ്മ തോമ­സ്, അഡ്വ. കെ. രവി കുമാര്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു. ഞയ­റാഴ്ച സമാപന സമ്മേളനത്തില്‍ നിര്‍ധനാരയ കുട്ടികള്‍ക്കുള്ള പഠന സഹായ സാമഗ്രികള്‍ എസ്.ഐ. ഷാജിമോനും വിജയികള്‍ക്കുള്ള ട്രോഫികള്‍ ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയും വിതരണം ചെയ്യും.

പദ്ധതി നിര്‍വ്വഹണത്തില്‍ കുറവിലങ്ങാട് മേഖലയ്ക്ക് വിജയം

കുറവിലങ്ങാട്: കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഗ്രാമ പഞ്ചാ­യത്തുകള്‍ നടപ്പു സാമ്പ­ത്തിക വര്‍ഷം നൂറ് ശത­മാനം പദ്ധതി വിഹി­തവും ചെല­വ­ഴിച്ചു. കടപ്ലാമറ്റം പഞ്ചായത്ത് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു ദിനം കൂടി ബാക്കി നിര്‍ത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. വെളി­യ­ന്നൂര്‍, കുറ­വി­ല­ങ്ങാട്, ഉഴ­വൂര്‍ പഞ്ചാ­യ­ത്തു­ക­ളുടെ വിന­യോഗം 80 ശത­മാ­നവും കട­ന്നു.

85 പദ്ധ­തി­ക­ളി­ലൂ­ടെ­യായി 89.41 ലക്ഷം രൂപ­യാണ് കടപ്ലാമറ്റത്ത് ചെല­വ­ഴി­ച്ച­ത്. ജന­റല്‍ വിഭാ­ഗ­ത്തില്‍ 63 ലക്ഷം രൂപ­യു­ടെയും പട്ടി­ക­ജാതി വിഭാ­ഗ­ത്തില്‍ 22.62 ലക്ഷം രൂപ­യു­ടെയും പട്ടിക വര്‍ഗ്ഗ വിഭാ­ഗ­ത്തില്‍ 3.79 ലക്ഷം രൂപ­യു­ടെയും പദ്ധ­തി­കള്‍ പൂര്‍ത്തി­യാ­ക്കി­. ലോക­ബാങ്ക് ഗ്രാന്റ് 11.77 ലക്ഷം രൂപയും വിന­യോ­ഗിച്ച­തായി പ്രസി­ഡണ്ട് കെ.എ. ചന്ദ്രന്‍, വിക­സന കാര്യ സ്ഥിരം സമിതി അദ്ധ്യ­ക്ഷന്‍ തോമസ് ടി. കീപ്പുറം എന്നി­വര്‍ അറി­യി­ച്ചു.

മരങ്ങാട്ടുപിള്ളിയില്‍ 103 പദ്ധ­തി­കളാണ് പൂര്‍ത്തിയാക്കിയത്. 99.13746 രൂപ പ്ലാന്‍ വിഹിതവും മെയിന്റനന്‍സ് ഫണ്ടില്‍ 3843800 രൂപയും ചെലവഴിച്ചു. പ്രസി­ഡണ്ട് ബെല്‍ജി ഇമ്മാനുവല്‍ പറഞ്ഞു. തനതു ഫണ്ടും 98 ശത­മാ­നവും ചെല­വ­ഴി­ച്ചു. മുട്ട­ക്കോ­ഴി, ടര്‍ക്കി കോഴി വിത­ര­ണം, മത്സ്യ­ഗ്രാമം പദ്ധതി എന്നിവ നട­പ്പി­ലാ­ക്കി. ഉറ­വിട മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധ­തിക്കും തുടക്കം കുറി­ച്ചു.

ഉഴ­വൂര്‍ ബ്ലോക്ക് പഞ്ചാ­യത്ത് 84 ശത­മാനം തുക വിന­യോ­ഗി­ച്ച­തായി പ്രസി­ഡണ്ട് എം.എം. തോമസ് അറി­യി­ച്ചു. വെളി­യ­ന്നൂര്‍ ഗ്രാമ പഞ്ചാ­യത്ത് 93 ശത­മാനം തുക ചെല­വ­ഴി­ച്ച­തായി പ്രസി­ഡണ്ട് എം.എന്‍. രാമ­കൃ­ഷ്ണന്‍ നായര്‍ പറ­ഞ്ഞു. ജന­റല്‍ വിഭാ­ഗ­ത്തില്‍ 99.8 ശത­മാ­ന­മാണ് വിന­യോ­ഗി­ച്ച­ത്.

ഉഴ­വൂര്‍ ഗ്രാമ പഞ്ചാ­യത്ത് 87 ശത­മാനം ചെല­വ­ഴി­ച്ചു. മുന്‍ വര്‍ഷ­ങ്ങളെ അപേ­ക്ഷിച്ച് മെച്ച­പ്പെട്ട പ്രക­ട­ന­മാ­ണി­തെന്ന് പ്രസി­ഡണ്ട് പി.എല്‍. അബ്രാഹം പറ­ഞ്ഞു. ജന­റല്‍ വിഭാ­ഗ­ത്തില്‍ 97 ശത­മാനം വിന­യോ­ഗി­ക്കാ­നാ­യി. കുറ­വി­ല­ങ്ങാട് ഗ്രാമ പഞ്ചാ­യ­ത്തില്‍ 90 ശത­മാ­ന­മാണ് പദ്ധതി വിന­യോ­ഗ­മെന്ന് പ്രസി­ഡണ്ട് ടി.എ­സ്. രമാ­ദേവി പറ­ഞ്ഞു.

അനുമോദന സമ്മേളനം

ഞീഴൂര്‍: പഞ്ചായത്ത് എന്‍എസ്എസ് കരയോഗത്തിന്റെ അനുമോദന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍. പത്മനാഭപിള്ള അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലയില്‍ നിന്ന് മികച്ച തഹസില്‍ദാരായി തെരഞ്ഞെടുക്കപ്പെട്ട പി.ജി. രാധാകൃഷ്ണനെയും കോട്ടയം ജില്ലയില്‍ നിന്ന് മികച്ച ഡ്രാഫ്റ്റ്മാനായി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് ആര്‍.നായരെയും യോഗത്തില്‍ ആദരിച്ചു. എന്‍എസ്എസ് വൈക്കം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.ആര്‍. വിനോദ് കുമാര്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. എസ്.മധു, കെ.വി. വേണുഗോപാല്‍, ലീലാവതി കുഞ്ഞമ്മ, ശ്രീലേഖ മണിലാല്‍, പി.ഡി. രാധാകൃഷ്ണന്‍, ആര്‍.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

മിസ്ഡ് കോള്‍ പ്രണയത്തിലെ 10 പവന്‍ തട്ടിപ്പ്: കാമുകന്‍ പിടിയില്‍

കോട്ടയം: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് കോളജ് വിദ്യാര്‍ഥിനിയുടെ 10 പവന്‍ ആഭരണം തട്ടിയെടുത്ത കേസിലെ പ്രതിയെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ കലവൂര്‍ സ്വദേശി റോബിനാ (26) ണു പിടിയിലായത്. ചെങ്ങളം സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി കബളിപ്പിച്ച് ആഭരണം തട്ടിയെടുത്തു വെന്നാണു പരാതി.

യുവതിയുടെ 10 പവന്‍ ആഭരണം പണയം വയ്ക്കാന്‍ വാങ്ങിയ റോബിന്‍. പിന്നീട് തിരികെ നല്കിയത് ഇതെ രീതിയിലുള്ള മുക്കുപണ്ടമായിരുന്നു. എന്നാല്‍ പിന്നീട് റോബിനെ പല തവണ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ യുവതി, റോബിന്‍ തിരികെ നല്കിയ ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം നല്കി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് മനസിലായത്.

തുടര്‍ന്നു വെസ്റ്റ് പോലീസില്‍ പരാതി നല്കുകയായിരുന്നു. ഏതാനും മാസം മുമ്പാണ് റോബിന്‍ യുവതിയെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്‌തെങ്കിലും ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് പിന്നീടാണ് യുവതി അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ന് പോലീസ് റോബിനെ ചോദ്യം ചെയ്യും. കൂടുതല്‍ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണേ്ടായെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടികളെ പരിചയപ്പെട്ട് പീഡിപ്പിക്കുന്ന സംഘത്തില്‍പ്പെട്ടയാളാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

മൂ­ന്നൂ­റി­ലേ­റെ ജോ­സ­ഫു­മാര്‍ മാര്‍.യൗ­സേ­പ്പി­ന്റെ സ­ന്നി­ധി­യില്‍

കോ­ഴാ സെന്റ് ജോ­സ­ഫ്‌­സ് ക­പ്പേ­ള­യി­ലെ ജോസ­ഫ് നാ­മ­ധാ­രി സം­ഗ­മ­ത്തി­നെ­ത്തി­യ­വര്‍ ഫാ. ജോസ­ഫ് മേ­യിക്കല്‍, ഫാ.ജോസ­ഫ് അ­രി­മറ്റം, ഫൊ­റോ­ന വി­കാ­രി ഫാ. അ­ബ്രാ­ഹം കൊല്ലി­ത്താ­ന­ത്തു­മ­ല­യില്‍, ഫാ. ജോ­സ് പ­ന്ത­പ്ലാം­തൊ­ട്ടി­യില്‍, ഫാ. ജോസ­ഫ് ആ­ട്ട­പ്പാട്ട്, ഫാ. ഇ­മ്മാ­നു­വല്‍ പാ­റേ­ക്കാ­ട്ട് എ­ന്നി­വ­രോ­ടൊ­പ്പം
കു­റ­വി­ല­ങ്ങാ­ട്: നാ­മ­ഹേ­തു­ക­നു­മു­മ്പില്‍ കൃ­തജ്ഞ­താ മ­ല­രു­ക­ളു­മാ­യി 256 പേര്‍ ഒ­ത്തു­ചേര്‍ന്നു. പേ­രി­ലു­ള്ള ഐ­ക്യ­രൂ­പ്യ­വു­മാ­യി കോ­ഴാ സെ­ന്റ് ജോ­സ­ഫ്‌­സ് ക­പ്പേ­ള­യി­ലാ­യി­രു­ന്നു വേ­റി­ട്ട സം­ഗമം. ക­പ്പേ­ള­യില്‍ ന­ട­ന്നു­വ­ന്ന വ­ണ­ക്ക­മാ­സാ­ച­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്നു ജോസ­ഫ് നാ­മ­ധാ­രി­ക­ളു­ടെ സം­ഗമം. സം­ഗ­മ­ത്തി­നെ­ത്തി­യ­വര്‍­ക്ക് ആത്മീ­യ പി­ന്തു­ണ­യു­മാ­യി മര്‍­ത്ത്­മ­റി­യം ഫൊ­റോ­ന വി­കാ­രി ഫാ. അ­ബ്രാ­ഹം കൊല്ലി­ത്താ­ന­ത്തു­മ­ല­യി­ലി­ന്റെ നേ­തൃ­ത്വ­ത്തില്‍ ഇ­ട­വ­ക­യില്‍ സേവ­നം ചെ­യ്യുന്ന വൈ­ദി­കരും എ­ത്തി­യ­തോ­ടെ വി­ശ്വാ­സി­കള്‍ ഏ­റെ സ­ന്തോ­ഷ­ത്തി­ലാ­യി­രു­ന്നു.

നീ­തി­യു­ടെ വി­ള­നി­ല­മാ­യ മാര്‍ യൗ­സേ­പ്പി­നെ മാ­തൃ­ക­യാ­ക്ക­ണ­മെ­ന്ന് സം­ഗ­മ­ത്തില്‍ സ­ന്ദേ­ശം നല്‍കി­യ സി­എം­ഐ പ്രി­യോര്‍ ജ­ന­റാള്‍ ഫാ. ജോ­സ് പ­ന്ത­പ്ലാം­തൊ­ട്ടി­യില്‍ പ­റഞ്ഞു. ദൈ­വി­കമാ­യ കാ­ഴ്­ചപ്പാ­ടോ­ടെ­യാവ­ണം സ­മൂ­ഹ­മെന്നും ഫാ. പ­ന്ത­പ്ലാം­തൊ­ട്ടി­യില്‍ ഓര്‍­മ്മി­പ്പി­ച്ചു.

ഫൊ­റോ­ന വി­കാ­രി ഫാ. അ­ബ്രാ­ഹം കൊല്ലി­ത്താ­ന­ത്തു­മ­ല­യില്‍, ഫാ. ഇ­മ്മാ­നു­വല്‍ പാ­റേ­ക്കാ­ട്ട്, ഫാ. ജോസ­ഫ് മേ­യിക്കല്‍, ഫാ. ജോസ­ഫ് ആ­ട്ട­പ്പാ­ട്ട് എ­ന്നി­വര്‍ തി­രു­കര്‍­മ്മ­ങ്ങ­ളില്‍ കാര്‍­മി­ക­ത്വം വ­ഹി­ച്ചു.

വ­ണ­ക്ക­മാ­സാ­ച­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി ഭ­ക്തി­നിര്‍­ഭ­രമാ­യ പ്ര­ദ­ക്ഷി­ണവും ന­ടന്നു. ഫാ.ജോസ­ഫ് അ­രി­മ­റ്റ­ത്തി­ന്റെ കാര്‍­മി­ക­ത്വ­ത്തി­ലാ­യി­രു­ന്നു വ­ണ­ക്ക­മാ­സാച­ര­ണ തി­രു­കര്‍­മ്മ­ങ്ങള്‍. 

പെരുന്ന മഹാഭാരത സത്രം: മള്ളിയൂരില്‍ നിന്ന് മഹാഭാരത ഗ്രന്ഥ ഘോഷയാത്ര ആരംഭിച്ചു

മള്ളിയൂര്‍: പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന മഹാഭാരത സത്രത്തിന് മുന്നോടിയായുള്ള മഹാഭാരത ഗ്രന്ഥഘോഷയാത്രയ്ക്ക് മള്ളിയൂരില്‍ നിന്ന് തുടക്കമായി. ഭാഗവത ആചാര്യന്‍ മള്ളിയൂര്‍ പരമേശ്വരന്‍ ഭദ്രദീപം പ്രകാശിപ്പിച്ച് ഉദ്ഘാടനം ചെയ്തു. മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി, മഹാഭാരത സത്രം സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പാണ്ഡവര്‍ പ്രതിഷ്ഠ നടത്തിയ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങുന്ന ഘോഷയാത്ര ചൊവ്വാഴ്ച സത്രവേദിയായ പെരുന്ന ക്ഷേത്രത്തിലെത്തും.

ദേവമാതാ കോളജില്‍ ഇപ്രാവശ്യം എട്ട് അധ്യാപകര്‍ക്ക് യാത്രയയപ്പ്



കുറവിലങ്ങാട്: ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം കുറവിലങ്ങാട് ദേവമാതാ കോളജിന്റെ പടിയിറങ്ങിയത് ഇപ്രാവശ്യം എട്ട് അധ്യാപകര്‍. ആയിരങ്ങളിലേക്ക് അറിവിന്റെ ജ്വാല പകരുകയും ജീവിതവിജയത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത ഈ അധ്യാപകരെ ആദരിക്കുന്നതിനും നന്ദിയുടെ നറുമലരുകള്‍ അര്‍പ്പിക്കുന്നതിനുമായി ഇന്ന് രാവിലെ 10.30 നു പ്രധാന ഓഡിറ്റോറിയത്തില്‍ യാത്രയയപ്പു സമ്മേളനം നടത്തും. മാനേജര്‍ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിക്കും. പ്രഫ. ആനീസ് തോമസ്, പ്രഫ. കെ.എം. മേഴ്‌സിക്കുട്ടി, ഡോ. എം.എസ്. മൈക്കിള്‍ (ഇംഗ്ലീഷ് വിഭാഗം), ഡോ. എം.എ. മേരിക്കുട്ടി (മലയാളം), ഡോ. സിസ്റ്റര്‍ കെ.എം. അന്നക്കുട്ടി (കെമിസ്ട്രി), പ്രഫ. പി.എം. അഗസ്റ്റിന്‍ (ഫിസിക്‌സ്), പ്രഫ. ജോര്‍ജ് മാത്യു മുരിക്കന്‍ (ബോട്ടണി), പ്രഫ. വി.എ. പോള്‍ (കൊമേഴ്‌സ്) എന്നിവരാണു വിരമിച്ചത്.

പച്ചക്കറി കൃഷിയില്‍ സിസിന് നൂറ് മേനി: സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും

 കുര്യനാട്: പുസ്തകവും പെന്‍സിലും പിടിക്കേണ്ട കുഞ്ഞിക്കൈകളില്‍ മണ്ണും തൂമ്പായും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒന്നാം ക്ലാസുകാരനായ സിസിന്‍ എം. മാര്‍ട്ടിന്‍. എം.സി. റോഡുരികില്‍ പുല്ലുവട്ടം കവലയ്ക്കു സമീപം 12 സെന്റിലെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ മുറ്റവും തൊടിയും നിറയെ വിളഞ്ഞു നില്‍ക്കുന്നത് പച്ചക്കറികളാണ്. കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാര്‍ത്ഥി കര്‍ഷകനായി സംസ്ഥാന സര്‍ക്കാര്‍ സിസിനെ തിരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കി.
വിദ്യാര്‍ത്ഥിക്ക് വീട്ടുവളപ്പില്‍ പച്ചക്കറി തോട്ടം പദ്ധതിയില്‍ പെടുത്തി കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷമാണ് കുറവിലങ്ങാട് സെന്റ്.മേരീസ് ബോയ്‌സ് ഹൈസ്‌ക്കൂളിലെ ഒന്നാം ക്ലാസുകാരനായ സിസിന് പച്ചക്കറി വിത്തുകള്‍ ലഭിക്കുന്നത്. സിസിന്റെ അച്ഛന്‍ തിരുവനന്തപുരം കാരക്കോണം മുക്കപാലയില്‍ മാര്‍ട്ടിന്‍ ടാപ്പിംഗ് തെഴിലാളിയാണ്. കഴിഞ്ഞ 2 വര്‍ഷമായി കുര്യനാട് വാടകയ്ക്ക് താമസിച്ച് കുറവിലങ്ങാട് മേഖലയിലാണ് ഈ കുടുംബം തൊഴിലെടുക്കുന്നത്.

സ്‌ക്കൂളില്‍ നിന്ന് കിട്ടിയ വിത്തുകളില്‍ അധികവും ചീരയുടേതായിരുന്നു. പയര്‍ വിത്ത് 15 എണ്ണമാണ് ലഭിച്ചത്. ചീര സുഹൃത്തുകള്‍ക്കും സ്‌ക്കൂളിലും അധ്യാപകര്‍ക്കും എല്ലാം നല്‍കി. ഒപ്പം സ്വന്തം വീട്ടാവശ്യത്തിനും ഉപയോഗിച്ചു. എന്നിട്ടും. 18 രൂപാ വിലയ്ക്ക് 55 കിലോ ചീര വിറ്റു.

ചാക്കുകളില്‍ മണ്ണ് നിറച്ചാണ് വിത്തു പാകുന്നത്. മാര്‍ട്ടിന്‍ ചാക്കില്‍ മണ്ണ് നിറച്ച് നല്‍കും. വെള്ളായിപറമ്പില്‍ ചെറിയാച്ചനാണ് സിസിന് കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. കൃഷി ഓഫീസര്‍ ലിസി അന്റണിയുടെ നേതൃത്തില്‍ വകുപ്പ് ഉദ്യേഗസ്ഥരും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.

സ്‌ക്കൂളില്‍ നിന്നും ലഭിച്ച പയര്‍ വിളഞ്ഞപ്പോള്‍ വിത്ത് ശേഖരിക്കാനായിരുന്നു സിസിന്റെ താല്പര്യം. ഈ വിത്തുകള്‍ രണ്ടാം വട്ടം കൃഷി ഇറക്കി കഴിഞ്ഞു. ഇവ ഇപ്പോള്‍ പടര്‍ന്ന് പന്തലിച്ച് വിളവ് ലഭിച്ചു തുടങ്ങി. വാഴയും മുരിങ്ങയും തക്കാളിയും എല്ലാം കൃഷി ചെയ്തിട്ടുണ്ട്.

രാസവളങ്ങള്‍ ഉപയോഗിക്കാന്‍ താല്പര്യമില്ല. ചാണകത്തിനായി വീട്ടില്‍ ഒരു കന്നുകാലിയേയും വളര്‍ത്തി തുടങ്ങി. അമ്മ അനുവും സഹോദരി എല്‍.കെ.ജി വിദ്യാര്‍ത്ഥിനി സീയാലും എല്ലാം സിസിന് പിന്തുണയുമായി ഉണ്ട്. സമീപത്തെ സിമന്റ് വ്യാപാരിയാണ് മണ്ണ് നിറയ്ക്കാന്‍ ചാക്ക് നല്‍കുന്നത്. സമീപ വാസികളടക്കം ഒരു നാട് തന്നെ സിസിന് പിന്തുണയുമായി ഒപ്പമുണ്ട്.

മിസ്‌ഡേ കോള്‍ പ്രണയം: വിദ്യാര്‍ഥിനിയുടെ 10 പവന്‍ തട്ടിയെടുത്ത കേസില്‍ പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യും

കോട്ടയം: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട് കോളജ് വിദ്യാര്‍ഥിനിയുടെ 10 പവന്‍ ആഭരണം തട്ടിയെടുത്ത കേസില്‍ ആലപ്പുഴ കലവൂര്‍ സ്വദേശി റോബിനെതിരേ (26) വെസ്റ്റ് പോലീസ് കേസെടുത്തു. ഇയാളെ ഇന്ന് അറസ്റ്റു ചെയ്യും. ചെങ്ങളം സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച് ആഭരണം തട്ടിയെടുത്തുവെന്നാണ് പരാതി.

യുവതിയുടെ 10 പവന്‍ ആഭരണം പണയം വയ്ക്കാന്‍ വാങ്ങിയ റോബിന്‍ പിന്നീട് തിരികെ നല്‍കിയത് മുക്കുപണ്ടമായിരുന്നു. ഏതാനും മാസം മുന്‍പാണ് റോബിന്‍ യുവതിയെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്‌തെങ്കിലും ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന് പിന്നീടാണ് അറിഞ്ഞത്.

യാ­ത്ര­യ­യപ്പും സ്­മൃ­തി­സം­ഗ­മ­വും.

കുറ­വി­ല­ങ്ങാട്ഃ ദേ­വ­മാ­താ കോ­ളേ­ജി­ലെ മ­ല­യാ­ള­വി­ഭാ­ഗ­ത്തില്‍ നി­ന്ന് വി­ര­മി­ക്കുന്ന ഡോ എം എ മേ­രി­ക്കു­ട്ടി­ക്ക് മ­ല­യാ­ള­വി­ഭാ­ഗ­ത്തി­ന്റെ ആ­ഭി­മു­ഖ്യ­ത്തില്‍ ബു­ധ­നാഴ്­ച യാ­ത്ര­യയ­പ്പ് നല്‍­കും. ഉ­ച്ച­യ്­ക്ക് ഒ­ന്ന­ര­യ്­ക്ക് കോ­ളേ­ജ് ജൂ­ബി­ലി­ഹാ­ളില്‍ ന­ട­ക്കു­ന്ന സ­മ്മേ­ള­ന­ത്തില്‍ വ­കു­പ്പു മേ­ധാ­വി ഡോ ഫി­ലിപ്പ്‌­ജോണ്‍ അ­ധ്യ­ക്ഷ­നാ­വും. പൂര്‍­വ്വ­വി­ദ്യാര്‍­ത്ഥി­ക­ളും, അ­ധ്യാ­പ­കരും പ­ങ്കെ­ടു­ക്കു­ന്ന സ­മ്മേ­ള­ന­ത്തില്‍ സ്­മൃ­തി­സം­ഗ­മവും ന­ടക്കും ദേ­വ­മാ­ത­യി­ലെ മു­ഴു­വന്‍ മ­ല­യാ­ള­വി­ഭാ­ഗം പൂര്‍­വ്വ­വി­ദ്യാര്‍­ത്ഥി­കളും അ­ധ്യാ­പ­കരും പ­ങ്കെ­ടു­ക്ക­ണ­മെ­ന്ന് ഡി­പ്പാര്‍­ട്ട്‌­മെ­ണ്ട് മേ­ധാ­വി ഡോ ഫി­ലി­പ്പ് ജോണ്‍ അ­ഭ്യര്‍­ത്ഥിച്ചു.

എം.സി.റോഡ് വികസനം: ടെണ്ടറിന് നടപടിയായി -മോന്‍സ് ജോസഫ് എം.എല്‍.എ.

കുറവിലങ്ങാട്: എം.സി.റോഡ് വികസന പദ്ധതി ടെണ്ടര്‍ ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ സാന്നദ്ധ്യത്തില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ റോഡ് വികസനം സംബന്ധിച്ച് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
ലോക ബാങ്കിന്റെ സഹായത്തോടെ കെ.എസ്.ടി.പി. രണ്ടാം ഘട്ടത്തില്‍ രണ്ട് റീച്ചായിട്ടാണ് എം.സി.റോഡ് വികസനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്ങന്നൂര്‍ - കോട്ടയം- ഏറ്റുമാനൂര്‍, പട്ടിത്താനം - കുറവിലങ്ങാട് - മൂവാറ്റുപുഴ എന്നീ റീച്ചുകള്‍ക്കു വേണ്ടി 540 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ദര്‍ഘാസ് ക്ഷണിക്കുന്നതിന് ലോകബാങ്ക് നിബന്ധന അനുസരിച്ചുള്ള “ഇന്‍വിറ്റേഷന്‍ ഫോര്‍ബിഡ് നോട്ടീസ്” തയ്യാറാക്കി അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ലോകബാങ്കില്‍ നിന്നും എന്‍.ഒ.സി. കിട്ടിയാല്‍ ഉടനെ രണ്ട് റീച്ചിന്റെയും ടെണ്ടര്‍ ക്ഷണിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ - മൂവാറ്റുപുഴ റോഡ് വികസനത്തിന് ആവശ്യമായി 33.2328 ഹെക്ടര്‍ഭൂമിയില്‍ 98.60 ശതമാനം ഭൂമിയും ഇതിനോടകം കെ.എസ്.ടി.പി. ഏറ്റെടുത്തു. ബാക്കി ഭൂമി ഏറ്റെടുക്കുന്ന നടപടി അവസാന ഘട്ടത്തിലാണ്. ഇത് ഉടനെ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. എം.സി.റോഡ് വികസനത്തിന്റെ നിര്‍മ്മാണ കാലാവധി 30 മാസമായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മാസം അവസാനം റോഡ് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
കെ.എസ്.ടി.പി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ കാര്യക്ഷമതയോടെ പൂര്‍ത്തീകരിക്കാന്‍ സ്‌പെഷ്യല്‍ ഇംപ്ലിമെന്റേഷന്‍ സിസ്റ്റം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. കെ.എസ്.ടി.പി. ഒന്നാം ഘട്ടത്തിലുണ്ടായ കാലതാമസവും നിര്‍മ്മാണരംഗത്തെ പ്രതിസന്ധിയും ഉണ്ടാക്കിയ നഷ്ടത്തിന്റെ മുന്‍ അനുഭവം സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുത്ത് ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. എം.സി.റോഡ് വികസനം ഒരു മാതൃകാ പ്രോജക്ട് എന്ന നിലയില്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും എം.എല്‍.എ. പറഞ്ഞു.

കടുത്തുരുത്തി, വൈക്കം കുടിവെള്ള പദ്ധതികള്‍: പ്രാദേശിക നിയന്ത്രണം നടപ്പാക്കും മന്ത്രി പി.ജെ.ജോസഫ്


കുറവിലങ്ങാട്:  വൈക്കം, കടുത്തുരുത്തി പ്രദേശങ്ങള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച കുടിവെള്ള പദ്ധതികളുടെ പൂര്‍ണ്ണ നിയന്ത്രണം അതാത് സ്ഥലങ്ങളില്‍ തന്നെ ഉറപ്പ് വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു.
കടുത്തുരുത്തി, കിടങ്ങൂര്‍, കാണക്കാരി, കല്ലറ, കുറവിലങ്ങാട്, മുളക്കുളം, വെള്ളൂര്‍, ഉഴവൂര്‍, ഞീഴൂര്‍, വെളിയന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ വരുന്ന പദ്ധതികളുടെയും ശുദ്ധീകരണശാലയുടേയും നടത്തിപ്പ് കടുത്തുരുത്തി സബ്ഡിവിഷന്റെ കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈക്കം മുന്‍സിപ്പാലിറ്റി, തലയാഴം, തലയോലപ്പറമ്പ്, വെച്ചൂര്‍, ടി.വി.പുരം, മറവന്‍തുരുത്ത്, ചെമ്പ്, ഉദയനാപുരം, പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ്, ശുദ്ധീകരണശാലയില്‍ നിന്നുള്ള പമ്പിംഗ് മെയിന്‍, ഗ്രാവിറ്റി മെയിന്‍, എന്നിവയുടെ നിയന്ത്രണം വാട്ടര്‍അതോറിറ്റി വൈക്കം സബ്ഡിവിഷന്റെ നിയന്ത്രണത്തിന്‍ കീഴിലുമാണ്. വെളിയന്നൂരിനും സമീപ വില്ലേജുകള്‍ക്കും വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയുടെ തുടക്ക കാലഘട്ടം മുതല്‍ വിഭാവനം ചെയ്തിരിക്കുന്നത് പ്രകാരമാണ് ഇത്.
കടുത്തുരുത്തി - വെള്ളൂര്‍ - വെളിയന്നൂര്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി പ്രോജക്ട് സബ്ഡിവിഷനാക്കി മാറ്റിയ കടുത്തുരുത്തി സബ്ഡിവിഷന്‍ ഓഫീസ് വീണ്ടും പുനര്‍സ്ഥാപിക്കുന്നത് മുന്‍ധാരണ പ്രകാരമാണ്.
പൊതുജനങ്ങള്‍ക്ക് വെള്ളക്കരം സംബന്ധിച്ചുള്ള പരാതികള്‍, പുതിയ കണക്ഷനു വേണ്ടിയുള്ള അപേക്ഷ, ഗ്രാമപഞ്ചായത്തുകളുടെ കുടിവെള്ള വിതരണം എന്നിവ കാര്യക്ഷമമായി നടപ്പാക്കാന്‍ കടുത്തുരുത്തിയിലും, വൈക്കത്തും രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാണ്. ശുദ്ധീകരണശാല തുടങ്ങിയ പൊതു ഘടകങ്ങള്‍ക്ക് രണ്ട് സബ്ഡിവിഷനുകളുടെ നിയന്ത്രണം പ്രായോഗികമല്ല.
കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ സര്‍ക്കാര്‍ ദൂരീകരിക്കണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ, നിവേദനത്തലൂടെയും കെ.അജിത്ത്.എം.എല്‍.എ നിയമസഭയില്‍ സബ്മിഷനായും ആവശ്യപ്പെട്ടിരുന്നു. 

പദ്ധതി വിനിയോഗം: നൂറിന്റെ നിറവില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്ത്

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2012-13 വാര്‍ഷികപദ്ധതിയില്‍ വികസനഫണ്ട്, എസ്‌സിപി, ലോകബാങ്ക് സഹായം, പതിമൂന്നാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് തുക, മെയിന്റനന്‍സ് ഫണ്ട് റോഡ്, നോണ്‍ റോഡ് എന്നിങ്ങനെ വിവിധ ഇനങ്ങളിലായി ലഭിച്ച ഫണ്ടുകള്‍ നൂറു ശതമാനവും ചെലവഴിച്ചു.

കേവലം ഫണ്ടു ചെലവഴിക്കല്‍ എന്നതിലുപരിയായി ചിട്ടയായ പ്രവര്‍ത്തനങ്ങളും ദീര്‍ഘദര്‍ശനത്തോടെയുള്ള പ്രോജക്ട് രൂപീകരണവുമാണ് പഞ്ചായത്തിനെ ഈ ബഹുമതിക്ക് അര്‍ഹമാക്കിയത്. ആദ്യമായാണ് മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്.

കെട്ടിടനികുതി 98 ശതമാനം പിരിക്കുന്നതിന് പഞ്ചായത്തിനു സാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മറ്റു വകുപ്പുകളുടെ സഹായത്തോടെ മുട്ടക്കോഴി വിതരണം, ടര്‍ക്കി കോഴി വിതരണം, മത്സ്യ ഗ്രാമം പരിപാടി എന്നിവ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 19 ലക്ഷം രൂപയുടെ ഉറവിട മാലിന്യ നിര്‍മാര്‍ജന പദ്ധതി, 30 ഏക്കറോളം സ്ഥലത്തു നടപ്പാക്കിയ നെല്‍കൃഷി പദ്ധതി, സ്റ്റുഡന്റ് കേഡറ്റ് പോലീസ് പദ്ധതി തുടങ്ങിയവ നടപ്പിലാക്കി. ആശ്രയ അഗതി പുനരധിവാസ പദ്ധതിയിലെ അംഗങ്ങള്‍ക്ക് വീട്, സൗജന്യ വൈദ്യപരിശോധന, മരുന്നുവിതരണം, ഭക്ഷണത്തിനുള്ള അവശ്യസാധന കിറ്റ് എന്നിവ നല്‍കാന്‍ സാധിച്ചു.

ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ കഴിഞ്ഞവര്‍ഷം 177 കുടുംബങ്ങള്‍ക്കു നൂറു തൊഴില്‍ദിനം നല്‍കാന്‍ സാധിച്ചു. ഇതുവഴി 80 ലക്ഷം രൂപ ചെലവഴിച്ചു. ക്ഷേമപെന്‍ഷനുകളുടെ അപേക്ഷകള്‍ നൂറു ശതമാനവും തീര്‍പ്പാക്കി.

നൂറു ശതമാനം നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആംഗന്‍വാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രേരക്മാര്‍ തുടങ്ങിയവരെ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അഭിനന്ദിച്ചു.

Back to TOP