ഉഴവൂര്‍: ജില്ലാ സ്‌പെഷ്യല്‍ സ്‌ക്കൂള്‍ ഒളിമ്പിക്‌സിലെ 21 മെഡലുകളുടെ തിളക്കത്തിലാണ് ഉഴവൂര്‍ മദര്‍ തെരേസാ സ്‌പെഷ്യല്‍ സ്‌ക്കൂള്‍. 11 സ്വര്‍ണ്ണവും, 6 വെള്ളിയും, 4 വെങ്കലവുമാണ് ഇവിടുത്തെ ചുണക്കുട്ടന്മാര്‍ സ്വന്തമാക്കിയത്.
20 കുട്ടികളാണ് ലോംഗ് ജംപ്, ഷോട്ട്പുട്ട്, 100 മീറ്റര്‍ ഓട്ടം, നടപ്പുമത്സരം, സോഫ്ട് ബോള്‍ മത്സരം തുടങ്ങിയ ഇനങ്ങളില്‍ മത്സരിച്ചത്. കായിക രംഗത്ത് എന്നപോലെ കലാരംഗത്തും പ്രവൃത്തി പരിചയ ഇനങ്ങളിലും ദേശീയ തലങ്ങളിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. 52 കുട്ടികളാണ് ഈ സ്ഥാപനത്തില്‍ പരിശീലനം നേടുന്നത്. പ്രിന്‍സിപ്പല്‍ അന്നമ്മ തോമസിന്റെ നേതൃത്വത്തില്‍ 11 ജീവനക്കാരും ഉണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ