Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012 ഫെബ്രുവരി 4, ശനിയാഴ്‌ച

അറ്റന്‍ഡര്‍ നീയമനം: മിനിട്‌സില്‍ തിരിമറിയെന്ന് യു.ഡി.എഫ്

കുറവിലങ്ങാട്: ഗ്രാമ പഞ്ചായത്തിലെ എന്‍.ആര്‍.എച്ച്.എം. ഹോമിയോ ഡിസ്പന്‍സറിയില്‍ ഒഴിവുള്ള അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തില്‍ തിരിമറി നടത്തിയെന്ന ആരോപണവുമായി യു.ഡി.എഫ്. രംഗത്ത് എത്തി. ഇതേ ചൊല്ലിയുള്ള വാക്ക് തര്‍ക്കം കഴിഞ്ഞ ദിവസത്തെ പഞ്ചായത്ത് കമ്മിറ്റി ബഹളമയമാക്കി. പ്രതിഷേധം പഞ്ചായത്ത് കമ്മിറ്റിയില്‍ രേഖപ്പെടുത്തിയ ശേഷമാണ് ബഹളം അവസാനിച്ചത്.
                      നിയമനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി രൂപം നല്‍കിയ 7 അംഗ ഉപസമിതിയില്‍ നിന്നും പട്ടികജാതി അംഗത്തെ ഒഴിവാക്കി സി.പി.എം. ലോക്കല്‍ സെക്രട്ടറിയായ അംഗത്തെ നിയോഗിച്ചതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കെ.ആര്‍.ശശികുമാര്‍ തന്നെ ഒഴിവാക്കിയ വിവരം അറിഞ്ഞത്. കെ.ആര്‍.ശശിയെ ഒഴിവാക്കി പകരം അഡ്വ. കെ.കെ. ശശികുമാറിനെ നിയോഗിച്ചു എന്നും യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.സി. കുര്യന്‍ ആരോപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP