കുറവിലങ്ങാട്ട് ഒരു വീടിന് ഒരു ഫലവൃക്ഷം പദ്ധതി
കുറവിലങ്ങാട്: ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനും കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തിയെടുക്കുന്നതിനുമുള്ള ശ്രമത്തിലാണ് കുറവിലങ്ങാട് മര്‍ത്ത്‌മറിയം ഫൊറോന ഇടവകയിലെ കുട്ടികള്‍. 'ഒരു വീടിന് ഒരു ഫലവൃക്ഷം' പദ്ധതിയിലൂടെ ഓരോ കുട്ടിയും ഒരു ഫലവൃക്ഷമെങ്കിലും നട്ടു നനച്ച് വളര്‍ത്താന്‍ തയാറെടുക്കുകയാണിവിടെ. കുട്ടികളെ സഹായിക്കാന്‍ ഇടവകയിലെ മതാധ്യാപകരും കൂടെയുണ്‌ട്.
ഫൊറോനാ വികാരി റവ.ഡോ.ജോസഫ് മലേപറമ്പില്‍ കുട്ടികള്‍ക്ക് വാഴവിത്ത് വിതരണംചെയ്‌ത് നൂതനസംരംഭത്തിനു തുടക്കമിടും. കോഴാ കൃഷി ഫാമില്‍നിന്നു ശേഖരിച്ച രണ്‌ടായിരത്തോളം വാഴവിത്തുകള്‍ തയാറാക്കി ഇന്നുമുതല്‍ കുട്ടികള്‍ക്കു നല്‍കും. ഫലമെടുക്കുന്നതുവരെ കൃഷി നിരീക്ഷിച്ച് കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തക്കവിധം അവരെ പ്രോത്സാഹിപ്പിക്കും.
ഞായറാഴ്‌ച ഉച്ചയ്‌ക്ക് 12.30-ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍ പദ്ധതി ഉദ്‌ഘാടനം ചെയ്യും. പ്രഫ.ജോര്‍ജ് ജോണ്‍ നിധീരി, തങ്കച്ചന്‍ കാവുങ്കല്‍, സെബാസ്‌റ്റിയന്‍ മുള്ളുപുര, ഫാ.ജോസഫ് നരിതൂക്കില്‍, ഫാ.കുര്യാക്കോസ് കാപ്പിലിപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ