Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഫെബ്രുവരി 27, ബുധനാഴ്‌ച

സാമൂഹിക പുരോഗതിക്ക് പ്രേരക്മാരുടെ സംഭാവന വിലമതിക്കാനാവാത്തത്: മന്ത്രി കെ.എം. മാണി

പാലാ: സാമൂഹിക പുരോഗതിക്കു സാക്ഷരതാ പ്രവര്‍ത്തകരായ പ്രേരക്മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നു മന്ത്രി കെ.എം. മാണി. കേരള സാക്ഷരതാ പ്രവര്‍ത്തക കോണ്‍ഗ്രസ് സംഘടിപ്പിച്ച സാക്ഷരതാ പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ തുല്യതാക്ലാസുകള്‍ ഏറെ പ്രയോജനപ്പെടുന്നുണെ്ടന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ നിര്‍മ്മല ജിമ്മി, സജി മഞ്ഞക്കടമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആനിയമ്മ ജോസ്, എം.എം. തോമസ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ചന്ദ്രികാദേവി, കൗണ്‍സിലര്‍മാരായ ബിനു പുളിക്കകണ്ടം, തോമസ് ജോസഫ്, മായാ പ്രദീപ്, പ്രഫ. ഗ്രേസിക്കുട്ടി, ലതാ മോഹനന്‍, നീന ജോര്‍ജ്, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു, ശശി വടക്കേവിള, ആര്‍. കലേശന്‍, സാക്ഷരതാ പ്രവര്‍ത്തക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.എ. ജോസ്, വൈസ് പ്രസിഡന്റ് നീമ ജോയി എന്നിവര്‍ പ്രസംഗി

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP