Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

മോനി­പ്പള്ളി ദേവീ ക്ഷേത്രോത്സവത്തിന് തുടക്കമായി ദേശതാലപ്പൊലി ഇന്ന്

മോനി­പ്പള്ളി: ദേവീ ക്ഷേത്ര­ത്തിലെ ഉത്സവഘോഷത്തിന് തുടക്കമായി. പരമ്പരാഗതമായ ക്ഷേത്ര കലകളും ആചാരങ്ങളും ഇന്നും നിലനില്‍ക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് മോനിപ്പള്ളി ദേവീ ക്ഷേത്രം.
 
തിങ്കളാഴ്ച രാവിലെ 7.45-ന് ദേവീ ഭാഗ­വത പാരാ­യണം. 7.30-ന് എതൃത്ത പൂജ, 8-ന് പന്തീ­രടി പൂജ, 8.30-ന് ശ്രീബലി എഴു­ന്ന­ള്ള­ത്ത്. 9-ന് കലം­ക­രി­യയ്ക്കല്‍. 9.30-ന് ഓട്ടന്‍ തുള്ളല്‍ - ആതിര പ്രസാദ് 4-ന് ഊരു­വലം എഴു­ന്ന­ള്ളി­പ്പ്. 6-ന് മോനി­പ്പള്ളി കവ­ല­യില്‍ എതി­രേ­ല്പിന് സ്വീക­ര­ണം. താല­പ്പൊലി ഘോഷ­യാ­ത്ര. 7.40-ന് ദുര്‍ഗ്ഗാ പൂജ, വിള­ക്കാ­ചാ­രം. 10-ന് ഗാന­മേ­ള.
 
ചൊവ്വാഴ്ച പുലര്‍ച്ചെ 3-ന് പട­യ­ണി, 4-ന് ഐവര്‍ക­ളി. 8.15-ന് ശ്രീബലി എഴു­ന്ന­ള്ളത്ത്. 9.45-ന് കല്ലി­ടുക്കി കവ­ല­യില്‍ നിന്നും കുംഭ­കു­ട­ഘോ­ഷ­യാ­ത്ര. 10-ന് തന്ത്രി മന­യ­ത്താ­റ്റി­ല്ലത്ത് നാരാ­യ­ണന്‍ നമ്പൂ­തി­രി­യുടെ മുഖ്യ കാര്‍മ്മി­ക­ത്വ­ത്തില്‍ നവകം, പഞ്ച­ഗവ്യം അഭി­ഷേകം. 11.30-ന് കുംഭ­കുട അഭി­ഷേ­കം. 5-ന് മറ്റ­ക്കര ശ്രീരാ­മ­കൃ­ഷ്ണാ­ശ്ര­മ­ത്തിലെ സ്വാമി വിശു­ദ്ധാ­ന­ന്ദ­യുടെ കാര്‍മ്മി­ക­ത്വ­ത്തില്‍ മഹാ­സര്‍വ്വൈ­ശ്വ­ര്യ­പൂ­ജ. 7-ന് തിരു­വാ­തി­ര, 7.30-ന് നോക്കു­വിദ്യാ പാവ­കളി. 8-ന് പള്ളി­സ്രാമ്പി­ലേക്ക് ഭഗ­വ­തി­യുടെ എഴു­ന്ന­ള്ളി­പ്പ്. 8-ന് ആദ്ധ്യാ­ത്മിക പ്രഭാ­ഷ­ണം. 9.30-ന് തല­യാട്ടം കളി. 12-ന് ഗരു­ഡന്‍തൂക്കം. പൂലര്‍ച്ചെ 3-ന് ഒറ്റ­ത്തൂക്കം -ചൂ­ണ്ട­കു­ത്തല്‍ എന്നി­വ­ നടക്കും. ഞായറാഴ്ച സര്‍പ്പ­ക്കാ­വില്‍ ആയില്യം പൂജ, ഓട്ടന്‍ തുള്ളല്‍ കള­രി­പ്പ­യറ്റ് പ്രദര്‍ശനം, പട­യ­ണി ഭക്തി­ഗാ­ന­മേ­ള, നാടന്‍ പാട്ടും ദൃശ്യാ­വി­ഷ്‌കാ­രവും - പൊലി­യാ­ട്ടം എന്നിവ നടന്നു

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP