Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, മാർച്ച് 22, വെള്ളിയാഴ്‌ച

കുറവിലങ്ങാട്ട് തമുക്കുനേര്‍ച്ച നാളെ

കുറവിലങ്ങാട്: ചരിത്രം വിളമ്പി മര്‍ത്തമറിയം ഫൊറോന പള്ളിയില്‍ നാളെ തമുക്കുനേര്‍ച്ച. കളത്തൂര്‍കരയുടെ ഒത്തൊരുമയും ഇടവകയുടെ ഒന്നാകെയുള്ള ആത്മീയശക്തിയും വിളിച്ചറിയിച്ചാണ് ഓശാന ഞായറാഴ്ചയായ നാളെ കുറവിലങ്ങാട്ട് തമുക്കുനേര്‍ച്ച നടത്തുന്നത്. നാളെ രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന, കുരുത്തോല വെഞ്ചരിപ്പ് - വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍. തുടര്‍ന്നു പ്രദക്ഷിണം. 11 ന് വിശുദ്ധ കുര്‍ബാന. 12 നു തമുക്കു നേര്‍ച്ച. വൈകുന്നേരം 4.30 നു വിശുദ്ധ കുര്‍ബാന.ആപത്തുഘട്ടത്തില്‍ ദൈവം നടത്തിയ വലിയ ഇടപെടലുകളെ ഓര്‍മിക്കുകയും കൃതജ്ഞത അര്‍പ്പിക്കുകയുമാണു തമുക്കുനേര്‍ച്ചയിലൂടെ ചെയ്യുന്നത്. കളത്തൂര്‍ കരയിലെ വിവാഹിതരായ പുരുഷന്മാര്‍ ആള്‍ക്കൊന്നിന് നൂറു ചെറുപഴം, ആറ് തേങ്ങ ചുരണ്ടിയത്, മൂന്നിടങ്ങഴി അരി വറുത്തുപൊടിച്ചത്, 50 രൂപ എന്നിങ്ങനെ ഓഹരി ചേര്‍ന്നാണു നേര്‍ച്ച നടത്തുന്നത്. നേര്‍ച്ച തയാറാക്കുന്നതിനായി വലിയ തോണി, എട്ട് നാക്കുള്ള ചിരവ, വാര്‍പ്പുകള്‍, ചെമ്പുകള്‍, വല്ലം, തുഴ തുടങ്ങിയവ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP