സൈക്കിളില്നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്ഥി മരിച്ചു
കടുത്തുരുത്തി: സുഹൃത്തിനൊപ്പം സൈക്കിളില്‍ സിഡി വാങ്ങാന്‍ പോകുംവഴി സൈക്കിള്‍ മറിഞ്ഞ് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്ഥി മരിച്ചു. ഞീഴൂര്‍ വാക്കാട് വള്ളിപ്പാലം വീട്ടില്‍ ജിനുമോന്‍ ആന്റണിയാണ് (16) മരിച്ചത്.
ആന്റണി ഏലിയാമ്മ ദമ്പതികളുടെ ഏക മകനാണ്. ഞീഴൂര്‍ വിശ്വഭാരതി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാര്ഥിയാണ്. ഏഴിനു രാത്രി ഒന്പതരയോടെ വീടിനു സമീപത്തുള്ള കുത്തനെയുള്ള ഇറക്കത്തിലാണ് അപകടം. നിയന്ത്രണംവിട്ട് സൈക്കിളില്നിന്നും തെറിച്ചുവീണ ജിനുവിന്റെ തല സമീപത്തെ മതിലില് ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപെട്ടു. സംസ്കാരം നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ