മണ്ണയ്ക്കനാട്:
പൊടിപ്പും തൊങ്ങലും വച്ച് നാട്ടിലാകെ ബ്ലാക്ക്മാന് കഥകല് പരത്തിയ മറവില്‍
മോഷ്ടാക്കള്‍ വിലസുന്നു. കഴിഞ്ഞ ദിവസം ബ്ലാക്ക്മാന് കഥയെ തുടര്‍ന്ന് പാതിരാ വരെ
ഇരുന്നൂറിലേറെ പേര് തിരച്ചില്‍ നടത്തിയ മണ്ണയ്ക്കനാട് ഭാഗത്ത് ബുധനാഴ്ച
രാത്രി അപരിചിതരായ രണ്ട് പേരെ പറമ്പില്‍ മറഞ്ഞിരിക്കുന്ന നിലയില്‍
കാണപ്പെട്ടു.
തുരുത്തിക്കാട് ഭാഗത്ത് പാറത്തൊട്ടിയില്‍ ഷിജിയുടെ
വീടിരിക്കുന്ന പറമ്പിലാണ് അപരിചിതരായ രണ്ട് പേര് മറഞ്ഞിരിക്കുന്നത്
കണ്ടത്. വൈദ്യുതി കട്ട് സമയമായിരുന്നു. വീട്ടുകാര്‍ കണ്ടെന്ന്
മനസിലായതോടെ രണ്ട് വഴിക്ക് ഇരുവരും ഓടി. ഉടന്‍ തന്നെ നാട്ടുകാര്‍ പോലീസ്
സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. രാത്രി 12 വരെ തിരഞ്ഞെങ്കിലും
പ്രയോജനമുണ്ടായില്ല.
ബ്ലാക്ക്മാന് കഥകള്‍ പരന്നതിന്റെ പുറകെ പകല്‍ സമയങ്ങളിലും നാട്ടിന് പുറങ്ങളില്‍ അപരിചിതരെ കാണുന്നതായി പ്രദേശവാസികള്‍ പറയുന്നുണ്ട്.
ബ്ലാക്ക്മാന് കഥകള്‍ പരന്നതിന്റെ പുറകെ പകല്‍ സമയങ്ങളിലും നാട്ടിന് പുറങ്ങളില്‍ അപരിചിതരെ കാണുന്നതായി പ്രദേശവാസികള്‍ പറയുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ