Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 10, ഞായറാഴ്‌ച

പ്രരണം രംഗം ഉത്സവലഹരിയില് തന.

പ്രരണം രംഗം ഉത്സവലഹരിയില് തന.
കുറവിലങ്ങാട്: വോട്ടെടുപ്പിനു രണ്ടാഴ്ച മാത്രം; വാര്ഡു കണ്വന്ഷനുകളും ബൂത്തു കണ്വന്ഷനുകളും ഒന്നാംഘട്ട ഭവനസന്ദര്ശനവും പൂര്ത്തിയാക്കി സ്ഥാനാര്ഥികള് രണ്ടാംഘട്ടത്തിലേക്കു കടന്ന് പ്രരണം രംഗം ഉത്സവലഹരിയില് തന.

എല്ലാ സ്ഥാനാര്ഥികളും വീടുവീടാന്തരം കയറിയുള്ള വോട്ട് അഭ്യര്ഥന ഒരു വട്ടം പൂര്ത്തിയാക്കിയിരിക്കുന്നു. പത്തു മുതല് മുപ്പതുവരെ പ്രവര്ത്തകരുമായിട്ടാണ് മിക്ക സ്ഥാനാര്ഥികളും വീടുകയാറാന് എത്തിയത്. അവധി ദിവസമായതിനാല് കുടുംബാഗങ്ങളെ മുഴുവനും നേരില് കാണാന് പറ്റുന്ന അവസരമായതിനാലാണ് ഇന്നലെ എല്ലാ സ്ഥാനാര്ഥികളും ഭവനസന്ദര്ശനത്തിനായി മാറ്റിവച്ചത്. രാവിലെ തുടങ്ങിയ വീടുകയറ്റം രാത്രി വൈകിയാണ് അവസാനിച്ചത്. നാട്ടിന്പുറങ്ങളില് കുന്നുകളും തോടുകളും കടന്ന് എല്ലാ വീടുകളും കയറാന് സ്ഥാനാര്ഥികള് ശ്രമിച്ചപ്പോള് നഗരപ്രദേശങ്ങളില് ഫ്ളാറ്റുകള് കയറാനാണ് സ്ഥാനാര്ഥികള് ശ്രമിച്ചത്.

രാവിലെ ഏഴോടെ സ്ഥാനാര്ഥികള് തൂവെള്ള വസ്ത്രവുമായി കവലകളിലും മറ്റും സ്ഥാനം പിടിക്കും. വൈകുന്നേരം ആറു വരെ വീടുകയറ്റമാണ് മിക്കവരും, പിന്നെ കുടുംബസംഗമങ്ങളും തെരഞ്ഞെടുപ്പ് അവലേകനങ്ങളും പൊതുസമ്മേളനങ്ങളുമാണ് നടക്കുന്നത്. എല്ലാ കുടുംബസംഗമങ്ങളിലും സ്ഥാനാര്ഥികള് പങ്കെടുക്കുന്നുണ.

ഇരുമുന്നണികളും ബിജെപിയും പ്രചാരണത്തിന്റെ രണ്ടാഘട്ടത്തില് സ്ക്വാഡ്് പ്രവര്ത്തനവും കോര്ണര് യോഗങ്ങളുമാണ് പ്ലാന് ചെയ്തിരിക്കുന്നത്. പ്രമുഖ നേതാക്കളും മന്ത്രിമാരും പങ്കെടുക്കുന്ന പൊതുയോഗങ്ങള് ഇന്നു മുതല് ജില്ലയുടെ വിവിധ ഭാഗങ്ങളില് നടക്കും. യുവജനങ്ങളുടെയും തൊഴിലാളികളുടെയും സര്വീസ് സംഘടനകളുടെയും നേതൃത്വത്തിലാണു സ്ക്വാഡ് പ്രവര്ത്തനം നടത്തുന്നത്.
വനിതാ സ്ഥാനാര്ഥികള്ക്കായി മഹിളാ സംഘടനകളുടെയും വീട്ടമ്മമാരുടെയും നേതൃത്വത്തിലാണു പ്രചാരണം നടക്കുന്നത്. കുടുബശ്രീ, അയല്ക്കൂട്ടങ്ങളെ ഉള്പ്പെടുത്താന് ഇരുമുന്നണികളും പരമാവധി ശ്രമിക്കുന്നുണ.

തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്കുണെ്ടങ്കിലും സ്ഥാനാര്ഥികളുടെ ബഹുവര്ണ പോസ്റ്ററുകളും ചിഹ്നങ്ങളും രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തുതലങ്ങളില് ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലികളും മുന്നണികള് ആസൂത്രണം ചെയ്യുന്നുണ്ട്.

എല്ഡിഎഫും യുഡിഎഫും വാര്ഡ് തെരഞ്ഞെടുപ്പുകമ്മിറ്റിയുടെ ചുമതലയുള്ള സെക്രട്ടറിമാര്ക്കു തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട നിര്ദേശങ്ങള് നല്കിയിട്ടുണ്ട്. വാര്ഡില് മുന്നണി സ്ഥാനാര്ഥിക്കു ലഭിക്കാവുന്ന വോട്ട്്, എതിര്സ്ഥാനാര്ഥിക്ക് ലഭിക്കാവുന്ന വോട്ട് എന്നിവ രണ്ടു ദിവസത്തിനുള്ളില് നല്കാനാണ് ജില്ലാ നേതൃത്വത്തിന്റെ നിര്ദേശം.

തെരഞ്ഞെടുപ്പു രംഗം ചൂടുപിടിച്ചതോടെ നാട്ടിന്പുറങ്ങളില് തെരഞ്ഞെടുപ്പു ജ്വരം പടര്ന്നിരിക്കുകയാണ്. നാലാള് കുടുന്നിടത്തെല്ലാം തെരഞ്ഞെടുപ്പും സ്ഥാനാര്ഥികളുമാണ് വിഷയം. ചായക്കടകളിലും ഓഫീസുകളിലും വെയിറ്റിംഗ്ഷെഡുകളിലുമെല്ലാം തെരഞ്ഞെടുപ്പിന്റെ ആവേശചര്ച്ചകളാണ് നടക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP