Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഫെബ്രുവരി 27, ബുധനാഴ്‌ച

അടിയന്തര തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

കടുത്തുരുത്തി: പഞ്ചായത്ത് സ്റ്റേഡിയം 33 കെവി പവര്‍ സ്റ്റേഷന് ഏകപക്ഷീയമായി വിട്ടുനല്‍കിയ കല്ലറ ഗ്രാമപഞ്ചായത്ത് തീരുമാനത്തിനെതിരേ സമര്‍പ്പിച്ച പരാതിയില്‍ അടിയന്തര തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഈ തീരുമാനത്തിനെതിരേ കല്ലറ പൗരസമിതി അഡ്വ. പി.ഐ. ജയകുമാര്‍ മുഖേന നല്‍കിയ റിട്ട് ഹര്‍ജിയിലാണ് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

തദ്ദേശവാസികളുമായി ആലോചിക്കാതെ വെള്ളക്കെട്ട് നിറഞ്ഞതും പട്ടിക വിഭാഗങ്ങളില്‍പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ പ്രദേശത്ത് വൈദ്യുതി സബ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നീക്കത്തെയാണ് പൗരസമിതി ചോദ്യം ചെയ്തത്.

നേരത്തെ പഞ്ചായത്ത് ഭരണസമിതിയുടെ ഏകപക്ഷീയ തീരുമാനത്തിനെതിരേ സിപിഎം കല്ലറ ലോക്കല്‍ കമ്മിറ്റിയും ഡിവൈഎഫ്‌ഐയും രംഗത്തു വന്നിരുന്നു. മൂന്നു മാസം മുമ്പ് പ്രതിഷേധ സൂചകമായി ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പ്രതിഷേധ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP