വാര്യംപറമ്പില് വിദ്യാരംഭം
രാമപുരം: രാമപുരത്തുവാര്യര്‍ മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയുടെ 62-ാം വാര്ഷികവും വിദ്യാരംഭവും 17-ന് മഹാകവി രാമപുരത്തു വാര്യരുടെ ജന്മഗൃഹം സ്ഥിതി ചെയ്തിരുന്ന വാര്യംപറമ്പില് നടക്കും. രാവിലെ ഏഴു മുതല് വിദ്യാരംഭം. പത്തിന് വാര്ഷിക സമ്മേളനം. പ്രഫ. രാജു ഡി. കൃഷ്ണപുരം ഉദ്ഘാടനം ചെയ്യും. എന്‍. സുകുമാരന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. വി.കെ. കുമാരകൈമള്‍, കെ.എസ്. മാധവന്‍, എം.ബി. പ്രമോദ് തുടങ്ങിയവര്‍ പ്രസംഗിക്കും. 11 മുതല് കലാ-സാഹിത്യ മത്സരങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ