കാണക്കാരി: നമ്പ്യാകുളം പള്ളിയിലെ അള്‍ത്താര നിര്‍മ്മാണത്തിനിടയിലെ
വിശ്രമവേളയില്‍ അവരെ നടുക്കിയത് കൂട്ടനിലവിളി ശബ്ദം. അപകടസ്ഥലത്തേക്ക്
കുതിച്ചെത്തിയ തൊഴിലാളികള്‍ക്ക് കാണാനായാത് രക്തത്തില്‍ കുളിച്ച്
നടുറോഡില്‍ കിടക്കുന്ന രണ്ട് മനുഷ്യ ജീവനുകളെയും. മറ്റെല്ലാം മറന്ന് ഇവര്‍
പിന്നീട് രക്ഷാ പ്രവര്‍ത്തകരായി മാറുകയായിരുന്നു.
ചേര്‍ത്തല പാണാവള്ളി ഇടവഴയ്ക്കല്‍ പരീത് (72), മകള്‍ റസിനാ (27) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ വിശ്രമിച്ചിരുന്ന കെട്ടിടത്തിന് തൊട്ടുമുന്നിലായിരുന്നു അച്ഛന്റെയും മകളുടെയും ജീവനെടുത്ത അപകടം അരങ്ങേറിയത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. നമ്പ്യാകുളം ജംഗഷനില്‍ നിന്നും വിളിപ്പാട് അകലെയുള്ള കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തിന്റെ മുമ്പിലായിരുന്നു അപകടം. കടുത്തുരുത്തി ഭാഗത്തു നിന്ന് വന്ന കാറ് നീയന്ത്രണം വിട്ട് റോഡിന്റെ ഇടതുവശത്തു നിന്ന വൃക്ഷത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന പരീത് (72), മകള്‍ റസിനയും റോഡിലേക്ക് തെറിച്ചു വീണു. ഇതാവാം തല്‍ക്ഷണം ഇവരുടെ മരണത്തിന് കാരണമായത്. നമ്പ്യാകുളം പള്ളിയിലെ അള്‍ത്താര നിര്‍മ്മാണത്തിന് എത്തിയ ചാലക്കുടി, കൊരട്ടി സ്വദേശികളായ ബാജി, ബിജു, സുമിത്ത് എന്നിവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചയൂണിന് ശേഷം വിശ്രമത്തിലായിരുന്ന ഇവര്‍ കാര്‍ മരത്തിലിടിക്കുന്നതിന്റെ വന്‍ ശബ്ദം കേട്ടാണ് സമീപത്തുണ്ടായിരുന്ന കെട്ടിടത്തില്‍ നിന്നും കുതിച്ചെത്തിയത്. റോഡിലൂടെ വന്ന ഓട്ടോ റിക്ഷയിലും ജീപ്പും കൈകാട്ടി നിര്‍ത്തി യാത്രക്കാരെ ഇറക്കിയാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. തൊട്ടുപിന്നാലെ ഏറ്റുമാനൂര്‍ സി.ഐ. ഷാജു ജോസ്, കുറവിലങ്ങാട് എസ്.ഐ. ടി.ആര്‍.ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സമദ്, ഷെരീഫ് എന്നിവരും അപകടസ്ഥലത്ത് എത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ