Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച

വിവാഹം തൊഴിലാക്കിയ വിരുതന്‍ പിടിയിലായി


വിവാഹം തൊഴിലാക്കിയ വിരുതന്‍ പിടിയിലായി

കടുത്തുരുത്തി:
വിവാഹം തൊഴിലാക്കിയ വിരുതന്‍, ഭാര്യമാരില്‍ ഒരാളായ വനിതാ പോലിന്റെപരാതിയെത്തുടര്‍ന്നു പിടിയിലായി. കല്ലറ സ്വദേശിനിയായ പോലീസ് കോണ്‍സ്റ്റബിളിന്റെ പരാതിയെത്തുടര്‍ന്ന് ഓച്ചിറ ഞക്കനാല്‍ തെങ്ങുംകുറ്റിയില്‍ ചാള്‍സ് ജോര്‍ജാണ് (57) അറസ്റ്റിലായത്.

    ഇടുക്കി ജില്ലയില്‍ കമ്പിളികണ്ടത്തിനു സമീപം പനയ്ക്കക്കുടി സ്വദേശിനിയായ യുവതിയുടെ വീട്ടില്‍നിന്നാണ് പ്രതിയെ ബുധനാഴ്ച രാത്രി പിടികൂടിയത്. വനിതാ പോലീസിനൊപ്പം കുടുംബമായി കഴിയുന്നതിനിടെ ജൂലൈയില്‍ കമ്പിളികണ്ടത്തെത്തി മുപ്പത്തിയെട്ടുകാരിയെയും ഇയാള്‍ വിവാഹംചെയ്തിരുന്നു.

    രണ്ടുവര്‍ഷം മുമ്പ് പത്രപരസ്യത്തിലൂടെയാണ് വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ പ്രതി വിവാഹം ചെയ്തത്. മധ്യപ്രദേശ് സ്വദേശിയാണെന്നും ജഗല്‍പൂരിലെ ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയിലെ സീനിയര്‍ വര്‍ക്‌സ് മാനേജരായി ജോലിനോക്കുന്നുവെന്നും ധരിപ്പിച്ചായിരുന്നു വിവാഹം. തുടര്‍ന്ന് രണ്ടുവര്‍ഷം ബേബിമോള്‍ക്കൊപ്പം കടുത്തുരുത്തി പോലീസ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.

   തൊഴില്‍സമരത്തെത്തുടര്‍ന്നു ഫാക്ടറി അടച്ചിട്ടിരിക്കുകയാണെന്നു ധരിപ്പിച്ചാണ് ഇയാള്‍ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞത്. ഇതിനിടെ ജോലിക്കാര്യം അന്വേഷിക്കാനെന്നു പറഞ്ഞു പലത വണ പണവും വാങ്ങി പോയിട്ടുണെ്ടന്നും ബേബിമോള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നു നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു.

  ഭര്‍ത്താവ് മുങ്ങിയതാണെന്നു മനസിലായതോടെ ബേബിമോള്‍ പരാതി നല്‍കുകയായിരുന്നു. പുതുപ്പള്ളി പയ്യപ്പാടി സ്വദേശിനിയായ മിലിട്ടറി നഴ്‌സും ഇയാളുടെ വിവാഹത്തട്ടിപ്പിനിരയായിട്ടുണ്ട്. ഈ ബന്ധത്തില്‍ ഇയാള്‍ക്കു കുട്ടിയുണെ്ടന്നും പോലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശിയായ യുവതിയെ മുമ്പ് വിവാഹം ചെയ്തിട്ടുണെ്ടന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

  1988-ല്‍ വടക്കേ ഇന്ത്യക്കാരി സംഗീതയെന്ന പെണ്‍കുട്ടിയെയായിരുന്നു ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ 20 വയസുള്ള ഒരു മകനുണ്ട്.

   തൃശനാപള്ളിയിലുണ്ടായ വാഹനാപകടത്തില്‍ സംഗീത മരിച്ചതോടെ കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ മുങ്ങി. ഞായറാഴ്ചകളില്‍ പത്രങ്ങളില്‍ വരുന്ന പരസ്യങ്ങളിലൂടെയാണ് ഇയാള്‍ പുതിയ യുവതികളെ കണെ്ടത്തി വിവാഹം ചെയ്തിരുന്നത്. വിലാസവും ജോലിയും ജാതിയും തെളിയിക്കുന്നതുള്‍പ്പെടെയുള്ള രേഖകളും വ്യാജമായി തയാറാക്കി സൂക്ഷിച്ചിരുന്നു.

    ചാള്‍സ് ജോര്‍ജ്, തോമസ് മാത്യു, രാജു, സോമന്‍ തുടങ്ങി വിവിധ പേരുകളിലാണ് വിവാഹിതനായിട്ടുള്ളത്. ഇടുക്കി, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്ന് ഇയാള്‍ വിവാഹങ്ങള്‍ നടത്തിയതായി സൂചനകളുണ്ട്. അറസ്റ്റുവിവരം മാധ്യമങ്ങളിലൂടെ അറിയുന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്നാണ് പോലീസ് കരുതുന്നത്.

    എസ്‌ഐ എ.ബി. വിബിന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ വിജയപ്രസാദ്, ലൂക്കോസ്, കോണ്‍സ്റ്റബിള്‍ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് വൈക്കം കോടതിയില്‍ ഹാജരാക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP