![]() |
കുറവിലങ്ങാട് ബാഡ്മിന്റണ്‍ ക്ലബിന്റെ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് ഉദ്ഘാടനം ചെയ്യുന്നു. |
കുറവിലങ്ങാട്: കുറവിലങ്ങാട് ബാഡ്മിന്റണ്‍
ക്ലബിന്റെ രണ്ടാമത് അഖില കേരള ഔട്ട്‌ഡോര്‍ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ്
ദ്രോണാചാര്യ പ്രൊഫ സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ടി.എസ്. രമാദേവി അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ലീലാമ്മ തോമസ്, അഡ്വ. കെ. രവി കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഞയറാഴ്ച സമാപന സമ്മേളനത്തില്‍ നിര്‍ധനാരയ കുട്ടികള്‍ക്കുള്ള പഠന സഹായ സാമഗ്രികള്‍ എസ്.ഐ. ഷാജിമോനും വിജയികള്‍ക്കുള്ള ട്രോഫികള്‍ ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയും വിതരണം ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ