Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 9, ചൊവ്വാഴ്ച

കാത്തരിപ്പിനു വിരാമം; സര്‍ക്കാര്‍ നിര്‍ദേശമെത്തി: പാലാ ത്രിവേണി മാര്‍ച്ചില്‍ തുറക്കും

കാത്തരിപ്പിനു വിരാമം; സര്‍ക്കാര്‍ നിര്‍ദേശമെത്തി: പാലാ ത്രിവേണി മാര്‍ച്ചില്‍ തുറക്കും

പാലാ: കാത്തിരിപ്പിന്‌ വിരാമമാകുന്നു; പാലാ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്‌ തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമെത്തി. ഉദ്‌ഘാടനത്തിന്‌ മന്ത്രിയെതന്നെ വേണമെന്ന നിലപാടാണ്‌ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കാലതാമസമുണ്‌ടാക്കിയതെന്ന വിലയിരുത്തലിനിടെയാണ്‌ സര്‍ക്കാര്‍ നിര്‍ദേശം.
മാര്‍ച്ച്‌ ആദ്യവാരം ഉദ്‌ഘാടനം നടത്തി പ്രവര്‍ത്തനം തുടങ്ങാനാണ്‌ ഇപ്പോള്‍ തീരുമാനമുള്ളത്‌.

മാര്‍ച്ച്‌ 31-നു മുന്‍പായി സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്‌ഡലങ്ങളിലുമുള്ള ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമെത്തിയതോടെയാണ്‌ ഇപ്പോള്‍ പാലായിലെ ത്രിവേണി തുറക്കാന്‍ തീരുമാനമെടുത്തത്‌.

പണിപൂര്‍ത്തീകരിച്ച പാലായിലെ കെട്ടിടത്തിന്‌ കഴിഞ്ഞ ജൂലൈമുതല്‍ വാടക നല്‍കിയതില്‍ മാത്രം പതിനായിരങ്ങളാണ്‌ സര്‍ക്കാരിന്‌ നഷ്‌ടമായത്‌. പ്രവര്‍ത്തനം തുടങ്ങാതെ കാത്തുകിടക്കുമ്പോഴും മന്ത്രിയുടെ സൗകര്യാര്‍ഥം ഉദ്‌ഘാടനം നടത്തണമെന്ന മറുപടിയായിരുന്നു അധികൃതര്‍ നല്‍കിയിരുന്നത്‌.

കഴിഞ്ഞ ഓണത്തിനുമുന്‍പായി തുറന്ന്‌ പ്രവര്‍ത്തിക്കുന്നവിധത്തിലായിരുന്നു പാലായിലെ ത്രിവേണി മാര്‍ക്കറ്റ്‌ ക്രമീകരിച്ചത്‌. ഇതിനൊപ്പം അനുവദിച്ച നെടുങ്കണ്‌ടം, തൊടുപുഴ മാര്‍ക്കറ്റുകള്‍ തുറന്നിട്ടും ഇവിടെ മന്ത്രിയെ കാത്തിരുന്നതിനാല്‍ സാധാരണക്കാരന്‌ വിലക്കിഴിവില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാനുള്ള അവസരം നഷ്‌ടമായി.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP