Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 10, ഞായറാഴ്‌ച

കടുത്തുരുത്തിയില് ഏറെയും നവാഗതര്


കടുത്തുരുത്തിയില് ഏറെയും നവാഗതര്


കുറുപ്പന്തറ: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില് മത്സരരംഗത്ത് ഭൂരിഭാഗവും നവാഗതര്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും മുന് ഭരണസമിതിയിലെ ഓരോരുത്തര്വീതമാണ് മത്സരരംഗത്തുള്ളത്. കടുത്തുരുത്തി പഞ്ചായത്തില് സ്ഥാനാര്ഥി മുന്നണിസീറ്റ് നിഷേധിച്ചതിനെത്തുടര്ന്ന് സ്വതന്ത്രനായിട്ടാണ് ജനവിധിതേടുന്നത്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലുണ്ടായിരുന്നവരില് വീണ്ടും രംഗത്തുള്ളത് യുഡിഎഫ് സ്ഥാനാര്ഥി സില്ജി പൗലോസ് മാത്രമാണ്. കഴിഞ്ഞ ടേമില് കീഴൂര് ഡിവിഷനില്നിന്നു വിജയിച്ച സില്ജി ഇത്തവണ കടുത്തുരുത്തിയില്നിന്നാണ് ബ്ലോക്കിലേക്കു വീണ്ടും ജനവിധി തേടുന്നത്.
ജില്ലാ പഞ്ചായത്തിലേക്ക് കടുത്തുരുത്തി ഡിവിഷനില്നിന്ന് മത്സരിക്കുന്നവര് രണ്ടുപേരും ജനപ്രതിനിധികളാണ്. ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന ജോസ് പുത്തന്കാലാ യുഡിഎഫ്സ്ഥാനാര്ഥിയായി രംഗത്തെത്തുമ്പോള് മാഞ്ഞൂര് പഞ്ചായത്ത് പ്രസിഡന്റുസ്ഥാനത്തുനിന്നാണ് എല്ഡിഎഫ് സ്ഥാനാര്ഥി തോമസ് അരയത്ത് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വെള്ളൂര് ഡിവിഷനില്നിന്നു മത്സരിക്കുന്ന ഇരു സ്ഥാനാര്ഥികളും പുതുമുഖങ്ങളാണ്. യുഡിഎഫ് സ്ഥാനാര്ഥിയായി എത്തുന്ന കെ.എ. അപ്പച്ചനും എല്ഡിഎഫ് സ്ഥാനാര്ഥിയായി എത്തുന്ന കെ.യു. വര്ഗീസും പാര്ട്ടിസ്ഥാനങ്ങള് വഹിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടുന്നത് ആദ്യമായാണ്.
കല്ലറ പഞ്ചായത്തില് യുഡിഎഫ്, എല്ഡിഎഫ്, ബിജെപി മുന്നണികളില്നിന്നു ഓരോരുത്തര് വീതമാണ് വീണ്ടും മത്സരരംഗത്തുള്ളത്. മറ്റു പഞ്ചായത്തുകളിലെയും സ്ഥിതി ഭിന്നമല്ല.

കടുത്തുരുത്തി പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളവരില് ഒരാളൊഴികെ എല്ലാവരും പഞ്ചായത്തിലേക്ക് ആദ്യമായാണ് മത്സരിക്കുന്നത്. മുന് ഭരണസമിതിയിലുണ്ടായിരുന്ന ഏഴാംവാര്ഡ് മെംബറായിരുന്ന മാത്യു ജി. മുരിക്കനാണ് മുന്നണിസീറ്റ് നിഷേധിച്ചതിനെത്തുടര്ന്ന് സ്വതന്ത്രനായി എട്ടാംവാര്ഡില്നിന്നു മത്സരിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയിലെ ജനകീയനായ മെംബര്ക്ക് സീറ്റ് നിഷേധിച്ചതു യുഡിഎഫില് ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള് ചെറുതല്ല. ജില്ലാ പഞ്ചായത്തംഗമായിരുന്ന മേരി സെബാസ്റ്റ്യന് ഇത്തവണ ഒമ്പതാം വാര്ഡില് മത്സരരംഗത്തുണ്ട്. യുഡിഎഫിന്റെ പ്രസിഡന്റുസ്ഥാനാര്ഥിയായ മേരി സെബാസ്റ്റ്യനു മത്സരരംഗത്ത് ഇത് രണ്ടാംതവണയാണ്. മറ്റു ചില വാര്ഡുകളില് ഡമ്മിസ്ഥാനാര്ഥികളായി ചിലര് പത്രിക നല്കിയിട്ടുണെ്ടങ്കിലും ഇവര് ഇന്ന് പിന്വലിക്കും.

കല്ലറ പഞ്ചായത്തില് യുഡിഎഫിലെ ജോണി തോട്ടുങ്കല്, എല്ഡിഎഫിലെ കെ.ടി. സുഗുണന്,. ബിജെപിയിലെ രമേശ് കാവിമറ്റം എന്നീ മൂന്നുപേര് മാത്രമാണ് വീണ്ടും മത്സരരംഗത്തുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ഉള്പ്പെടെ പഴയ ഭരണസമിതിയിലെ മറ്റാരും മത്സരരംഗത്തില്ല.
മാഞ്ഞൂര് പഞ്ചായത്തില് മുന് പ്രസിഡന്റ് സി.എം. ജോര്ജ് യുഡിഎഫ് സ്ഥാനാര്ഥിയായും വൈസ് പ്രസിഡന്റ് കോമളവല്ലി എല്ഡിഎഫ് പക്ഷത്തും ഇക്കുറി വീണ്ടും മത്സരിക്കുന്നു. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ലൂക്കോസ് മാക്കിലും സൂസന് ഗര്വാസീസും മാഞ്ഞൂര്, കോതനല്ലൂര് ഡിവിഷനുകളില്നിന്നു ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുമെന്നാ ണറിയുന്നത്. കോണ്ഗ്രസ് നേതാവും മെംബറുമായ ഐ.ഡി. ദേവസ്യയും പഞ്ചായത്തിലേക്ക് ജനവിധി തേടുന്നുണ്ട്. ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്.

മുളക്കുളം പഞ്ചായത്തില് യുഡിഎഫിന്റെ രണ്ടു സ്ഥാനാര്ഥികള് മാത്രമാണ് സിറ്റിംഗ് മെംബര്മാര്. എട്ടാംവാര്ഡില്നിന്നു മത്സരരംഗത്തുള്ള കോണ്ഗ്രസിലെ വില്സണ് മാണിയും പത്തില്നിന്നും ജനവിധി തേടുന്ന കേരള കോണ്ഗ്രസ് -എമ്മിലെ ജയ്മോള് ജോര്ജും വാര്ഡുകള് മാറിയതിനെത്തുടര്ന്ന് ഇരുവരും അയല്വാര്ഡുകളില്നിന്നാണ് മത്സരംഗത്തെത്തുന്നത്. എല്ഡിഎഫിന്റെ കഴിഞ്ഞ ടേമിലെ രണ്ടു വനിതാ പ്രസിഡന്റുമാര് ഉള്പ്പെടെ ആരും മത്സരരംഗത്തില്ല.

വെള്ളൂരില് യുഡിഎഫിലെ മൂന്നും എല്ഡിഎഫിലെ ഒന്നും സിറ്റിംഗ് മെംബര്മാരാണ് വീണ്ടും ജനവിധിതേടുന്നത്. അഞ്ചാംവാര്ഡില്നിന്നു മത്സരിക്കുന്ന കോണ്ഗ്രസിലെ പി.വി. ചന്ദ്രന്, പതിനാലാം വാര്ഡില്നിന്നുള്ള കേരള കോണ്ഗ്രസ്-എമ്മിലെ ലൂക്ക് മാത്യു, ആറില്നിന്നുള്ള അഡ്വ.സിബിച്ചന് (കോണ്ഗ്രസ്) എന്നിവരും പന്ത്രണ്ടാംവാര്ഡില്നിന്നു വീണ്ടും ജനവിധി തേടുന്ന സിപിഎമ്മിലെ ലൈല ജമാല് എന്നിവരാണ് പഞ്ചായത്തിലെ പഴയ പടക്കുതിരകള്. ബാക്കിവരുന്ന വാര്ഡുകളിലെല്ലാം പുതുമുഖങ്ങളാണ് മത്സരരംഗത്തുള്ളത്. ഞീഴൂര് പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ പി.കെ. മോഹനന് അഞ്ചില്നിന്നു മത്സരിക്കുമ്പോള് 11ല്നിന്നു മുന് വൈസ് പ്രസിഡന്റ് ജോയി കുഴിവേലി ജനവിധിതേടുന്നു. ഏഴാംവാര്ഡ് മെംബറായിരുന്ന ഇ.കെ. രഘുകുമാര് കാട്ടാമ്പാക്ക് ഡിവിഷനില്നിന്നു കടുത്തുരുത്തി ബ്ലോക്കിലേക്ക് സിപിഎം പ്രതിനിധിയായി മത്സരിക്കുന്നു. യുഡിഎഫില് നാലാംവാര്ഡില് നിന്നു മത്സരിക്കുന്ന ടോമി പൊട്ടന്കുഴി മാത്രമാണ് സിറ്റിംഗ് മെംബര്. പതിവുപോലെ എല്ഡിഎഫില്നിന്നാണ് ഏറെയും പുതുമുഖങ്ങള് മത്സരരംഗത്തുള്ളത.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP