ബ്ലോക്ക് ജീവനക്കാരെന്ന വ്യാജേന തട്ടിപ്പിനു ശ്രമം
മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി
മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി
കുറവിലങ്ങാട്: ബ്ലോക്ക് ജീവനക്കാരെന്ന വ്യാജേന ധനസഹായം വാഗ്‌ദാനം ചെയ്‌ത് വീടുകളിലെത്തി തട്ടിപ്പു നടത്തുന്ന മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി. കാഞ്ഞിരപ്പിള്ളി സ്വദേശികളായ തൈപ്പറമ്പില്‍ താമര എന്നു വിളിക്കുന്ന ഷഫീക്ക് (24), പുതുപറമ്പില്‍ ഷാനവാസ് (21), ജാഫര്‍ മനസില്‍ സില്‍വര്‍ എന്നു വിളിക്കുന്ന ജാഫര്‍ (28) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‌പിച്ചത്.
തിങ്കളാഴ്‌ച കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിക്കു കരോട്ട് ഭാഗത്താണ് സംഭവം. വൈകിട്ട് മൂന്നുമണിയോടെ പ്ലാച്ചാണിയില്‍ വര്‍ക്കിയുടെ വീട്ടില്‍ സംഘം എത്തി. വര്‍ക്കിക്ക് ബ്ലോക്കില്‍ നിന്നും പശുവളര്‍ത്തലിന് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും ഇതിന് ഗുണഭോക്തൃ വിഹിതമായി വര്‍ക്കി 2480 രൂപാ നല്‍കണമെന്നും ഇവര്‍ പറഞ്ഞു. തിങ്കളാഴ്‌ചയാണ് അവസാന ദിവസമെന്നും അതുകൊണ്ട് ഗുണഭോക്തൃ വിഹിതം ഇപ്പോള്‍ തന്നെ തരണമെന്നും ധരിപ്പിച്ചു. ഗുണഭോക്തൃ വിഹിതം അടച്ചാല്‍ തൊട്ടടുത്ത ദിവസം ബ്ലോക്കില്‍ നിന്നും 21000 രൂപായുടെ ചെക്ക് നല്‍കുമന്നും ഈ പണം തിരികെ അടയ്‌ക്കേണ്ടതില്ലെന്നുമാണ് സംഘം പറഞ്ഞത്.
അപ്പോള്‍ കൈയില്‍ പണം ഇല്ലാത്തതിനാല്‍ വര്‍ക്കി അയല്‍ വാസിയും ബാങ്ക് ഡയറക്‌ടര്‍ ബോര്‍ഡ് അംഗവുമായ ജോയിയെ സമീപിച്ചു. സംശയം തോന്നിയ ജോയി പഞ്ചായത്തു പ്രസിഡണ്ട് പി.സി. കുര്യനെ വിവരം അറിയിച്ചു. തട്ടിപ്പ് തിരിച്ചറിഞ്ഞ പ്രസിഡണ്ട് പോലീസിനെ അറിയിക്കുകയും സംഭവ സ്ഥലത്ത് എത്തുകയുമായിരുന്നു.
അയല്‍വാസിയായ ജോയി ഇവരോട് ഇതേകുറിച്ച് ചോദിച്ചപ്പോള്‍ ജോയിക്ക് 20 രൂപാക്ക് കോഴിയേയും കൂടും നല്‍കാമെന്നും ഇവര്‍ അറിയിച്ചു.
ഷഫീക്ക് വീടുകള്‍ തോറും കയറി കോഴികുഞ്ഞിന് ഓഡര്‍ ശേഖരിച്ച് എത്തിച്ചു കൊടുക്കുന്ന തൊഴില്‍ ചെയ്‌തു വരുന്ന ആളാണെന്ന് എസ്. ഐ. ടിപ്‌സണ്‍ തോമസ് പറഞ്ഞു. ഷാനവാസിന്റേതാണ് ഓട്ടോറിക്ഷാ. ഇതേ രീതിയില്‍ കോഴാ സ്വദേശിനി ഓമനയില്‍ നിന്നും ഇവര്‍ 400 രൂപാ വാങ്ങിയിരുന്നു. മോനിപ്പള്ളിയിലടക്കം നിരവധി പ്രദേശങ്ങളില്‍ ഈ തന്ത്രം പ്രയോഗിച്ചുവെന്നും മറ്റൊരിടത്തു നിന്നും പണം കിട്ടിയില്ലാ എന്നുമാണ് സംഘം പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ