Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഫെബ്രുവരി 27, ബുധനാഴ്‌ച

സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിന്റെ പ്രസംഗം:മുനിസിപ്പല്‍ കൗണ്‍സിലില്‍ ആശയക്കുഴപ്പം

മൂവാറ്റുപുഴ: ദേശീയ പണിമുടക്ക് ദിവസം സിപിഎം ഏരിയാ കമ്മിറ്റിയംഗം നടത്തിയ പ്രസംഗത്തെച്ചൊല്ലി മുനിസിപ്പല്‍ കൗണ്‍സിലില്‍ ഭരണ - പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആശയക്കുഴപ്പത്തിലായി.

മുനിസിപ്പല്‍ ഓഫീസില്‍ അനാശാസ്യം നടന്നെന്ന് ഏരിയാ കമ്മിറ്റിയംഗം പരസ്യമായി പ്രസംഗിച്ചതിനെപ്പറ്റി ചെയര്‍മാന്‍ വിശദീകരിക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പ്രസംഗം മൂലം വനിതാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും വനിതാ ജീവനക്കാര്‍ക്കും വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രശ്‌നമുന്നയിച്ച വനിതാ കൗണ്‍സിലര്‍ പറഞ്ഞു.

പണിമുടക്ക് ദിവസം നഗരസഭാ ഓഫീസില്‍ നടത്തിയ അതിക്രമത്തെക്കുറിച്ച് സെക്രട്ടറി മറുപടി പറയണമന്നും ആവശ്യമുയര്‍ന്നു. പ്രതിപക്ഷനേതാവ് പി.എസ് സലിംഹാജി, പി.പി എല്‍ദോസ്, അനീസ റഷീദ്, സി.എം ഷുക്കൂര്‍, പ്രേംചന്ദ്, ലില്ലി റോയി, ബീന വിജയന്‍, ആശ അനില്‍ എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ടത്.പ്രസംഗത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിപിഎം ഏരിയാ സെക്രട്ടറി മാപ്പുപറയണമെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

ഭരണപക്ഷത്തുനിന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ആനീസ് ബാബുരാജ്, പി.എന്‍ സന്തോഷ്, കെ.എം കബീര്‍ തുടങ്ങിയവരും നഗരസഭയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു.

എന്നാല്‍, പ്രതിപക്ഷം പ്രശ്‌നം അവതരിപ്പിച്ച രീതി ഭരണകക്ഷിയിലെ ഭിന്നത മുതലെടുക്കാന്‍ തടസമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നഗരസഭയ്‌ക്കെതിരെ ഓഫീസിനു മുന്നില്‍ പരസ്യമായി പ്രസംഗിച്ചയാള്‍ക്കെതിരെയുള്ള വിമര്‍ശനം ചര്‍ച്ച ചെയ്ത്,

ഒടുവില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ കുറ്റക്കാരാക്കും വിധമാണ് അവസാനിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചതോടെയാണ് വിഷയം അവസാനിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ തെളിവ് ഹാജരാക്കി സത്യം പുറത്തുകൊണ്ടുവരട്ടെയെന്ന വിചിത്രനിലപാട് കൗണ്‍സില്‍ സ്വീകരിക്കുകയായിരുന്നു.സ്വന്തം ഇഷ്ടപ്രകാരമാണ് സമരാനുകൂലികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതെന്ന് സെക്രട്ടറിയും വിശദീകരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP