Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012 ഫെബ്രുവരി 9, വ്യാഴാഴ്‌ച

വനിതാ കമ്പാര്‍ട്ടു­മെന്റില്‍ അതി­ക്ര­മിച്ചു കയറി ഐ.ടി.­ഐ വിദ്യാര്‍ത്ഥി­നി­കളെ അക്ര­മിച്ച പൂനെ സ്വദേ­ശി­യായ യാത്ര­ക്കാ­രനെ സഹ­യാ­ത്രി­കര്‍ ചേര്‍ന്ന് കീഴ്‌പെ­ടുത്തി പോലീ­സിന് കൈമാ­റി.

കുറുപ്പ­ന്തറ: വനിതാ കമ്പാര്‍ട്ടു­മെന്റില്‍ അതി­ക്ര­മിച്ചു കയറി ഐ.ടി.­ഐ വിദ്യാര്‍ത്ഥി­നി­കളെ അക്ര­മിച്ച പൂനെ സ്വദേ­ശി­യായ യാത്ര­ക്കാ­രനെ സഹ­യാ­ത്രി­കര്‍ ചേര്‍ന്ന് കീഴ്‌പെ­ടുത്തി പോലീ­സിന് കൈമാ­റി. സുരക്ഷാ ഉദ്യോ­ഗ­സ്ഥന്‍ ഇല്ലാ­തി­രുന്ന വനിതാ കമ്പാര്‍ട്ട് മെന്റിലെ അക്ര­മ­ത്തിന് ഇര­യായ പെണ്‍കു­ട്ടി­കള്‍ക്ക് രക്ഷ­ക­രാ­യത് സഹ­യാ­ത്രി­ക­രായ വനി­ത­കള്‍ തന്നെ­യാ­ണ്. പെണ്‍കു­ട്ടി­കളെ അപ­മാ­നി­ക്കല്‍, കവര്‍ച്ചാ ശ്രമം തുട­ങ്ങിയ കുറ്റ­ങ്ങള്‍ ചുമ­ത്തി­യാണ് മഹാ­രാഷ്ട്ര പൂനെ സ്വദേശി ശേഖര്‍ റോഡ് നാലാം നമ്പര്‍ വീട്ടില്‍ സര്‍ദാ­നന്ദ് ദേശ്മുഖ് (50)-നെ കടു­ത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്ത­ത്.
വ്യാഴാഴ്ച രാവിലെ 9-ന് കുറു­പ്പ­ന്തറ റെയില്‍വേ സ്റ്റേഷ­നിലാണ് സൗമ്യ വധ­ക്കേ­സിനെ അനു­സ്മ­രി­പ്പിക്കും വിധം വനിതാ കമ്പാര്‍ട്ട്‌മെന്റിലെ യാത്ര­ക്കാരെ മുഴു­വന്‍ ഭീതി­യി­ലാ­ഴ്ത്തിയ ആക്ര­മണം അര­ങ്ങേ­റി­യ­ത്. എറ­ണാ­കുളം -കോ­ട്ടയം പാസ­ഞ്ചര്‍ ട്രയിന്‍ കുറു­പ്പ­ന്തറ സ്റ്റോപ്പില്‍ നിന്ന് നീങ്ങിയ സമ­യ­മാണ് സര്‍ദാ­നന്ദ് വനിതാ കമ്പാര്‍ട്ട്‌മെന്റി­ലേക്ക് അക്ര­മിച്ചു കട­ക്കു­ന്ന­ത്. ഏറ്റു­മാ­നൂര്‍ ഐ.ടി.­ഐ­-­യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി­നി­കള്‍ക്കു നേരെ­യാ­യി­രുന്നു അതി­ക്ര­മം. ആപ്പാഞ്ചിറ വൈക്കം റോഡ് സ്റ്റേഷ­നില്‍ നിന്നാണ് വിദ്യാര്‍ത്ഥി­നി­കള്‍ യാത്ര ആരം­ഭി­ച്ച­ത്. കുറു­പ്പ­ന്തറ റെയില്‍വേ സ്റ്റേഷ­നില്‍ ക്രോസി­ങ്ങി­നായി ഇട്ടി­രുന്ന പാസ­ഞ്ചര്‍ ട്രെയിന്‍ യാത്ര പുന­രാ­രം­ഭിച്ച ഉട­നാ­യി­രുന്നു സംഭ­വം. മറ്റൊരു കമ്പാര്‍ട്ടു­മെന്റില്‍ നിന്നും ഇറങ്ങി ഓടി­ക്ക­യ­റു­ക­യാ­യി­രുന്നു ലേഡീസ് കമ്പാര്‍ട്ടു­മെന്റി­ലേക്ക്. സര്‍ദാ­ന്ദിന്റെ അക്ര­മ­ത്തി­നി­ട­യില്‍ രണ്ട് വിദ്യാ­ര്‍ത്ഥിനി­കള്‍ ട്രെയി­നി­നു­ള്ളി­ലേക്ക് മറിഞ്ഞു വീണു. അക്ര­മ­ത്തിന്റെ ഭീതി­യില്‍ മോഹാ­ല­സ്യ­പ്പെ­ട്ടു­വീണ പൂഴി­ക്കോല്‍ മഠ­ത്തില്‍ നിഷാ എം. ജോസിനെ മുട്ടു­ചി­റ­യി­ലുള്ള സ്വകാര്യ ആസ്പ­ത്രി­യില്‍ പ്രവേ­ശി­പ്പി­ച്ചു. വിദ്യാര്‍ത്ഥി­ക­ളായ സോയാ­മോള്‍, എ. അനു, നന്ദിതാ എം.എം., ജ്യോതി രാജു എന്നി­വരും സ്വകാര്യ ആസ്പ­ത്രി­യില്‍ ചികിത്സ തേടി. അക്ര­മ­ത്തില്‍ ഭയ­ച­കി­ത­രായി വിദ്യാര്‍ത്ഥി­നി­കള്‍ അലറികര­ഞ്ഞ­തി­നെ­ തു­ടര്‍ന്ന് സഹ­യാ­ത്രി­കര്‍ അപാ­യ­ച­ങ്ങല വലിച്ച് ഓടി തുട­ങ്ങിയ ട്രെയിന്‍ നിര്‍ത്തു­ക­യാ­യി­രു­ന്നു. ഇറങ്ങി ഓടിയ അക്ര­മിയെ സമീപ കമ്പാര്‍ട്ടു­മെന്റു­ക­ളില്‍ നിന്നെ­ത്തിയ യാത്ര­ക്കാര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ തട­ഞ്ഞു­വ­യ്ക്കു­ക­യാ­യി­രു­ന്നു. വിവ­ര­മ­റി­ഞ്ഞെ­ത്തിയ കടു­ത്തു­രുത്തി എസ്.ഐ എ.കെ. ജിന­ച­ന്ദ്രന്റെ നേതൃ­ത്വ­ത്തി­ലുള്ള പോലീസ് പ്രതിയെ കസ്റ്റ­ഡി­യി­ലെ­ടു­ത്തു. ഡി.വൈ.­എ­സ്.­പി. എന്‍. രമേ­ശ്കു­മാര്‍, സി.ഐ. വി. രാജീവ് എന്നി­വര്‍ ചേര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തു.
ഏതാനും ദിവസമായി കമ്പാര്‍ട്ടു­മെന്റു­ക­ളില്‍ അലഞ്ഞു തിരി­യാ­റുള്ള സര്‍ദാ­നന്ദ് ഇരി­പ്പി­ട­ങ്ങളും പരി­സ­രവും വൃത്തി­യാക്കി നല്‍കി യാത്ര­ക്കാ­രില്‍ നിന്നും പണം വാങ്ങാ­റു­ണ്ടെന്നും സ്ഥിരം യാത്ര­ക്കാര്‍ പോലീ­സിനെ അറി­യി­ച്ചു. വൈക്കം കോട­തി­യില്‍ ഹാജ­രാ­ക്കിയ പ്രതിയെ 14 ദിവ­സത്തെ റിമാന്‍ഡി­ല­യ­ച്ചു. സര്‍ദാ­ന­ന്ദ് നല്‍കിയ വിലാസം മറ്റ് ബന്ധ­ങ്ങള്‍ തുട­ങ്ങി­യവ പോലീസ് അന്വേ­ഷിച്ച് വരി­ക­യാ­ണ്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP