Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

എം.സി.റോഡ് വികസനം: ടെണ്ടറിന് നടപടിയായി -മോന്‍സ് ജോസഫ് എം.എല്‍.എ.

കുറവിലങ്ങാട്: എം.സി.റോഡ് വികസന പദ്ധതി ടെണ്ടര്‍ ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ സാന്നദ്ധ്യത്തില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ റോഡ് വികസനം സംബന്ധിച്ച് നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
ലോക ബാങ്കിന്റെ സഹായത്തോടെ കെ.എസ്.ടി.പി. രണ്ടാം ഘട്ടത്തില്‍ രണ്ട് റീച്ചായിട്ടാണ് എം.സി.റോഡ് വികസനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്ങന്നൂര്‍ - കോട്ടയം- ഏറ്റുമാനൂര്‍, പട്ടിത്താനം - കുറവിലങ്ങാട് - മൂവാറ്റുപുഴ എന്നീ റീച്ചുകള്‍ക്കു വേണ്ടി 540 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ദര്‍ഘാസ് ക്ഷണിക്കുന്നതിന് ലോകബാങ്ക് നിബന്ധന അനുസരിച്ചുള്ള “ഇന്‍വിറ്റേഷന്‍ ഫോര്‍ബിഡ് നോട്ടീസ്” തയ്യാറാക്കി അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ലോകബാങ്കില്‍ നിന്നും എന്‍.ഒ.സി. കിട്ടിയാല്‍ ഉടനെ രണ്ട് റീച്ചിന്റെയും ടെണ്ടര്‍ ക്ഷണിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ - മൂവാറ്റുപുഴ റോഡ് വികസനത്തിന് ആവശ്യമായി 33.2328 ഹെക്ടര്‍ഭൂമിയില്‍ 98.60 ശതമാനം ഭൂമിയും ഇതിനോടകം കെ.എസ്.ടി.പി. ഏറ്റെടുത്തു. ബാക്കി ഭൂമി ഏറ്റെടുക്കുന്ന നടപടി അവസാന ഘട്ടത്തിലാണ്. ഇത് ഉടനെ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. എം.സി.റോഡ് വികസനത്തിന്റെ നിര്‍മ്മാണ കാലാവധി 30 മാസമായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മാസം അവസാനം റോഡ് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
കെ.എസ്.ടി.പി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ കാര്യക്ഷമതയോടെ പൂര്‍ത്തീകരിക്കാന്‍ സ്‌പെഷ്യല്‍ ഇംപ്ലിമെന്റേഷന്‍ സിസ്റ്റം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. കെ.എസ്.ടി.പി. ഒന്നാം ഘട്ടത്തിലുണ്ടായ കാലതാമസവും നിര്‍മ്മാണരംഗത്തെ പ്രതിസന്ധിയും ഉണ്ടാക്കിയ നഷ്ടത്തിന്റെ മുന്‍ അനുഭവം സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുത്ത് ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. എം.സി.റോഡ് വികസനം ഒരു മാതൃകാ പ്രോജക്ട് എന്ന നിലയില്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും എം.എല്‍.എ. പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP