Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, ഏപ്രിൽ 6, ശനിയാഴ്‌ച

വേനല്‍ മഴ­യോടെ സര്‍ക്കാര്‍ ജലവിത­രണം നിലച്ചു; കുടി­വെ­ള്ള­ത്തി­നായി നാട് വല­യുന്നു

കുറവിലങ്ങാട്: കുടി­വെള്ള ക്ഷാമം രൂക്ഷ­മാ­യ­തോടെ, വാഹ­ന­ത്തില്‍ ശുദ്ധജല വിത­രണം നടത്തു­ന്ന­തിന് ഗ്രാമ പഞ്ചാ­യ­ത്തു­കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അനു­മതി അവ­സാ­നി­പ്പി­ച്ചു. മഴ പെയ്‌തെ­ങ്കിലും ­സ്രോ­ത­സു­ക­ളില്‍ ആവ­ശ്യ­ത്തിന് ജല­നി­രപ്പ് ഉണ്ടാകാ­ത്ത­തി­നാല്‍ നാടെങ്ങും ശുദ്ധ­ജ­ല­ക്ഷാമം നേരി­ടു­ക­യാ­ണ്.

ഒരാ­ഴ്ച­യി­ലേ­റെ­യായി പഞ്ചാ­യ­ത്തു­കള്‍ ജല­വി­ത­രണം നിര്‍ത്തി­യി­ട്ട്. വീണ്ടും വിത­ര­ണ­ത്തിന് താലൂക്ക് ആഫീ­സു­ക­ളില്‍ കത്ത് നല്‍കി­യെ­ങ്കിലും അനു­മതി ലഭി­ച്ചി­ട്ടി­ല്ലെന്ന് കട­പ്ലാ­മറ്റം പഞ്ചാ­യത്ത് വിക­സന കാര്യ സ്ഥിരം സമിതി അദ്ധ്യ­ക്ഷന്‍ തോമസ് ടി. കീപ്പുറം പറ­ഞ്ഞു. 

വെള്ളം ലഭ്യ­മ­ല്ലാ­താ­യ­തോടെ ഗ്രാമ പഞ്ചാ­യത്ത് ജന­പ്ര­തി­നി­ധി­ക­ളാണ് ഏറെയും പരാതി കേള്‍ക്കു­ന്ന­ത്. വെളി­യ­ന്നൂര്‍ ഗ്രാമ പഞ്ചാ­യ­ത്തിലെ എട്ടാം വാര്‍ഡില്‍ മെമ്പര്‍ ബിജു രാഘ­വന്‍ സ്വന്തം ചെല­വി­ലാണ് മല­യോര മേഖ­ല­ക­ളില്‍ വാഹ­ന­ത്തില്‍ വെള്ളം എത്തിച്ചു നല്‍കി­യ­ത്. വെളി­യ­ന്നൂ­രിലെ തോട്ടു­പുറം കുടി­വെള്ള വിത­രണ സൊസൈറ്റി അടക്കം പലരും ഇപ്പോഴും വിത­ര­ണ­ത്തില്‍ ഏര്‍പ്പെ­ടു­ത്തിയ നിയ­ന്ത്രണം പിന്‍വ­ലി­ച്ചി­ട്ടി­ല്ല. ഒന്നിട വിട്ട ദിവ­സ­ങ്ങ­ളില്‍ മാത്ര­മാണ് ഇവിടെ ജല­വി­ത­ര­ണം.

ഇതോടെ വീണ്ടും സ്വകാര്യ വ്യക്തി­കള്‍ അമിത ലാഭം കൊയ്യു­ക­യാണ്. അയ്യായിരം ലിറ്റര്‍ വെള്ളം കിണറുകളില്‍ അടിച്ചുകൊടുക്കുന്നതിന് നാനൂറു രൂപ മുതല്‍ ദൂരത്തിനനുസരിച്ച് 750 രൂപവരെയാണു വാങ്ങുന്നത്. ആച്ചിക്കല്‍ ഹരിജന്‍ കോളനി പോലുള്ള സാധാരനകുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കോളനി പ്രദേശങ്ങളില്‍ ചെറുവാഹനങ്ങളിലാണ് വെള്ളം കൊണ്ടു വരുന്നത്. 50 ലിറ്ററിന്റെ ഒരു കന്നാസ് വെള്ളത്തിന് 50 രൂപാ വരെ ഇവര്‍ മുടക്കേണ്ടി വരുന്നു. 

ഉയര്‍ന്ന പ്രദേശങ്ങളിലും വഴി മോശമായിട്ടുള്ള ഗ്രാമീണ മേഖലകളിലും ജലം എത്തിക്കുമ്പോള്‍ ചോദിക്കുന്ന വില ലഭിക്കും. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വന്‍ വിലവര്‍ധനയാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് മോശമായ സ്ഥലങ്ങളിലെ വീടുകളില്‍ വാഹനത്തില്‍ ജലം എത്തിച്ചാല്‍ അളവിലും കുറവു വരും.
ജലസമൃദ്ധമായ കിണറുകളും കുളങ്ങളും വാടകയ്‌ക്കെടുത്ത് ഇവിടെ നിന്ന് വെള്ളം നിറച്ചാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. വെള്ളത്തിന്റെ ആവശ്യം ഏറിയതോടെ ടാങ്കുകളുടെയും കന്നാസുകളുടെയും വില്‍പ്പനയും കൂടിയിട്ടുണ്ട്. യാതൊരുവിധ ഗുണനിലവാര പരിശോധനകളും നടത്താതെയാണ് ഏറെപ്പേരും വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP