Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

പദ്ധതി വിനിയോഗം: നൂറിന്റെ നിറവില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്ത്

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് 2012-13 വാര്‍ഷികപദ്ധതിയില്‍ വികസനഫണ്ട്, എസ്‌സിപി, ലോകബാങ്ക് സഹായം, പതിമൂന്നാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് തുക, മെയിന്റനന്‍സ് ഫണ്ട് റോഡ്, നോണ്‍ റോഡ് എന്നിങ്ങനെ വിവിധ ഇനങ്ങളിലായി ലഭിച്ച ഫണ്ടുകള്‍ നൂറു ശതമാനവും ചെലവഴിച്ചു.

കേവലം ഫണ്ടു ചെലവഴിക്കല്‍ എന്നതിലുപരിയായി ചിട്ടയായ പ്രവര്‍ത്തനങ്ങളും ദീര്‍ഘദര്‍ശനത്തോടെയുള്ള പ്രോജക്ട് രൂപീകരണവുമാണ് പഞ്ചായത്തിനെ ഈ ബഹുമതിക്ക് അര്‍ഹമാക്കിയത്. ആദ്യമായാണ് മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്.

കെട്ടിടനികുതി 98 ശതമാനം പിരിക്കുന്നതിന് പഞ്ചായത്തിനു സാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മറ്റു വകുപ്പുകളുടെ സഹായത്തോടെ മുട്ടക്കോഴി വിതരണം, ടര്‍ക്കി കോഴി വിതരണം, മത്സ്യ ഗ്രാമം പരിപാടി എന്നിവ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 19 ലക്ഷം രൂപയുടെ ഉറവിട മാലിന്യ നിര്‍മാര്‍ജന പദ്ധതി, 30 ഏക്കറോളം സ്ഥലത്തു നടപ്പാക്കിയ നെല്‍കൃഷി പദ്ധതി, സ്റ്റുഡന്റ് കേഡറ്റ് പോലീസ് പദ്ധതി തുടങ്ങിയവ നടപ്പിലാക്കി. ആശ്രയ അഗതി പുനരധിവാസ പദ്ധതിയിലെ അംഗങ്ങള്‍ക്ക് വീട്, സൗജന്യ വൈദ്യപരിശോധന, മരുന്നുവിതരണം, ഭക്ഷണത്തിനുള്ള അവശ്യസാധന കിറ്റ് എന്നിവ നല്‍കാന്‍ സാധിച്ചു.

ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ കഴിഞ്ഞവര്‍ഷം 177 കുടുംബങ്ങള്‍ക്കു നൂറു തൊഴില്‍ദിനം നല്‍കാന്‍ സാധിച്ചു. ഇതുവഴി 80 ലക്ഷം രൂപ ചെലവഴിച്ചു. ക്ഷേമപെന്‍ഷനുകളുടെ അപേക്ഷകള്‍ നൂറു ശതമാനവും തീര്‍പ്പാക്കി.

നൂറു ശതമാനം നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആംഗന്‍വാടി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രേരക്മാര്‍ തുടങ്ങിയവരെ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ അഭിനന്ദിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP