![]() |
കോഴാ കവലയിലെ ടാറിംഗ് ഇളകി മെറ്റലുകള്‍ നിരന്ന നിലയില്‍ |
കോഴാ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം കോഴായ്ക്ക് അനുവദിച്ച്
കിട്ടിയ കവല വികസനത്തിന്റെ ടാറിംഗില്‍ അപാകം. നിര്‍മ്മാണം ആരംഭിച്ച് മൂന്ന്
മാസത്തിനികം ടാറിംഗ് രണ്ട് വട്ടം പൊളിഞ്ഞു.
കഴിഞ്ഞ ജനവരിയില്‍ കുറവിലങ്ങാട് പള്ളിയിലെ മൂന്ന് നോമ്പ് തിരുനാളിന് മൂമ്പായി ആദ്യ ടാറിംഗ് നടത്തി. ഇത് ആഴ്ചകള്‍ക്കുള്ളില്‍ പൊളിഞ്ഞു തുടങ്ങി. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും മുമ്പായിരുന്നു. ഒരുമാസം മുമ്പ് ഡിവൈഡറുകള്‍ അടക്കം സ്ഥാപിച്ചു. നടപ്പാതയും നിര്‍മ്മിച്ചു. ഈ ഒപ്പം വീണ്ടും ടാറിംഗ് നടത്തി. എന്നാല്‍ ആഴ്ചകള്‍ക്കകം വീണ്ടും രണ്ടിടത്ത് ടാറിംഗ് തകര്‍ന്ന് മെറ്റലുകള്‍ ഇളകി തെറിച്ചു തുടങ്ങി.
ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഓഫീസ് കൂടി പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ഈ വികസന പ്രവര്‍ത്തനം നടത്തിയത്. അഞ്ച് വര്‍ഷത്തേക്ക് കരാറുകാരനുമായി ഉടമ്പടി ഉള്ളതിനാല്‍ റോഡിന്റെ തകര്‍ച്ചയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ