Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

വനിതാ പഞ്ചായത്ത് മെംബര്‍ക്കും ഭര്‍ത്താവിനും മര്‍ദനം

രാമപുരം: രാമപുരം ഗ്രാമപഞ്ചായത്ത് കൂടപ്പുലം വാര്‍ഡ് മെംബര്‍ സാവിത്രി രാജുവിനെയും ഭര്‍ത്താവ് രാജുവിനെയും ഒരു സംഘമാളുകള്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ഇരുവരും പാലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദനത്തില്‍ ഇവരുടെ അയല്‍വാസികളായ മൂന്നുപേര്‍ക്കും പരിക്കേറ്റു. സംഭവത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നു കേരള കോണ്‍ഗ്രസ്-എം നേതാക്കള്‍ ആരോപിച്ചു. സാവിത്രി രാജു കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയും രാജു കേരള കോണ്‍ഗ്രസ്-എം കൂടപ്പുലം വാര്‍ഡ് പ്രസിഡന്റുമാണ്.

ഞായറാഴ്ച രാത്രി എട്ടോടെ ഇവരുടെ വീടിനു സമീപം രണ്ടു യൂത്ത്ഫ്രണ്ട്-എം പ്രവര്‍ത്തകരെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു. പരിക്കേറ്റ ഇവര്‍ പഞ്ചായത്തംഗത്തിന്റെ വീട്ടിലെത്തിയപ്പോള്‍ പിന്നാലെ എത്തിയ അക്രമിസംഘം വീണ്ടും ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. തടസംപിടിക്കാനെത്തിയ പഞ്ചായത്ത് മെംബര്‍ക്കും ഭര്‍ത്താവിനും മര്‍ദനമേല്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനിടെ ആശുപത്രിക്കു സമീപംവച്ചും അക്രമികള്‍ വീണ്ടും ഇവരെ മര്‍ദിച്ചു. അക്രമസംഭവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്നു ബിജെപി പ്രവര്‍ത്തകരായ മൂന്നുപേരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

സംഭവത്തില്‍ കേരള കോണ്‍ഗ്രസ്-എം രാമപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ബേബി ഉഴുത്തുവാല്‍, സണ്ണി പൊരുന്നക്കോട്ട്, പി.ജെ. ജോണ്‍, വി.എ. ജോസ്, തോമസ് ഉഴുന്നാലില്‍, സെല്ലി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.ഇതേസമയം, രാമപുരത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു പോലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP