Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012, ജനുവരി 30, തിങ്കളാഴ്‌ച

കഴുന്ന് പ്രദക്ഷിണങ്ങള്‍ ആത്മീയ ഉണര്‍വേകി: കുറവിലങ്ങാട്ട് കപ്പല്‍പ്രദക്ഷിണം ഇന്ന്

കുറവിലങ്ങാട്: മര്‍ത്തമറിയം ഫൊറോന പള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി നടന്ന കഴുന്ന് പ്രദക്ഷിണങ്ങള്‍ നാടിന് പുത്തന്‍ ആത്മീയ ഉണര്‍വേകി.
ഇടവക ദേശത്തിന്റെയാകെ കൈവഴികളിലൂടെ തിങ്കളാഴ്ച ഉച്ചമുതല്‍ തന്നെ കഴുന്ന് പ്രദക്ഷിണങ്ങള്‍ ആരംഭിച്ചു.
കഴുന്നുചിട്ടികളില്‍ ഉള്‍പ്പെട്ടവരുടെ നേതൃത്വത്തില്‍ വീടുകളില്‍ കഴുന്നെത്തിച്ച് വിശുദ്ധ സെബസ്ത്യാനോസിനോടും പരിശുദ്ധ ദൈവമാതാവിനോടും പ്രാര്‍ഥിക്കുവാന്‍ നാടൊന്നാകെ ഒത്തുചേരുകയായിരുന്നു. വാദ്യമേളങ്ങളും മുത്തുക്കുടകളും കൊടിതോരണങ്ങളും ഭക്തിയുടെ നിറച്ചാര്‍ത്തൊരുക്കിയ വീഥികളിലൂടെയാണ് പ്രദക്ഷിണങ്ങള്‍ കടന്നു പോയത്. കോഴാ സെന്റ് ജോസഫസ്, പകലോമറ്റം സെന്റ് തോമസ് കപ്പേളകളില്‍ നിന്നുള്ള പ്രദക്ഷിണം ഇടവക ദേവാലയത്തില്‍ നിന്നുള്ള പ്രദക്ഷിണവുമായി ജൂബിലി കപ്പേളയില്‍ സംഗമിച്ചു.
ക്രിസ്തുവരിച്ച കുരശിന്റെ തിരുശേഷിപ്പ് വണക്കത്തിനും ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. വികാരി ഡോ. ജോസഫ് മലേപറമ്പില്‍ നേതൃത്വം നല്‍കി.
മൂന്നുനേമ്പ് തിരുനാളിന്റെ മാത്രം പ്രത്യേകതയായ കപ്പല്‍ പ്രദക്ഷിണം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് ആരംഭിക്കും. ആന അകമ്പടി സേവിക്കുന്ന പ്രദക്ഷിണം എന്ന പ്രത്യേകതയും മൂന്നു നോമ്പ് തിരുനാളിനുണ്ട്.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

കഴുന്ന് എഴുന്നള്ളിപ്പില്‍ എന്ത് ആത്മീയത ആണുള്ളത്??

Back to TOP