കല്ലറ:
തരിശു പാടശേഖരത്തിലെ പുല്ലിനു തീ പടര്‍ന്നു പിടിച്ചു വൈദ്യുത തൂണുകളും ലൈനുകളും
കത്തി നശിച്ചു. കല്ലറ വഴുതനപ്പള്ളി പാടത്താണ് സംഭവം. ഇന്നലെ പുലര്‍ച്ചെയാണ്
പുല്ലിന് ആരോ തീയിട്ടത്.
ജനവാസ മേഖലയല്ലാത്തതിനാല്‍ തീ വ്യാപിച്ചത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പാടത്തുനിന്നും പടര്‍ന്ന തീ ഉച്ചയോടെ സമീപത്തു താമസിക്കുന്ന പൂമാനത്ത് ഉലഹന്നന്റെ പറമ്പിലേക്ക് വ്യാപിക്കുകയായിരുന്നു. അപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് തലയാഴത്തെ വൈദ്യുതി വകുപ്പ് ഓഫീസില്‍ നാട്ടുകാര്‍ വിവരമറിയിച്ചു. വിവരമറിഞ്ഞയുടന്‍ ലൈനിലെ വൈദ്യുതി ബന്ധം വച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാടത്തു കൂടി ത്രീ ഫേസ് ലൈന്‍ വലിച്ചിരുന്ന തേക്കിന്റെ നാല് വൈദ്യൂതി തൂണുകളും ഇതിനിടെയിലുള്ള ലൈനുകളും പൂര്‍ണമായും കത്തി നശിച്ചു.
പുതുക്കരി പാടശേഖരത്തിന് സമീപം സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മറില്‍നിന്നും സമീപത്തെ ഹരിജന്‍ കര്‍ഷക ബ്ലോക്കിലെ മോട്ടോര്‍ പുരയിലേക്കുള്ള ലൈനുകളും പോസ്റ്റുകളുമാണ് കത്തി നശിച്ചത്. വൈദ്യുതി വകുപ്പിന് 50,000 ത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു. തൃപ്പുണിത്തുറ സ്വദേശികള്‍ വാങ്ങിയിട്ടിരിക്കുന്ന 90 ഏക്കറോളം വരുന്ന പാടശേഖരം വര്‍ഷങ്ങളായി തരിശിട്ടിരിക്കുകയാണ്. കാടു മൂടിയ അവസ്ഥയിലായിരുന്നു പാടശേഖരം. ഇതു നശിപ്പിക്കാനാണ് പരിസരവാസികളിലാരോ തീയിട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ