കുറുപ്പന്തറ: സൗമ്യയുടെ
നടുക്കുന്ന ഓര്‍മ്മകളാണ് വ്യാഴാഴ്ച രാവിലെ കുറുപ്പന്തറയ്ക്ക് നല്‍കിയത്.
വാര്‍ത്ത പുറം ലോകത്തേക്ക് പരന്നതോടെ മിനിറ്റുകള്‍ക്ക് അകം
കുറുപ്പന്തറയിലേക്ക് നാട് ഓടിക്കൂടി.
സഹയാത്രികര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിന്നത് തിരച്ചറിഞ്ഞതോടെ അപകടം മണത്ത സര്‍ദാനന്ദ് ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപെടാന്‍ ശ്രമിച്ചു. യാത്രക്കാര്‍ ഓടിച്ചു കൊണ്ടുവരുന്ന അന്യ സംസ്ഥാനക്കാരനെയാണ് ആദ്യം നാട്ടുകാര്‍ കാണുന്നത്. കാര്യം പോലും അറിയും മുമ്പോ ഗോവിന്ദ ചാമിയെന്ന കുറ്റവാളിയുടെ രൂപമാണ് മനസിലേക്ക് ഓടിവന്നതെന്ന് അപകട സമയം കുറുപ്പന്തറയിലുണ്ടായിരുന്ന നാട്ടുകാര്‍ പറയുന്നു. ഇതോടെ പ്രതിയെ പിടികൂടാന്‍ നാട്ടുകാരും യാത്രക്കാരെ സഹായിച്ചു.
രോഷാകുലരായ നാട്ടുകാരെ നീയന്ത്രിക്കാന്‍ സംഭവസ്ഥലത്തേക്ക് ആദ്യം എത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കോ പിന്നീടു വന്ന പോലീസിനോ കഴിഞ്ഞില്ല. വളരെ പാടുപെട്ടാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തില്‍ കയറ്റിയത്.
പോലീസിന് മുന്നില്‍ ഭാഷ വില്ലനായി: പരാതിക്കാരന് പരിഭാഷകനും
കുറുപ്പന്തറ: വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ചു കടന്ന് യാത്രക്കാരായ ഐ.ടി.ഐ. വിദ്യാര്‍ത്ഥികളെ അക്രമിച്ച പൂനൈ സ്വദേശിയെ ചോദ്യം ചെയ്യുന്നതിന് പോലീസിന് മുന്നില്‍ വില്ലനായത് ഭാഷ. ഒടുവില്‍ സ്റ്റേഷനില്‍ പരാതിയുമായി എത്തിയ ഡല്‍ഹി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ മലയാളിയാണ് സഹായിയായി മാറിയത്.
കടുത്തുരുത്തു കൊടികുത്തി സ്വദേശി ദിനുവാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. പോലീസിന്റെ ചോദ്യത്തിനെല്ലാം പ്രതി സര്‍ദാനന്ദ് ദേശ്മുഖിന്റെ മറുപടി ഹിന്ദിയും മറാത്തിയും കലര്‍ന്ന ഭാഷയിലായിരുന്നു. ഇംഗ്ലീഷ് അടക്കമുള്ള ഭാഷകള്‍ പോലീസ് പരീക്ഷിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല. പോലീസ് ചിന്താ കുഴപ്പത്തിലായ സമയത്തായിരുന്നു ദിനുവിന്റെ വരവ്. ദിനു ഡല്‍ഹി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥാനാണെന്ന് അറിഞ്ഞതോടെ പോലീസ് തന്നെ ദിനുവിന്റെ സഹായം തേടുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ