Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 11, തിങ്കളാഴ്‌ച

മത്സരിക്കാന്‍ 43 പേര്‍; വിജയിക്കാന്‍ 13 പേര്

മത്സരിക്കാന്‍ 43 പേര്‍; വിജയിക്കാന്‍ 13 പേര്

ഉഴവൂര്‍: ബ്ലോക്ക് പഞ്ചായത്തില്‍13 പേരുടെ വിജയത്തിനായി മത്സരിക്കുന്നത് 45പേര്‍. ഇവിരില്ആരാകും 13 പേര്‍. അതിനുള്ള ജനവിധിക്കായി ആണ് നാട് കാതോര്ത്തിരിക്കുന്നത്.

13
ഡിവിഷനുകളിലായി മത്സരരംഗത്ത് 43 പേര്‍. 13 ഡിവിഷനുകളില്രാമപുരം പഞ്ചായത്തില്പ്പെട്ട രാമപുരം, പഴമല ഡിവിഷനുകളില്യുഡിഎഫ് ഘടകകക്ഷികളായ കോണ്ഗ്രസും കേരള കോണ്ഗ്രസ്-എമ്മും സൗഹൃദമത്സരവും നടത്തുന്നു. മുന് ബ്ലോക്ക് പ്രസിഡന്റ് സെല്ലി ജോര്ജ് മാത്രമാണ് കഴിഞ്ഞ തവണത്തെ ഭരണസമിതിയില്നിന്നു ബ്ലോക്കിലേക്കു വീണ്ടും ജനവിധി തേടുന്നത്.

13
ഡിവിഷനുകളില്കടപ്ലാമറ്റം, കാണക്കാരി, മാഞ്ഞൂര്‍, കോതനല്ലൂര്‍, കുറവിലങ്ങാട് എന്നീ അഞ്ചു ഡിവിഷനുകളില് മുന്നണികളുടെ മുഖാമുഖമുള്ള പോരാട്ടമാണ്. നേരിട്ടുള്ള മത്സരം നടക്കുന്ന ഡിവിഷനുകളില്മൂന്നെണ്ണം വനിതാ സംവരണവും ഒരെണ്ണം പട്ടികജാതി സംവരണവുമാണ്. കുറുമുള്ളൂര്‍, മരങ്ങാട്ടുപിള്ളി ഡിവിഷനുകളില്മൂന്നു പേര്വീതമാണു മത്സരരംഗത്തുള്ളത്. മരങ്ങാട്ടുപിള്ളിയില്ഇടതു-വലതു മുന്നണികളും ബിജെപിയും പാര്ട്ടി ചിഹ്നത്തില്ജനവിധി തേടുന്നുവെന്നതു പ്രത്യേകതയാണ്. കേരള കോണ്ഗ്രസ്-എം പ്രതിനിധിയായി എം.എം. തോമസ്, എല്ഡിഎഫ് പ്രതിനിധിയായി ബെന്നി തോട്ടപ്പനാല്‍, ബിജെപി സ്ഥാനാര്ഥിയായി രാജേഷ് കുമാര്എന്നിവര്മാറ്റുരയ്ക്കുന്നു.

സൗഹൃദ മത്സരം നടക്കുന്ന പഴമലയിലും രാമപുരത്തും സ്ഥാനാര്ഥി നിര്ണയത്തില്കോണ്ഗ്രസിലെ അസ്വസ്ഥത വെളിവാക്കിയ വെളിയന്നൂരിലും നാലുപേര്വീതമാണു മത്സരരംഗത്തുള്ളത്. വെളിയന്നൂരില് യുഡിഎഫ് സ്ഥാനാര്ഥിയായി രാജേഷ് മറ്റപ്പള്ളി മത്സരിക്കുന്നു. കോണ്ഗ്രസ് ഭാരവാഹിയായ അബി വി. പോള്സ്വതന്ത്രനായും മത്സരരംഗത്തുണ്ട്. കുര്യച്ചന്മാത്യുവാണ് എല്ഡിഎഫ് സ്വതന്ത്രന്‍. ശ്രീധരനാണു ബിജെപി സ്ഥാനാര്ഥി.

മോനിപ്പള്ളിയില്അഞ്ചുപേരാണു മത്സരരംഗത്തുള്ളത്. ജോണ്ജോണ്യുഡിഎഫ് സ്ഥാനാര്ഥിയായി മാറ്റുരയ്ക്കുന്നു. സ്റ്റീഫന്മാത്യുവാണ് ഇടതുമുന്നണി സ്വതന്ത്രന്‍. ജോജി ജോണ്‍, ബോബി സെബാസ്റ്റ്യന്‍, റോയി ജയിംസ് എന്നീ സ്വതന്ത്രരും ഇവിടെ മത്സരരംഗത്തുണ്ട്.

ഉഴവൂര് ബ്ലോക്കില്സ്ഥാനാര്ഥികളുടെ എണ്ണത്തില്ഏറ്റവും മുന്നില്നില്ക്കുന്നത് ഉഴവൂര്ഡിവിഷനാണ്. ഏഴു പേരാണ് ഇവിടെ മത്സരരംഗത്തുള്ളത്. മാത്യു മാണി യുഡിഎഫ് സ്ഥാനാര്ഥിയായും മാത്യു മത്തായി ഇടതുമുന്നണി സ്വതന്ത്രനായും മത്സരിക്കുന്നു. എന്‍.എന്‍.ജയ്മോന്‍, ഡൊമിനിക് മാത്യു, പ്രകാശ് ഗോപിനാഥന്നായര്‍, ടി.കെ. മജു എന്നീ സ്വതന്ത്രരും ബിജെപിയുടെ ഹരികുമാറും മത്സരരംഗത്തെത്തിയതോടെയാണ് സ്ഥാനാര്ഥികളുടെ എണ്ണം ഏഴിലെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP