Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഫെബ്രുവരി 4, വ്യാഴാഴ്‌ച

വാര്‍ഷികപദ്ധതികള്‍ നിശ്ചിത സമയത്തു നല്‍കണം: കളക്‌ടര്‍

വാര്‍ഷികപദ്ധതികള്‍ നിശ്ചിത സമയത്തു നല്‍കണം: കളക്‌ടര്‍

കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, 2010-11 ലെ വാര്‍ഷിക പദ്ധതിക ള്‍ക്ക്‌ നിശ്ചിത തീയതിക്കകം ജില്ലാ ആസൂത്രണസ മിതിയുടെ അംഗീകാരം വാങ്ങാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ജില്ലാ കളക്‌ടര്‍ മിനി ആന്റണി നിര്‍ദേശിച്ചു.

ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവ പദ്ധതികള്‍ 25-നു മുമ്പ്‌ സാങ്കേതികോപദേശക സംഘത്തിന്‌ സമര്‍പ്പിക്കുകയും മാര്‍ച്ച്‌ 10-നകം ഡി.പി.സി.യുടെ അംഗീകാരം വാങ്ങുകയും ചെയ്യണം. ബ്ലോക്ക്‌-ജില്ലാ പഞ്ചായത്തുകള്‍ മാര്‍ച്ച്‌ ഒന്നിനകം പദ്ധതി നിര്‍ദേശം സാങ്കേതികോപദേശകസംഘത്തിന്‌ സമര്‍പ്പിച്ച്‌ മാര്‍ച്ച്‌ 15-നകമാണ്‌ അംഗീകാരം വാങ്ങേണ്‌ടത്‌.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി തയ്യാറാക്കുന്നതിനും അവ സമയബന്ധിതമായി പരിശോധി ച്ച്‌ നല്‍കുന്നതിനും എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും ആവശ്യമായ സഹായസഹകരണം നല്‍കണമെന്നും കളക്‌ടര്‍ അറിയിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP