Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012, ജനുവരി 30, തിങ്കളാഴ്‌ച

ഭക്തിയുടെ നിറവില്‍ കോഴായില്‍ ധ്വജ പ്രതിഷ്ഠ: ഇന്ന് ഉത്സവം കൊടിയേറും

കോഴാ: നാടിന് പുത്തന്‍ ആത്മീയ ഉണര്‍വേകി കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠ നടന്നു. ചൊവ്വാഴ്ച ധ്വജപ്രതിഷ്ഠാ ഉത്സവം കൊടിയേറും.
തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍നമ്പൂതിരിയിടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. മേല്‍ശാന്തി ജി.സുരേഷ് വഴുതായിക്കാട്ടില്ലം സഹകാര്‍മ്മികനായി. ഒരുനാട് ഒന്നാകെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ 8.30-ന് വിവിധ കലശാഭിഷേകങ്ങള്‍. 9.30-ന് ബ്രഹ്മകലശാഭിഷേകം. രാത്രി 7.30-ന് കൊടിയേറ്റ്. ഉത്സവ ദിവസങ്ങളില്‍ രാവിലെ 8-ന് നവകം പഞ്ചഗവ്യകം അഭിഷേകം. രാത്രി 7-ന് ശ്രീഭൂതബലി. 8-ന് വിളക്ക് എന്നിവ നടക്കും. 1, 4 തീയതികളില്‍ രാവിലെ 9-ന് ഉത്സവ ബലി ചടങ്ങുകള്‍ ആരംഭിക്കും. 11.30-ന് ദര്‍ശനം.
ശനിയാഴ്ച രാത്രി 9.30-ന് പള്ളിവേട്ട. 10-ന് വലിയ വിളക്ക്, വലിയ കണിക്ക. 5-ന് രാത്രി 7.30-ന് ആറാട്ട് എന്നിവയാണ് പരിപടികള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP