കുറവിലങ്ങാട്: ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം കുറവിലങ്ങാട്
ദേവമാതാ കോളജിന്റെ പടിയിറങ്ങിയത് ഇപ്രാവശ്യം എട്ട് അധ്യാപകര്‍. ആയിരങ്ങളിലേക്ക്
അറിവിന്റെ ജ്വാല പകരുകയും ജീവിതവിജയത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും
ചെയ്ത ഈ അധ്യാപകരെ ആദരിക്കുന്നതിനും നന്ദിയുടെ നറുമലരുകള്‍ അര്‍പ്പിക്കുന്നതിനുമായി
ഇന്ന് രാവിലെ 10.30 നു പ്രധാന ഓഡിറ്റോറിയത്തില്‍ യാത്രയയപ്പു സമ്മേളനം നടത്തും.
മാനേജര്‍ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിക്കും. പ്രഫ. ആനീസ്
തോമസ്, പ്രഫ. കെ.എം. മേഴ്‌സിക്കുട്ടി, ഡോ. എം.എസ്. മൈക്കിള്‍ (ഇംഗ്ലീഷ് വിഭാഗം),
ഡോ. എം.എ. മേരിക്കുട്ടി (മലയാളം), ഡോ. സിസ്റ്റര്‍ കെ.എം. അന്നക്കുട്ടി
(കെമിസ്ട്രി), പ്രഫ. പി.എം. അഗസ്റ്റിന്‍ (ഫിസിക്‌സ്), പ്രഫ. ജോര്‍ജ് മാത്യു
മുരിക്കന്‍ (ബോട്ടണി), പ്രഫ. വി.എ. പോള്‍ (കൊമേഴ്‌സ്) എന്നിവരാണു വിരമിച്ചത്.
2013, ഏപ്രിൽ 1, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ