മൂവാറ്റുപുഴ:
സിപിഎമ്മിലെ വിഎസ് - പിണറായി വിഭാഗം പോരുമൂലം മൂവാറ്റുപുഴ നഗരസഭയിലെ എല്‍ഡിഎഫ്
പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബഹളത്തില്‍ കലാശിച്ചു. ദേശീയ പണിമുടക്ക് ദിവസം
നഗരസഭയുമായി ബന്ധപ്പെട്ടുണ്ടായ സംഭവം തന്നെ ലക്ഷ്യമിട്ടാണെന്ന് ചെയര്‍മാന്‍ യു.ആര്‍
ബാബു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തുറന്നടിച്ചതായി അറിയുന്നു.
കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ഇന്നലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തര്‍ക്കത്തിനിടയാക്കിയത്. പണിമുടക്കിന്റെ രണ്ടാം ദിവസം ജോലിക്ക് കയറിയവരെ പൂട്ടിയിടുകയും കൈയേറ്റം ചെയ്യുകയും ചെയ്‌തെന്ന കേസില്‍ പോലീസില്‍ പരാതി നല്‍കിയ മുനിസിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് പിണറായി വിഭാഗത്തിലെ കൗണ്‍സിലര്‍ ആവശ്യപ്പെട്ടതോടെയാണ് കലഹത്തിന് തുടക്കമായത്. അതിന് സെക്രട്ടറിയെയല്ലല്ലോ എന്നെയാണല്ലോ നിങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ചെയര്‍മാന്‍ മറുപടിയായി ചോദിച്ചു.
പണിമുടക്ക് ദിവസം മിനി സിവില്‍ സ്റ്റേഷനില്‍ നിരവധി പേര്‍ ജോലിക്ക് കയറിയിട്ടും വൈകുന്നേരം വരെ അവിടെ ആരും കാവലിരിക്കാതെ മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ മാത്രം കാവലിരുന്നത് എന്തിനെന്നും ചെയര്‍മാന്‍ ചോദിച്ചു. സെക്രട്ടറിയെ അങ്ങനെ വിടുന്നത് ശരിയാണോയെന്ന് മറ്റൊരു കൗണ്‍സിലര്‍ ചോദിച്ചപ്പോള്‍ എന്നാല്‍, നിങ്ങള്‍ ചര്‍ച്ച ചെയ്‌തോളൂ എന്ന് പറഞ്ഞ് ചെയര്‍മാന്‍ യോഗം പൂര്‍ത്തിയാകാതെ ഇറങ്ങിപ്പോവുകയും ചെയ്തു.
ഇതിനിടെ, സിപിഎം ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റംഗവും ഉള്‍പ്പെടെ രമ്യതയ്ക്ക് ശ്രമിച്ചെങ്കിലും തര്‍ക്കം നീണ്ടു. സിപിഎം നേതൃത്വത്തില്‍ ഇടതുമുന്നണി ഭരിക്കുന്ന നഗരസഭയില്‍ ജോലിക്ക് കയറിയവരെ പൂട്ടിയിടുകയും കൈയേറ്റം ചെയ്യുകയും ചെയ്ത കേസില്‍ മുനിസിപ്പല്‍ സെക്രട്ടറി പരാതി നല്‍കിയതിനാലാണ് മുന്ന് സിഐടിയു പ്രവര്‍ത്തകര്‍ പ്രതികളായതെന്ന് പിണറായി വിഭാഗം കുറ്റപ്പെടുത്തുന്നു. ഇതിന്റെ പിന്നില്‍ വിഎസ് വിഭാഗത്തില്‍പ്പെട്ട ചെയര്‍മാന് ബന്ധമുള്ളതായും ആരോപണമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ