Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

എകെസിസി കര്‍ഷകധര്‍ണ കുറവിലങ്ങാട്ട് ഇന്ന്

കുറവിലങ്ങാട്: റബര്‍, നാളികേരം, ഏലം, കാപ്പി തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച തടയുവാനുള്ള ക്രിയാത്മക നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പ്രാവര്‍ത്തിക്കമാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന തുടര്‍സമരപരമ്പരകളുടെ ഭാഗമായി ഇന്ന് കുറവിലങ്ങാട് ടൗണില്‍ കര്‍ഷകധര്‍ണ നടത്തും.

കുറവിലങ്ങാട്, മുട്ടുചിറ, കോതനല്ലൂര്‍, ഇലഞ്ഞി ഫൊറോനാസമിതികളിലെ അംഗങ്ങള്‍ പ്രധാനമായും പങ്കെടുക്കുന്ന ധര്‍ണയില്‍ രൂപതയിലെ മുഴുവന്‍ കേന്ദ്രങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ അണിനിരക്കും.
 
ഇന്നു വൈകുന്നേരം നാലിന് കുറവിലങ്ങാട് പള്ളിയങ്കണത്തില്‍നിന്നും ആരംഭിക്കുന്ന കര്‍ഷകമാര്‍ച്ച് ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. കര്‍ഷകമാര്‍ച്ച് ടൗണ്‍ചുറ്റി സമരപ്പന്തലില്‍ എത്തിച്ചേരുമ്പോള്‍ നടക്കുന്ന കര്‍ഷകധര്‍ണ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സാജു അലക്‌സ് അധ്യക്ഷത വഹിക്കും. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര, ഫാ. ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍, രാജീവ് കൊച്ചുപറമ്പില്‍, ജേക്കബ് മുണ്ടക്കല്‍, ഇമ്മാനുവല്‍ നിധീരി, ജോസ് പുത്തന്‍കാലാ, ടോമി പാലകുന്നേല്‍, ജോസഫ് നെടിയകാലാ, ജോസ് വട്ടുകുളം, ബെന്നി പാലക്കാത്തടം, തോമസ് മാഞ്ഞൂരാന്‍, ബേബി ആലുങ്കല്‍, ബ്രൈസ് വെള്ളാരംകാലായില്‍ എന്നിവര്‍ പ്രസംഗിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP