Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ തുറന്ന് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം: തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു

കുര്യനാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ തുറന്നു പിടിച്ച വാതില്‍ പിടിവിട്ട്, വഴിയാത്രക്കാരനായ പത്തുവയസ്സുകാരനെ അടിച്ചു വീഴ്ത്തിയ അപകടം വിതച്ച സംഭവത്തില്‍, ബസ് തൊഴിലാളികളുടെ പേരില്‍ കുറവിലങ്ങാട് പോലീസ് കേസെടുത്തു. തെള്ളകത്തെ സ്വകാര്യ ആസ്പത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് തലയ്ക്ക് പരിക്കേറ്റ കുര്യനാട് പാട്ടുകുളങ്ങര വീട്ടില്‍ ഷാജിയുടെ മകന്‍ അമല്‍ (10) ഇപ്പോഴും.
തൊടുപുഴയില്‍ നിന്നും കൂത്താട്ടുകുളം, ഉഴവൂര്‍ വഴി കോട്ടയത്തിനു പോവുകയായിരുന്ന നിര്‍മ്മല എന്ന ബസാണ് അപകടം വിതച്ചത്. ബസ് തൊഴിലാളികളായ കണ്ടക്ടര്‍ ഉടുമ്പന്നൂര്‍ കുളപ്പാറക്കര നെറ്റിക്കാട്ട് വീട്ടില്‍ അരുണ്‍ രാമകൃഷ്ണന്‍ (23), ക്ലീനര്‍ പുറപ്പുഴ മകരന്താനത്ത് അജിത്ത് സത്യന്‍ (21) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. ബസ് പോലീസ് കസ്റ്റഡിയിലാണ്.
ശനിയാഴ്ച രാവിലെ 8. ഓടെ കുര്യനാടിന് സമീപം പെരുമറ്റത്തുംമ്പുഴ കവലയിലെ വളവിലായിരുന്നു അപകടം. വീട്ടിലേക്കുള്ള സാധന സാമഗ്രികള്‍ വാങ്ങാന്‍ കടയില്‍ എത്തിയതായിരുന്നു അമല്‍. തൊടുപുഴ - ചേര്‍ത്തല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബലുമായി മത്സരിച്ച് ഓടിയ നിര്‍മ്മ ബസിന്റെ വാതില്‍ ക്ലീനര്‍ തുറന്ന് പിടിച്ചിരിക്കുകയായിരുന്നു. വേഗത്തിലെത്തിയ ബസ് വളവ് വീശിയപ്പോള്‍ ക്ലീനറുടെ കൈയില്‍ നിന്നും പിടിവിട്ട വാതില്‍ വഴിയില്‍ നിന്ന അമലിനെ റോഡ് അരികിലെ കലുങ്കിലേക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു.
തുന്നിചേര്‍ക്കാന്‍ പോലും കഴിയാത്ത വിധം തലയില്‍ മുറിവ് ഏറ്റതായി അമലിനെ ആസ്പ്ത്രിയില്‍ സന്ദര്‍ശിച്ച ഗ്രാമ പഞ്ചായത്തംഗം സാബു അഗ്‌സറ്റിയന്‍ പറഞ്ഞു. തലയോട്ടിക്ക് ചെറിയ പൊട്ടലുണ്ടെന്നും ഇതിലൂടെ അന്തരീക്ഷ വായു കുട്ടിയുടെ തലയോട്ടിക്കുള്ളില്‍ കടന്നതായി സംശയിക്കുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചതായി സാബു പറഞ്ഞു. വിദഗ്ദ പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച ഐ.സി.യു. വില്‍ നിന്നും റൂമിലേക്ക് മാറ്റാനാവുമെന്ന് ഡോക്ടര്‍ അറിയിച്ചതായി ബന്ധുക്കളും പറഞ്ഞു.
ബസിലെ കിളിയുടെ അനാസ്ഥയാണ് അപകടത്തിന് വഴി വച്ചതെന്ന് ബസിലെ യാത്രക്കാര്‍ ശനിയാഴ്ച തന്നെ പോലീസിനെ അറിയിച്ചിരുന്നു. എങ്കിലും ഞായറാഴ്ച മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രക്തം വാര്‍ന്നു കിടന്ന അമലിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആസ്പത്രിയില്‍ എത്തിച്ചത്.
പാവയ്ക്കല്‍ ഗവ. എല്‍.പി. സ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ അമല്‍ വാര്‍ഷിക പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP