കോഴാ: നരസിംഹ സ്വാമി ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30-ന് വാഹന പ്രതിഷ്ഠയും ബ്രഹ്മ കലാശാഭിഷേകവും നടക്കും.
തിങ്കളാഴ്ച രാവിലെ 7-ന് കലശം എഴുന്നള്ളിക്കല്‍. 9.15-ന് വാഹന പ്രതിഷ്ഠ, കലശാഭിഷേകം, ജീവവാഹന, ധ്വജപ്രതിഷ്ഠ, ദിക്പാല കലശാഭിഷേകം, കുംഭേശ നിദ്ര കലശാഭിഷേകങ്ങള്‍ എന്നിവയാണ് ചടങ്ങുകള്‍ തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. മേല്‍ശാന്തി ജി.സുരേഷ് വഴുതായിക്കാട്ടില്ലം സഹകാര്‍മ്മികനായിരിക്കും. ചൊവ്വാഴ്ച കൊടിയേറുന്ന ധ്വജപ്രതിഷ്ഠാ ഉത്സവം ഫിബ്രവരി 5-ന് ആറാട്ടോടെ സമാപിക്കും.


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ