Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഏപ്രിൽ 3, ബുധനാഴ്‌ച

വനിതകള്‍ക്ക് സ്വകാര്യബസുകളില്‍ കണ്ടക്ടറാകാന്‍ പരിശീലനം

കോട്ടയം: ജില്ലയിലെ സ്വകാര്യബസുകളിലെ വനിതാ ജീവനക്കാരാകാന്‍ വേമ്പനാട് ട്രാന്‍സ്‌പോര്‍ട്ട്‌സില്‍ 15 വനിതകള്‍ തയാറെടുക്കുകയാണ്. നാഗമ്പടം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഹാളില്‍ ഇന്നലെ ആരംഭിച്ച പരിശീലന പരിപാടി ആര്‍ടിഒ ടി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു.

ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.വി. ചാക്കോ പുല്ലത്തില്‍ അധ്യക്ഷത വഹിച്ചു. ട്രാഫിക് ഇന്‍സ്‌പെക്ടര്‍ കെ.എം. രാജു, മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ റോയി തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പി.കെ. ബൈജു, ടി.യു. ജോണ്‍, കെ.എസ്. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും അപേക്ഷ ക്ഷണിച്ചാണു പരിശീലനത്തിനുള്ളവരെ കണെ്ടത്തിയത്.

ഇവര്‍ക്കുള്ള പ്രത്യേക പരിശീലനത്തില്‍ യന്ത്രവത്കൃത ടിക്കറ്റ് വിതരണം, ജേര്‍ണി ബില്ലു തയാറാക്കല്‍ തുടങ്ങി യാത്രക്കാരോടു പെരുമാറേണ്ട രീതിവരെ ഉള്‍പ്പെടുന്നു.
പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശീലനം വിജയകരമായാല്‍ കൂടുതല്‍ വനിതാ ജീവനക്കാരെ സര്‍വീസിലെത്തിക്കാനാണ് അസോസിയേഷന്റെ തീരുമാനം. കണ്ടക്ടര്‍ ലൈസന്‍സെടുത്ത് നിരവധിപേര്‍ കെഎസ്ആര്‍ടിസി നിയമനം കാത്തിരിക്കുമ്പോഴാണ് സ്വകാര്യബസുകളില്‍ ജോലിചെയ്ത് ഈ വനിതകള്‍ ശ്രദ്ധേയരാകുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP