കുറവിലങ്ങാട്: ഉപതിരഞ്ഞെടുപ്പില്‍
വിജയിച്ച പട്ടികജാതി സംവരണ വാര്‍ഡിലെ മെമ്പറെ സത്യപ്രതിജ്ഞ ചെയ്യിച്ച്
കമ്മിറ്റിയില്‍ പങ്കെടുപ്പിക്കാത്ത് തര്‍ക്കത്തിന് ഇടയായതിനെ തുടര്‍ന്ന്
കമ്മിറ്റി മാറ്റി വച്ചു. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡില്‍
നിന്ന് വിജയിച്ച യു.ഡി.എഫ്. പ്രതിനിധി കെ.കെ. ശ്രീനിവാസനെയാണ്
സത്യപ്രതിജ്ഞ ചെയ്യിക്കാത്തത്.
കഴിഞ്ഞ 22-ന് വോട്ടെണ്ണി ഫലം പ്രഖ്യാപിച്ച് കെ.കെ. ശ്രീനിവാസന് തിരഞ്ഞെടുക്കപ്പെട്ടതായുള്ള വിവരം ഗ്രാമ പഞ്ചായത്തിനെയും തിരഞ്ഞെടുപ്പ് കമ്മീഷനേയും വരണാധികാരി അറിയിച്ചിട്ടുള്ളതാണ്. മെമ്പറെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് പഞ്ചായത്ത് കമ്മിറ്റിയാണ്.
ശനിയാഴ്ച ചേര്‍ന്ന കമ്മിറ്റിയില്‍ ശ്രീനിവാസനെ സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ തയ്യാറാകത്ത് യു.ഡി.എഫ്. അംഗങ്ങള്‍ ചോദ്യം ചെയ്തു. സത്യപ്രതിജ്ഞ ചെയ്യിച്ച് ആ വാര്‍ഡിലെ ജനപ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി മതി കമ്മിറ്റിയെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനെ ഭരണപക്ഷത്തെ ചില അംഗങ്ങള്‍ എതിര്‍ത്തതോടെ യു.ഡി.എഫ്. അംഗങ്ങള്‍ കമ്മിറ്റി ബഹിഷ്കരിച്ചു. ഇതേ തുടര്‍ന്നാണ് ശനിയാഴ്ചത്തേക്ക് കമ്മിറ്റി മാറ്റി വച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ