കുറവിലങ്ങാട്: സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ എല്ലാ
ഡിവിഷനിലെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കുറവിലങ്ങാട് ജേസീസിന്റെ
ആഭിമുഖ്യത്തില്‍ എമര്‍ജന്‍സി ലാമ്പ് വിതരണം ചെയ്തു. ജേസീസ് പ്രസിഡന്റ് റോബി ചാണ്ടി
അധ്യക്ഷത വഹിച്ച യോഗത്തില്‍ സോണ്‍ ഡയറക്ടര്‍ റോബിന്‍ എബ്രാഹം വിതരണോദ്ഘാടനം
നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റീജാ മരിയ, പാസ്റ്റ് സോണ്‍
പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി എന്നിവര്‍ പ്രസംഗിച്ചു.
2013 ഫെബ്രുവരി 27, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ