Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 6, ബുധനാഴ്‌ച

എസ്.എസ്.എല്‍.സി. പരീക്ഷ-വൈകല്യമുള്ളവര്‍ക്ക് സഹായി ആയി

കുറവിലങ്ങാട്: മാര്‍ച്ച് 11-ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ വൈകല്യമുള്ള കുട്ടികള്‍ക്ക് പരീക്ഷ എഴു­താന്‍ സഹായിയെ നിയോ­ഗി­ക്കു­ന്ന­തിന് ഉത്ത­ര­വെ­ത്തി. എന്നാല്‍ ടീച്ച­റുടെ സഹാ­യ­ത്തെ­ക്കു­റിച്ചോ അധിക സമയം നല്‍കു­ന്ന­തിനെകുറിച്ചോ ഇനിയും വ്യക്ത­ത­യാ­യി­ല്ല. ഇതില്‍ വിദ്യാര്‍ത്ഥികള്‍ ക്കുള്ള ആശങ്ക പ്രക­ട­പ്പിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമി റി­പ്പോര്‍ട്ട് നല്‍കി­യി­രു­ന്നു.
       വൈകല്യമുള്ള പരീക്ഷാര്‍ത്ഥിക്ക് അവര്‍ പറഞ്ഞു കൊടുക്കുന്ന ഉത്തരം കേട്ടെഴുതാന്‍ 9 ക്ലാസ് വിദ്യാര്‍ത്ഥിയെ നിയോഗിക്കുന്ന­തി­നാണ് സര്‍ക്കാര്‍ അനു­മതി നല്‍കി­യി­രി­ക്കു­ന്ന­ത്. ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വൈകല്യത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ചിലര്‍ക്ക് പരീക്ഷ സമയം അധികം നല്‍കാറുണ്ട്. ഇത്തവണ പരീക്ഷാ സമയം അധികം നല്‍കുന്നതിനെക്കുറിച്ച് ഒന്നും ഉത്തരവ് പറയുന്നില്ല.
             ഇതുവരെയും അദ്ധ്യാപകര്‍ക്ക് പരീക്ഷാ ഡ്യൂട്ടി ഉത്തരവും എത്തിയിട്ടില്ല. ഇനി രണ്ട് പ്രവൃത്തി ദിനം മാത്രമാണ് പരീക്ഷയ്ക്ക് ഉള്ളത്. ഡ്യൂട്ടി ലീവ് ലഭിച്ച ശേഷം വേണം അദ്ധ്യാപകര്‍ക്ക് നിലവിലുള്ള സ്‌ക്കൂളില്‍ നിന്നും റിലീവ് വാങ്ങാന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP