Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, ഏപ്രിൽ 2, ചൊവ്വാഴ്ച

പദ്ധതി നിര്‍വ്വഹണത്തില്‍ കുറവിലങ്ങാട് മേഖലയ്ക്ക് വിജയം

കുറവിലങ്ങാട്: കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഗ്രാമ പഞ്ചാ­യത്തുകള്‍ നടപ്പു സാമ്പ­ത്തിക വര്‍ഷം നൂറ് ശത­മാനം പദ്ധതി വിഹി­തവും ചെല­വ­ഴിച്ചു. കടപ്ലാമറ്റം പഞ്ചായത്ത് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു ദിനം കൂടി ബാക്കി നിര്‍ത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. വെളി­യ­ന്നൂര്‍, കുറ­വി­ല­ങ്ങാട്, ഉഴ­വൂര്‍ പഞ്ചാ­യ­ത്തു­ക­ളുടെ വിന­യോഗം 80 ശത­മാ­നവും കട­ന്നു.

85 പദ്ധ­തി­ക­ളി­ലൂ­ടെ­യായി 89.41 ലക്ഷം രൂപ­യാണ് കടപ്ലാമറ്റത്ത് ചെല­വ­ഴി­ച്ച­ത്. ജന­റല്‍ വിഭാ­ഗ­ത്തില്‍ 63 ലക്ഷം രൂപ­യു­ടെയും പട്ടി­ക­ജാതി വിഭാ­ഗ­ത്തില്‍ 22.62 ലക്ഷം രൂപ­യു­ടെയും പട്ടിക വര്‍ഗ്ഗ വിഭാ­ഗ­ത്തില്‍ 3.79 ലക്ഷം രൂപ­യു­ടെയും പദ്ധ­തി­കള്‍ പൂര്‍ത്തി­യാ­ക്കി­. ലോക­ബാങ്ക് ഗ്രാന്റ് 11.77 ലക്ഷം രൂപയും വിന­യോ­ഗിച്ച­തായി പ്രസി­ഡണ്ട് കെ.എ. ചന്ദ്രന്‍, വിക­സന കാര്യ സ്ഥിരം സമിതി അദ്ധ്യ­ക്ഷന്‍ തോമസ് ടി. കീപ്പുറം എന്നി­വര്‍ അറി­യി­ച്ചു.

മരങ്ങാട്ടുപിള്ളിയില്‍ 103 പദ്ധ­തി­കളാണ് പൂര്‍ത്തിയാക്കിയത്. 99.13746 രൂപ പ്ലാന്‍ വിഹിതവും മെയിന്റനന്‍സ് ഫണ്ടില്‍ 3843800 രൂപയും ചെലവഴിച്ചു. പ്രസി­ഡണ്ട് ബെല്‍ജി ഇമ്മാനുവല്‍ പറഞ്ഞു. തനതു ഫണ്ടും 98 ശത­മാ­നവും ചെല­വ­ഴി­ച്ചു. മുട്ട­ക്കോ­ഴി, ടര്‍ക്കി കോഴി വിത­ര­ണം, മത്സ്യ­ഗ്രാമം പദ്ധതി എന്നിവ നട­പ്പി­ലാ­ക്കി. ഉറ­വിട മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധ­തിക്കും തുടക്കം കുറി­ച്ചു.

ഉഴ­വൂര്‍ ബ്ലോക്ക് പഞ്ചാ­യത്ത് 84 ശത­മാനം തുക വിന­യോ­ഗി­ച്ച­തായി പ്രസി­ഡണ്ട് എം.എം. തോമസ് അറി­യി­ച്ചു. വെളി­യ­ന്നൂര്‍ ഗ്രാമ പഞ്ചാ­യത്ത് 93 ശത­മാനം തുക ചെല­വ­ഴി­ച്ച­തായി പ്രസി­ഡണ്ട് എം.എന്‍. രാമ­കൃ­ഷ്ണന്‍ നായര്‍ പറ­ഞ്ഞു. ജന­റല്‍ വിഭാ­ഗ­ത്തില്‍ 99.8 ശത­മാ­ന­മാണ് വിന­യോ­ഗി­ച്ച­ത്.

ഉഴ­വൂര്‍ ഗ്രാമ പഞ്ചാ­യത്ത് 87 ശത­മാനം ചെല­വ­ഴി­ച്ചു. മുന്‍ വര്‍ഷ­ങ്ങളെ അപേ­ക്ഷിച്ച് മെച്ച­പ്പെട്ട പ്രക­ട­ന­മാ­ണി­തെന്ന് പ്രസി­ഡണ്ട് പി.എല്‍. അബ്രാഹം പറ­ഞ്ഞു. ജന­റല്‍ വിഭാ­ഗ­ത്തില്‍ 97 ശത­മാനം വിന­യോ­ഗി­ക്കാ­നാ­യി. കുറ­വി­ല­ങ്ങാട് ഗ്രാമ പഞ്ചാ­യ­ത്തില്‍ 90 ശത­മാ­ന­മാണ് പദ്ധതി വിന­യോ­ഗ­മെന്ന് പ്രസി­ഡണ്ട് ടി.എ­സ്. രമാ­ദേവി പറ­ഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP