Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഏപ്രിൽ 7, ഞായറാഴ്‌ച

കുടുംബ വഴക്ക് കേട്ടെത്തിയ സമീപ വാസിക്ക് വെട്ടേറ്റു

വെളിയന്നൂര്‍: കുടുംബ വഴക്ക് കേട്ട് എത്തിയ സമീപവാസിയെ വെട്ടിപരിക്കേല്പിച്ച സംഭവത്തില്‍ ഭാര്‍ത്താവിനെയും ആദ്യ ഭാര്യയേയും പ്രതി ചേര്‍ത്ത് വധശ്രമത്തിന് കേസെടുത്തു. വെളിയന്നൂര്‍ മരോട്ടിയ്ക്കതടത്തില്‍ (പുളിക്കല്‍) ഷാജി (44)-ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പുളിമൂട്ടില്‍ ശശി (59), വത്സല (58) എന്നിവരെ പ്രതിചേര്‍ത്താണ് രാമപുരം പോലീസ് കേസെടുത്തിരിക്കുന്നത്.

വാക്കത്തി ഉപയോഗിച്ചാണ് വെട്ടിയത്. ക്കൈത്തണ്ട, ഒരം, എളി, തല എന്നിങ്ങനെ നാലിടങ്ങളില്‍ മാരകമായ മുറിവുണ്ട്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇതേക്കൂറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഒന്നാം പ്രതിയായ ശശി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. രണ്ട് ഭാര്യമാരും ഒപ്പവും ഉണ്ട്. രണ്ടാം ഭാര്യയായ ഉഷയെ ആദ്യഭാര്യയും ശശിയും ചേര്‍ന്ന് പതിവായി ഉപദ്രവിക്കുകയും വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്യും.

സംഭവ ദിവസവും ഉഷയെ ഇറക്കി വിട്ടു. ഇതേ തുടര്‍ന്ന് ഉഷയുടെ ആവശ്യപ്രകാരം സമീപവാസികള്‍ പ്രശ്‌നപരിഹാരത്തിനായി ഇവരുടെ വീടിനു മുന്നിലെത്തി. ബഹളം അവസാനിച്ച ശേഷം അയല്‍വാസികള്‍ പഞ്ചായത്ത് റോഡില്‍ നിന്ന് സംസാരിച്ചു. ഇതോടെ വീണ്ടും ക്ഷൂഭിതനായ ശശി റോഡിലേക്ക് ഇറങ്ങി വന്ന് ഷാജിയെ അക്രമിച്ചു. ശശിയുടെ ആവശ്യപ്രകാരം വത്സല വാക്കത്തിയുമായി എത്തി ഇരുവരും ചേര്‍ന്ന് വെട്ടിയെന്നുമാണ് കേസ്. പ്രതിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തി.

രാമപുരം സി.ഐ. അഗസ്റ്റ്യന്‍ മാത്യു, എസ്.ഐ. മോഹനന്‍ നായര്‍, അഡീഷണല്‍ എസ്.ഐ. കെ.വി. മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP