Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

സ്വകാര്യ ബസുകളുടെ ലാഭകണ്ണ്: അപകടം പതിവാകുന്നു

കുറവിലങ്ങാട്: സ്വകാര്യ ബസുകള്‍ നടത്തുന്ന മത്സര ഓട്ടവും മാന്യതയില്ലാത്തതും അശ്രദ്ധവുമായ പെരമാറ്റം അപകടം വിതയ്ക്കുന്നു. കുര്യനാട്, വഴിയാത്രക്കാരനായ 10 വയസ്സുകാരന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേല്‍ക്കും വിധം അപകടം വിധച്ചത് ഇത്തരത്തിലുള്ള മത്സര ഓട്ടവും അശ്രദ്ധയോടെയുള്ള തൊഴിലാളിയുടെ പെരുമാറ്റവുമാണ്.
തൊടുപുഴ - കൂത്താട്ടുകുളം - ഉഴവൂര്‍ - കുറവിലങ്ങാട് - കോട്ടയം റൂട്ടില്‍ ഓടുന്ന നിര്‍മ്മല എന്ന സ്വകാര്യ ബസിന്റെ തുറന്നു പിടിച്ച വാതിലാണ് കുര്യനാട് പാട്ടുകുളങ്ങര വീട്ടില്‍ ഷാജിയുടെ മകന്‍ അമല്‍ (10)-നെ റോഡിലേക്ക് അടിച്ചു വീഴ്ത്തിയത്. ചേര്‍ത്തല - തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസുമായാണ് മത്സരിച്ചുള്ള ഓട്ടത്തിനിടയിലാണ് അപകടം വിതച്ചത്.
ബസ് സ്റ്റോപ്പ് എത്തും മുമ്പേ വാതില്‍ തുറന്ന് പിടിക്കുക. ബസ് നില്‍ക്കും മുമ്പേ യാത്രക്കാരോട് ഇറങ്ങാന്‍ നിര്‍ബന്ധിക്കുക, യാത്രക്കാര്‍ ചവിട്ടുപടിയല്‍ കാല്‍ കുത്തുമ്പോഴേക്കും ബസ് പുറപ്പെടുക തുടങ്ങിയവയാണ് മത്സര ഓട്ടത്തിന്റെ ഭാഗമായി കിളിയും കണ്ടക്ടറും ചെയ്യുന്നത്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ചില ലാഭകൊതിയന്മാര്‍ പതിവ് റൂട്ട് മാറി ഓടുക, കുറവ് യാത്രക്കാര്‍ കയറാനുള്ള സ്റ്റോപ്പില്‍ കൈകാണിച്ചാലും നിര്‍ത്താതിരിക്കുക, ബസ് സ്റ്റാന്‍ഡുകളില്‍ കയറാതെ കവാടത്തില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കുക, കൃത്യമായ സ്റ്റോപ്പില്‍ നിര്‍ത്താതെ യാത്രക്കാരെ നെട്ടോട്ടമോടിക്കുക, രാത്രികാലങ്ങളില്‍ പോലും സ്ത്രീ യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി വിട്ട് ട്രിപ്പ് അവസാനിപ്പിക്കുക, ഞായറാഴ്ച ദിവസങ്ങളില്‍ ഓടാതിരിക്കുക തുടങ്ങിയവയും ചെയ്യുന്നു.
അപകടം സംഭവിക്കുന്ന ഉടനെ ഓടി ഒളിക്കുന്ന ബസ് തൊഴിലാളികള്‍ പിന്നീട് പോലീസില്‍ എത്തി പഴുതുകളോട് കൂടിയ രീതിയില്‍ കേസെടുപ്പിച്ച് രക്ഷപെടുകയാണ് പതിവ്. കുര്യനാട് ശനിയാഴ്ച രാവിലെ അപകടം വിതച്ച കേസില്‍ ഞായറാഴ്ച ഏറെ വൈകിയാണ് കേസെടുത്ത് നടപടികള്‍ സ്വീകരിച്ചത്. എന്നിട്ടും ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് കണ്ടക്ടറുടെ പേരില്‍ മാത്രമാണ്. പിന്നീട് നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായതോടെയാണ് ക്ലീനറെ പ്രതി ചേര്‍ത്തത്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP