Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012 ഫെബ്രുവരി 3, വെള്ളിയാഴ്‌ച

ഉഴവൂര്‍-കുര്യനാട് റോസ് വികസനം പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 4 ഉഴവൂരില്‍

ഉഴവൂര്‍: കേരള സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ മുന്‍ രാഷ്ട്രപതി ഡോ.കെ.ആര്‍ നാരായണന്‍ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഉഴവൂര്‍- കുര്യനാട് റോഡ് വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 4 ന് നടക്കും. ശനിയാഴ്ച വൈകിട്ട് 5.30-ന് ധനകാര്യമന്ത്രി കെ.എം മാണി ഉദ്ഘാടനം നിര്‍വഹിക്കും.
ജോസ് കെ.മാണി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാധ വി നായര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഉഴവൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ചേരുന്ന സമ്മേളനത്തില്‍ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
കിടങ്ങൂര്‍-കൂത്താട്ടുകുളം റോഡിനെയും, കോട്ടയം-മൂവാറ്റുപുഴ എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ലിങ്ക് റോഡ് എന്ന നിലയില്‍ ഉഴവൂര്‍-കുര്യനാട് റോഡ് ഉന്നത നിലവാരത്തിലാണ് വികസിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. ഒന്നരകോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് പുനക്രമീകരിച്ച് അനുവദിച്ചിട്ടുള്ളത്. മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍ നാരായണന്‍ താമസിച്ചിരുന്ന വസതി സ്ഥിതി ചെയ്യുന്ന ഇപ്പോഴത്തെ ശാന്തിഗിരി ആശ്രമത്തിന്റെ മുന്നിലൂടെ കടന്നുപോകുന്ന റോഡ് എന്ന പ്രാധാന്യവും ഇക്കാര്യത്തില്‍ പരിഗണിക്കുകയുണ്ടായി. ഉഴവൂര്‍ ഗ്രാമപഞ്ചായത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച വിവിധ റോഡുകളുടെ സമര്‍പ്പണവും ഇതൊടൊപ്പം നടത്തുമെന്ന് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എല്‍ എബ്രഹാം അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP