മൂവാറ്റുപുഴ: മോഷ്ടിച്ച ബൈക്കില്‍
കറങ്ങിനടക്കുകയായിരുന്ന രണ്ടുപേര്‍ പോലീസ് പിടിയില്‍. ഐക്കരനാട് കിങ്ങിണിമറ്റം
ചേന്നമോളത്ത് അജിത്ത് (22), പാമ്പാക്കുട ചെട്ടികണ്ടം ഭാഗത്ത് വാടകയ്ക്ക്
താമസിക്കുന്ന കണേ്ടാലില്‍ ഗിരീഷ് (26) എന്നിവരെയാണ് എസ്‌ഐ പി.എസ് ഷിജുവിന്റെ
നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
മൂവാറ്റുപുഴ നിര്‍മല ആശുപത്രിക്ക് സമീപം പാര്‍ക്കു ചെയ്തിരുന്ന മുടവൂര്‍ തൊട്ടിപ്പറമ്പില്‍ മുഹമ്മദ് ഫാസില്‍ സലിമിന്റെ പള്‍സര്‍ ബൈക്ക് കഴിഞ്ഞ പത്തിനാണ് അപഹരിക്കപ്പെട്ടത്. മോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ മാറ്റിയാണ് സംഘം കറങ്ങി നടന്നത്. അഞ്ചുമാസം മുമ്പ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും കോലഞ്ചേരി, രാമപുരം ഭാഗങ്ങളില്‍ നിന്ന് റബര്‍ഷീറ്റ് മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
ബാറുകളില്‍ മദ്യം കഴിച്ച് വീണുകിടക്കുന്നവരെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പണവും വിലപിടിപ്പുള്ള സാധനങ്ങളും അപഹരിക്കലും ഇവരുടെ പതിവാണത്രേ. നിരവധി അടിപിടിക്കേസുകളിലും ഇവര്‍ പ്രതികളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ