ജനജീവിതം ദുരിതത്തില്; റോഡ് അറ്റകുറ്റപ്പണികള്‍ ഇഴയുന്നു
ഏറ്റുമാനൂര്: ജില്ലയിലെ ദേശീയ, സംസ്ഥാന, ജില്ലാ, ഗ്രാമീണ റോഡുകള്‍ എല്ലാം തകര്ന്നു താറുമാറായി. യാത്ര ദുഷ്കരമായതു മാത്രമല്ല, വാഹനങ്ങളുടെ അറ്റകുറ്റപ്പണി വര്ധിക്കുകയും അപകടങ്ങള്‍ പെരുകുകയും ചെയ്തു. എം.സി റോഡ്, കെ.കെ റോഡ് ഉള്പ്പെടെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഇഴയുകയാണ്. ശബരിമല സീസണു മുന്പ് പണികള്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണെ്ടങ്കിലും നടപടികള് ഇഴയുകയാണ്.
വിവിധയിടങ്ങളില്‍ റോഡുകളുടെ ശോച്യാവസ്ഥയാണ് ഇലക്്ഷന് പ്രചാരണത്തില്‍ യുഡിഎഫ് ഉന്നയിക്കുന്നത്. ഗ്രാമീണമേഖലയില്‍ റോഡുകളുടെ തകര്ച്ചമൂലം ഗതാഗതം നിലച്ചുകൊണ്ടിരിക്കുന്നു. മഴയ്ക്കു മുന്പേ റോഡ് പണി പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി യുഡിഎഫ് ആരോപിക്കുന്നു. റോഡുകളുടെ തകര്ച്ചയെക്കുറിച്ച് എല്ഡിഎഫ് പ്രതികരിക്കുന്നില്ല.
റോഡ് എന്നു പറയാന്‍ പറ്റാത്ത വിധം പാതകളില്‍ മെറ്റല്‍ ഇളകി കുണ്ടും കുഴിയുമായി. പലയിടങ്ങളിലും റീ ടാറിംഗ് നടത്തേണ്ട അവസ്ഥയാണുള്ളത്. എംസി റോഡില്‍ റീ ടാറിംഗ് നടത്തിയിട്ട് 12 വര്ഷമായി. അങ്കമാലി - തിരുവനന്തപുരം റോഡ് വിപുലീകരണത്തിന്റെ ഭാഗമായി ചെങ്ങന്നൂര്‍ മുതല്‍ മൂവാറ്റുപുഴ വരെ നിര്മാണ ജോലികള് ആരംഭിച്ചിട്ടില്ല. അതിനാല്‍ കുഴിയടയ്ക്കല്‍ മാത്രമെ നടക്കുന്നുള്ളു. റോഡുകളുടെ ശോച്യാവസ്ഥമൂലം മന്ത്രിമാരുടെ ഇലക്്ഷന് സമ്മളനങ്ങളും വൈകുന്നു. തകര്ന്ന റോഡുകളിലൂടെ കൃത്യസമയത്ത് ഓടിയെത്താനാവുന്നില്ല.
നവംബര്‍ പകുതിയോടെ മണ്ഡല സീസണ് ആരംഭിക്കും. ഇലക്്ഷന് നടപടികള് പൂര്‍ത്തിയാകാന്‍ നവംബര്‍ ഒന്നാം വാരം വരെ കാത്തിരിക്കേണ്ടതിനാല്‍ റോഡ് നിര്മാണം വിവിധ കാരണങ്ങളാല്‍ മുടങ്ങും. പൊതു മരാമത്ത് വകുപ്പിലെ ഏറെ ജീവനക്കാരെ ഇലക്്ഷന് ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ