പാലാ: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍
അഡ്മിനിസ്‌ട്രേഷന്‍ (കില) സംസ്ഥാനത്തെ 140 നിയോജകമണ്ഡലത്തിലും നടപ്പിലാക്കുന്ന
സംയോജിത സുസ്ഥിര വികസന ആസൂത്രണത്തിന്റെ മുന്‍നിരയിലേക്കു പാലാ കുതിക്കുന്നു.
കേന്ദ്ര-സംസ്ഥാന-ത്രിതല പഞ്ചായത്ത് പദ്ധതികളും ആവര്‍ത്തനമില്ലാതെ ക്രോഡീകരിച്ചാണ്
അതത് എംഎല്‍എമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു സുസ്ഥിര വികസനപദ്ധതികള്‍
നടപ്പിലാക്കുന്നത്.
പാലായില്‍ മന്ത്രി കെ.എം. മാണി ചെയര്‍മാനും ആര്‍ഡിഒ ഇ.വി. ബേബിച്ചന്‍, എ.കെ. ചന്ദ്രമോഹന്‍, ഫിലിപ്പ് കുഴികുളം എന്നിവര്‍ കണ്‍വീനര്‍മാരുമായുള്ള സമിതി ഇതിനകം നാലു സിറ്റിംഗ് പൂര്‍ത്തിയാക്കി. എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം എന്നിവരുടെ നേതൃത്വവും വികസനസമിതിക്കുണ്ട്. ജില്ലാ പഞ്ചായത്തും രണ്ടു ബ്ലോക്ക് പഞ്ചായത്തുകളുമടക്കം 16 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തവും പദ്ധതിക്കുണ്ട്.
വിവിധ പഞ്ചായത്തുകളില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുവജന, വിദ്യാര്‍ഥി, വനിത, പട്ടികജാതി, ഭിന്നശേഷി, കര്‍ഷക ഗ്രാമസഭകളും തദ്ദേശവകുപ്പുമന്ത്രി നയിക്കുന്ന ഗ്രാമയാത്ര ഗ്രാമസഭകളും ഉണ്ടാകും. 11 വിഷയ ഗ്രൂപ്പുകളിലായി വിവിധ വികസനപദ്ധതികള്‍ ഷെല്‍ഫ് ഓഫ് പ്രോജക്ടുകള്‍ ആക്കുന്നുണ്ട്. സമ്പൂര്‍ണ വൈദ്യുതി, കുടിവെള്ള, മഴവെള്ള സംഭരണ, ഭവനനിര്‍മാണ, ആംഗന്‍വാടി ശിശു സൗഹൃദ വിഷയങ്ങളും മാലിന്യനിര്‍മാര്‍ജന, ഭൂരഹിത പ്രശ്‌നങ്ങളും, ഗ്രീന്‍ഹൗസ്, ടൂറിസ വികസന, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്‍ഫോപാര്‍ക്ക്, ഗ്രൂപ്പ് ഫാമിംഗ്, ഗ്രൂപ്പ് കാറ്റില്‍ഫാം, സ്മാര്‍ട്ട് ക്ലാസ്‌റൂം, പാല്‍-മുട്ട-ഇറച്ചി-മീന്‍-പച്ചക്കറി സ്വയംപര്യാപ്തത, വയോജന-സ്ത്രീജന-യുവജന പദ്ധതികളും ഗതാഗതസൗകര്യവികസനം, പാലാ എഡ്യൂക്കേഷന്‍ ഹബ്ബ് എന്നിവയും സമഗ്രവികസനപദ്ധതികളുടെ ഭാഗമാണ്. ഒരു വര്‍ഷത്തിനകം ദൈ്വമാസ അവലോകനങ്ങളോടെ നടക്കുന്ന ഒന്നാം ഘട്ടത്തിന്റെ തുടക്കത്തിനായി മാത്രം മൂന്നു കോടി രൂപ കണെ്ടത്തുമെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ