പോലീസ് ചമഞ്ഞെത്തിയ വിരുത മോതിരം മോഷ്ടിച്ചു
കടുത്തുരുത്തി: പോലീസുകാരിയാണെന്നു പരിചയപ്പെടുത്തി ബ്യൂട്ടിപാര്‍ലറില്‍ എത്തിയ യുവതി ബ്യൂട്ടീഷന്റെ മോതിരവുമായി കടന്നുകളഞ്ഞു. കടുത്തുരുത്തി എസ്ബിടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ക്യൂന്‍സ് ബ്യൂട്ടിപാര്‍ലറില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം.
തല മസാജ് ചെയ്യാനെത്തിയ യുവതി കടുത്തുരുത്തി സ്റ്റേഷനിലെ പോലീസാണെന്നാണു പരിചയപ്പെടുത്തിയത്. മസാജ് ചെയ്യുന്നതിനിടെ ബ്യൂട്ടീഷനായ ഇന്ദുവിനോട് മോതിരം തലയില്‍ ഉടക്കുന്നുണെ്ടന്നും ഊരിമാറ്റണമെന്നും ആവശ്യപ്പെട്ടു.
സമീപത്തെ മേശമേല്‍ മോതിരം ഊരിവച്ച ശേഷം ഇന്ദു ജോലി തുടര്‍ന്നു. മസാജിംഗ് കഴിഞ്ഞപ്പോള്‍ ബാത്ത്‌റൂമിലേക്കു കയറിയ യുവതി മടങ്ങിവന്നശേഷം സമീപത്തെ എടിഎം കൗണ്ടറില്‍നിന്നു പണമെടുത്ത് വരാമെന്നു പറഞ്ഞ് മടങ്ങി.
ഏറെസമയം കഴിഞ്ഞിട്ടും യുവതി മടങ്ങിയെത്തിയില്ല. ഇതിനിടെയാണ് അഞ്ചുഗ്രാമിന്റെ മോതിരം നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ