കുറുപ്പന്തറ: വനിതാ കമ്പാര്‍ട്ടുമെന്റില്‍ ഒറ്റയ്ക്ക്
യാത്രചെയ്യുന്നതിനിടയില്‍ കൊല്ലപ്പെട്ട സൗമ്യ എന്ന പെണ്‍കുട്ടിയുടെ
നടുക്കുന്ന ഓര്‍മ്മകള്‍ വിങ്ങലായി മനസില്‍ സൂക്ഷിക്കുന്ന ട്രെയിന്‍
യാത്രികര്‍ തക്ക സമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതാണ് വ്യാഴാഴ്ച എറണാകുളം
കോട്ടയം പാസഞ്ചറില്‍ അതിക്രമത്തിന് തുനിഞ്ഞ ക്രിമിനലിനെ പിടുകൂടുന്നതിന്
കഴിഞ്ഞത്.
ഓടി തുടങ്ങിയ ട്രെയിനിന്റെ വനിതാ കമ്പാര്‍ട്ട് മെന്റിലേക്ക് മിന്നല്‍ പിണര്‍ പോലെ കുതിച്ചെത്തി ഐ.ടി.ഐ. വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ തള്ളി വീഴ്ത്തി അക്രമത്തിന് തുനിയുമ്പോള്‍ പ്രാണന് രക്ഷപെടുത്താനായി അലറി വിളിക്കാന്‍ മാത്രമെ സഹപാഠികളായ പെണ്‍കുട്ടികള്‍ക്ക് ആയൊള്ളു. അക്രമിയുടെ കായിക ബലത്തില്‍ ട്രേയിന് ഉള്ളില്‍ വീണ പെണ്‍കുട്ടികളുടെ ജീവന് രക്ഷിക്കാനുള്ള നിലവിളികളാണ് സഹയാത്രികരായ സ്ത്രീകളുടെ പെട്ടെന്നുള്ള ഇടപെടലില്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് അക്രമിയെ പിടികൂടുന്നതിനും ഇടയാക്കിയത്. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കൂട്ടുകാരികളായ അഞ്ച് പേര്‍ക്ക് ഒപ്പമാണ് ഏറ്റുമാനൂര്‍ ഐ.ടി.ഐ. യിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് വിദ്യാര്‍ത്ഥിയായ ജിഷാ എം. ജോസ് ട്രെയിനില്‍ കയറിയത്.
ട്രെയിനിലെ തിരക്കുമൂലം നില്‍ക്കുകയായിരുന്നു അക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍. യാത്ര ആരംഭിച്ച് മിനിറ്റുകള്‍ക്കകം കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ ക്രോസിംഗിനായി ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം പുറപ്പെട്ടപ്പോഴായിരുന്നു അക്രമി സര്‍ദാനന്ദ് ദേശ്മുഖിന്റെ വനിതാ കമ്പാര്‍ട്ട് മെന്റിലേക്കുള്ള വരവ്. അക്രമിയുടെ പൊടുന്നനെയുള്ള അക്രമത്തില്‍ പതറിയ പെണ്‍കുട്ടികള്‍ ചെറുത്തു നില്‍പ്പിനുപോലും ശേഷിയില്ലാതെ ട്രെയിനിന് ഉള്ളില്‍ വീഴുകയായിരുന്നു. ട്രെയിനിന്റെ ബാത്ത് റൂമിന് കമ്പാര്ട്ടുമെന്റിലേക്കുമുള്ള ഇടനാഴിയിലായിരുന്നു സംഭവം അരങ്ങേറിയത്. അക്രമിയുടെ തള്ളലില്‍ മറുവാതിലില്‍ കൂടി പെണ്‍കുട്ടികള്‍ ആരെങ്കിലും പുറത്തേക്ക് തെറിച്ചു പോയിരുന്നുവെങ്കില്‍ ജീവഹാനി സംഭവിക്കുന്ന വന്‍ ദുരന്തത്തിന് ഇടയാകുമായിരുന്നു.
തൊട്ടടുത്ത പാളത്തില്‍കൂടി തന്നെ എതിര്‍ദിശയിലേക്ക് മറ്റൊരു ട്രയിന്‍ കടന്നു പോവുകയായിരുന്നു. പെണ്‍കുട്ടികളില്‍ ആരെങ്കിലും അക്രമിയുടെ തള്ളലില്‍ പുറത്തേക്ക് തെറിച്ചു പോയിരുന്നുവെങ്കില്‍ തൊട്ടടുത്ത് കൂടി കടന്നു പോയിക്കൊണ്ടിരുന്ന ട്രെയിന്‍ ഇടയില്‍ പെടുമായിരുന്നുവെന്ന് ഭീതിയോടെ മാത്രമെ സഹയാത്രികര്‍ ഓര്മ്മിക്കുന്നൊള്ളു.
അപകടത്തിന്റെ ഭീതിയും ട്രെയിനിലെ വീഴ്ചയില്‍ ഉണ്ടായ വേദനയും ഒരു പോലെ വിഷമിപ്പിച്ച പെണ്‍കുട്ടികളെ ആസ്പത്രിയിലെത്തിച്ചത് പോലീസ് ജീപ്പിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ